Monday, June 17th, 2019

കണ്ണൂര്‍ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ … Continue reading "ഗള്‍ഫില്‍ കാറപകടം : മലയാളി മരിച്ചു ; കൂത്തുപറമ്പ് സ്വദേശികള്‍ക്ക് പരിക്ക്"

READ MORE
കണ്ണൂര്‍ : പാര്‍ലമെന്റ് സമ്മേളനവും ബജറ്റും വാതില്‍ക്കല്‍ നില്‍ക്കെ വികസന പ്രഖ്യാപനങ്ങളോ പദ്ധതികളോ വന്നാല്‍ അത് മറ്റുള്ളവരുടെ അക്കൗണ്ടില്‍ ആവരുതെന്ന കരുതലുമായാണ് കെ. സുധാകരന്‍ എം.പി ഇന്നലെ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. വികസന പദ്ധതികള്‍ സംബന്ധിച്ച രൂപരേഖയുടെ കോപ്പികളും കേന്ദ്രമന്ത്രിയെ കണ്ട്് കണ്ണൂരിന്റെ വികസനപദ്ധതികള്‍ സംബന്ധിച്ച് ധരിപ്പിച്ചുണ്ടെന്നും ഇതൊക്കെ യാഥാര്‍ത്ഥ്യമാകുമെന്നാണ്് പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയം സംബന്ധിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം എല്ലാം മറന്ന് കത്തിപടരുക തന്നെയായി. അനുയായികള്‍ ഇടക്കിടെ ‘തളയ്ക്കാനാവില്ല ഈ യാഗാശ്വത്തെ’ എന്ന് … Continue reading "‘ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ പ്രതിയാണെന്ന് തെളിയിച്ചാല്‍ സി പി എമ്മിന്റെ ഓഫീസ് ബോയി ആകാം’"
കണ്ണൂര്‍ : രക്തസാക്ഷികളെ പ്രദര്‍ശിപ്പിക്കുന്നവര്‍ യുവജനതയെ അവരുടെ പ്രസ്ഥാനങ്ങളില്‍ നിന്ന് അകറ്റുകയാണെന്ന് എം മുകുന്ദന്‍. യുവതി യുവാക്കള്‍ക്കിടയില്‍ ഫലത്തില്‍ ഒരു നെഗറ്റീവ് ചിത്രമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇക്കാര്യം നേതാക്കള്‍ മനസ്സിലാക്കുന്നില്ല. കണ്ണൂര്‍ പ്രസ് ക്ലബ് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന കാലത്തുള്ള നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് നടക്കുന്നവരാകില്ല. പ്രശ്‌നങ്ങളെ ശാസ്ത്രീയമായി പഠിച്ച് പരിഹരിക്കുന്നവരായിരിക്കും. യൂറോപ്പിലും അമേരിക്കയിലും ഉണ്ടാകുന്ന സംഭവത്തില്‍ ചങ്ങല തീര്‍ത്ത് ഇവിടെ പ്രതിഷേധിക്കുന്ന … Continue reading "‘രക്തസാക്ഷികളെ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റും’"
കണ്ണൂര്‍ : ഭാര്യയോടൊപ്പം ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കവെ ഭര്‍ത്താവ് കുഴഞ്ഞ് വീണ് മരിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇന്നലെ കാലത്താണ് സംഭവം. സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ജീവനക്കാരന്‍ പൊടിക്കുണ്ട് സ്വദേശി തങ്കം നിവാസില്‍ ശ്രീധര(64)നാണ് മരണപ്പെട്ടത്. ഭാര്യ എച്ചൂരിലെ ശ്രീലതയോടൊപ്പം മാണിക്കക്കാവ് ക്ഷേത്രത്തില്‍ തൊഴുതുകൊണ്ടിരിക്കെയാണ് ശ്രീധരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ക്ഷേത്രത്തിലുള്ളവരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് പയ്യാമ്പലത്ത് നടന്നു. മക്കള്‍: യദു ശ്രീധരന്‍,എഞ്ചിനീയര്‍ ബംഗലൂരു) സഞ്ജു ശ്രീധരന്‍. സഹോദരങ്ങള്‍: കമല, … Continue reading "ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കവെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു"
കണ്ണൂര്‍ : അശോക ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായ ഭര്‍തൃമതി മരിച്ചു. ഇന്ന് കാലത്താണ് സംഭവം. ശ്രീനഗറിലെ സൈനികന്‍ മുഴക്കുന്ന് സ്വദേശി നിഷാന്തിന്റെ ഭാര്യ മുണ്ടല്ലൂര്‍ ചെറിയത്താന്‍കണ്ടി മഹിത(29)യാണ് മരിച്ചത്. ചെവിയിലെ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മഹിതയെ ഡോക്ടറുടെ നിര്‍ദേശപ്രകാരം അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് നടത്തിയ ഓപ്പറേഷന് പിന്നാലെ മഹിത മരണപ്പെടുകയായിരുന്നു. അതേസമയം കാലത്ത് ഓപ്പറേഷന് മുന്നോടിയായി അനസ്‌തേഷ്യ കൊടുത്തശേഷം മഹിതക്ക് ബോധം വന്നില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മഹിത മരിച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. … Continue reading "ഓപ്പറേഷന് പിന്നാലെ യുവതി മരിച്ചു ; അനാസ്ഥയെന്ന് ബന്ധുക്കള്‍"
കാഞ്ഞങ്ങാട് : പോലീസിനെ കണ്ടപ്പോള്‍ ഓടിയ സി.പി.എം നേതാവ് കള്ളത്തോക്ക് കേസില്‍ അറസ്റ്റിലായി. സി.പി.എം പറമ്പ ബ്രാഞ്ച് സിക്രട്ടറി സുകുമാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കല്‍ പോലീസിനെ കണ്ടപ്പോള്‍ ഓടിയതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് നടത്തിയ തെരച്ചിലിനിടെയാണ് ആലയില്‍ ഒളിപ്പിച്ച നിലയില്‍ ഇരട്ടക്കുഴല്‍ തോക്ക് കണ്ടെത്തിയത്. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പയ്യന്നൂര്‍ : പാണപ്പുഴ-പറവൂരില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലു കേസുകളിലായി 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ ത്താണ് പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബി.ജെ.പി പ്രവര്‍ത്തകന്‍ പുതിയപുരയില്‍ ബാബുവിന്റെ വീടിന് ബോംബെറിയുകയും അമ്മ ജാനകി,സഹോദരങ്ങളായ വിശ്വനാഥന്‍, ബിജു എന്നിവരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പി.പി. പ്രകാശന്‍,ഭാസ്‌കരന്‍, സതീശന്‍, പ്രദീപന്‍, പ്രതാപന്‍,സന്തോഷ് തുടങ്ങി 25 പേര്‍ക്കെതിരെയാണ് വധ ശ്രമത്തിന് കേസെടുത്തത്. സ്‌ഫോടനത്തില്‍ വിശ്വനാഥന് പരിക്കേല്‍ക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി … Continue reading "സി പി എം-ബി ജെ പി സംഘര്‍ഷം : 40പേര്‍ക്കെതിരെ കേസെടുത്തു"
കണ്ണൂര്‍ : പട്ടുവം അരിയില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവം സംബന്ധിച്ച് നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ അക്രമസംഭവങ്ങളില്‍ പങ്കാളിയാണെന്നും ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട ആളാണെന്നും മരണം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നു. ലീഗ് പ്രവര്‍ത്തകന്റെ ഉമ്മയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.തങ്ങള്‍ക്കു നേരെ നടന്ന … Continue reading "ലീഗ് പ്രവര്‍ത്തകന്റെ മരണം; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: പി.ജയരാജന്‍"

LIVE NEWS - ONLINE

 • 1
  14 hours ago

  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

 • 2
  17 hours ago

  സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

 • 3
  19 hours ago

  ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

 • 4
  21 hours ago

  മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

 • 5
  23 hours ago

  കനത്ത മഴയ്ക്കു സാധ്യത

 • 6
  23 hours ago

  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 • 7
  1 day ago

  മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

 • 8
  2 days ago

  കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

 • 9
  2 days ago

  കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി