Monday, June 17th, 2019

കണ്ണൂര്‍ : ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ വി.പി മൂസാന്‍കുട്ടി ആരോപിച്ചു.ജില്ലയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുകയാണ്. മൂസാന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. വി.എ റഹീം, കെ. മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുള്‍ ലത്തീഫ്, കെ.പി. സൈനുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

READ MORE
കണ്ണൂര്‍ : ഫിബ്രവരി മാസത്തില്‍ വരുമാന നികുതി അടച്ചാല്‍ മാത്രമെ മാര്‍ച്ചിലെ ശമ്പളം ലഭിക്കൂ എന്ന നിബന്ധന സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കുന്നു. ഇന്‍കം ടാക്‌സ് അടക്കാനുള്ള കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ജീവനക്കാര്‍ പലരും. എല്ലാവര്‍ഷവും രണ്ടു1.80 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ജീവനക്കാര്‍ ഫിബ്രവരിയില്‍ വരുമാന നികുതി അടക്കണമെന്നുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ വരുമാന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടത് ഈ വര്‍ഷമാണ്. കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ പേ റിവിഷന്‍ ആനുകൂല്യങ്ങളും അരിയേഴ്‌സും പലരും വാങ്ങിയത് ഈസാമ്പത്തിക … Continue reading "ശമ്പളം ലഭിക്കാന്‍ നികുതി അടക്കണം ; ജീവനക്കാര്‍ നെട്ടോട്ടത്തില്‍"
കൂത്തുപറമ്പ് : ടി വി റിപ്പയര്‍ ചെയ്യാനെത്തിയ ആള്‍ രണ്ടരപവന്റെ സ്വര്‍ണാഭരണവുമായി കടന്നു. ചെറുവാഞ്ചേരി പൂവ്വത്തുര്‍പാലത്തിന് സമീപം രാഹുല്‍ നിവാസില്‍ കെ പി രാജുവിന്റെ വീട്ടില്‍ നിന്നാണ് രണ്ടരപവന്‍ മാലകള്‍ കവര്‍ന്നത്. ടി വി നന്നാക്കാനെത്തിയ ആള്‍ രാജുവിന്റെ ഭാര്യ രാധയോട് വീടിന്റെ ടെറസില്‍ സ്ഥാപിച്ച ആന്റിന തിരിക്കുവാന്‍ പറഞ്ഞു. അതിന് ശേഷം താഴെയിറങ്ങി നോക്കിയപ്പോള്‍ വീട്ടിലെത്തിയ ആളെ കാണാനില്ലായിരുന്നു. ചുമരില്‍ ആങ്കറില്‍ തൂക്കിയിട്ടിരുന്ന മാലയാണ് നഷ്ടപ്പെട്ടത്. കണ്ണവം പോലീസില്‍ പരാതി നല്‍കി.
കണ്ണൂര്‍ : പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ഇന്നലെ രാത്രി ഒരു സംഘം തല്ലിത്തകര്‍ത്തു. പരിയാരത്തുള്ള ആംബുലന്‍സ് ഡ്രൈവറുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് തകര്‍ത്തത്.
കണ്ണൂര്‍ : തളിപ്പറമ്പില്‍ തുടങ്ങിയ അക്രമം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു. ചപ്പാരപ്പടവില്‍ സി പി എം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഹമീദ്, കുഞ്ഞി മുഹമ്മദ്, മൊയ്തീന്‍ എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. നാലു ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുബൈര്‍, ഷുക്കൂര്‍, ഖലീല്‍, മമ്മു എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവ സ്ഥലത്ത് കനത്ത പോലീസ് സംഘം … Continue reading "ചപ്പാരപ്പടവില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു"
കണ്ണൂര്‍ : വിശ്വാസികളെ ചൂഷണം ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെപ്പോലെയാണ് അഭിനയിക്കുന്നതെന്ന് സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കളുടെ പ്രീതി നേടാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നെട്ടോട്ടമോടുകയാണ്. എന്‍.എസ്.എസിന്റെ വേദികളിലെത്തിയാല്‍ ഇവര്‍ ഉമ്മന്‍ചാണ്ടിനായരും ചെന്നിത്തലനായരുമാവും. ഇനി എസ്.എന്‍.ഡി.പിയുടെ വേദിയില്‍ എത്തിയാല്‍ ഇവര്‍ ഈഴവരാകും. പാഷാണം വര്‍ക്കിയെപോലെ ഓരോ സ്ഥലങ്ങളിലും യാചിക്കാന്‍ പോകുമ്പോള്‍ ഓരോ മതത്തിലെ ആളെപ്പോലെയാണ് പെരുമാറുക. … Continue reading "വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കി ചമയുന്നു : പി ജയരാജന്‍"
കണ്ണൂര്‍ : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും കാറിനും തീയിട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.പള്ളിക്കുന്ന് മാക്കുനി റോഡിലെ സ്വര്‍ണ നിവാസില്‍ സുനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 13 ആര്‍ 226 നമ്പര്‍ ഹോണ്ട ബൈക്കിനും കെ.എല്‍ 13 ഡബ്ല്യു.9136 നമ്പര്‍ നാനോ കാറിനുമാണ് തീയിട്ടത്. കാര്‍ ഭാഗികമായി കത്തിയിട്ടുണ്ട്. പുറത്ത് തീ കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടി മറയുകയും ചെയ്തുവത്രെ. കാസര്‍കോട്-കണ്ണൂര്‍ ജില്ലയിലെ ആട്ടപ്പൊടി സെയില്‍സ് റപ്രസന്റിറ്റീവാണ് സുനില്‍. ടൗണ്‍ പോലീസ് അന്വേഷണം … Continue reading "പള്ളിക്കുന്നില്‍ വീട്ടുമുറ്റത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു"
ഇരിട്ടി : കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് സിഐ കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനെത്തിയത്. ഇന്നലെ രാവിലെ മുതലാരംഭിച്ച റെയ്ഡ് വൈകീട്ടുവരെ നീണ്ടു. ഇരിട്ടി ടൗണിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്നുതന്നെ കെട്ടിടങ്ങളും ഇതുമായി ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് പരിശോധിച്ചിരുന്നു. അന്നത്തെ പരിശോധനയില്‍ തന്നെ അനധികൃത കെട്ടിടനിര്‍മാണം നടക്കുന്നുണ്ടെന്നും ഇതിന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ … Continue reading "കീഴൂര്‍ – ചാവശ്ശേരി പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്"

LIVE NEWS - ONLINE

 • 1
  15 hours ago

  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

 • 2
  18 hours ago

  സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

 • 3
  20 hours ago

  ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

 • 4
  22 hours ago

  മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

 • 5
  1 day ago

  കനത്ത മഴയ്ക്കു സാധ്യത

 • 6
  1 day ago

  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 • 7
  2 days ago

  മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

 • 8
  2 days ago

  കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

 • 9
  2 days ago

  കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി