Saturday, January 19th, 2019

കൂത്തുപറമ്പ് : ബി ജെ പി പ്രവര്‍ത്തകന് മര്‍ദനമേറ്റു. നിര്‍മ്മലഗിരി കുട്ടിക്കുന്ന് കൃഷ്ണ നിവാസില്‍ സത്യനെയാണ് മര്‍ദനമേറ്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്ത് ബാബുവിന്റെ കുട്ടിക്കുന്നിലെ ഗൃഹപ്രവേശനത്തിന് പോയി മടങ്ങവെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ കുട്ടിക്കുന്നില്‍ വെച്ച് സി പി എമ്മുകാരനായ ധീരരാജീന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണത്രെ മര്‍ദിച്ചത്. പോലീസ് കേസെടുത്തു.

READ MORE
കണ്ണൂര്‍ : എനിക്ക് രാഷ്ട്രീയമില്ല, കലാകാരന്റെയും മനുഷ്യന്റെയും രാഷ്ട്രീയമാണ് എനിക്കുള്ളത്. ഞാന്‍ കാള്‍മാര്‍ക്‌സിന്റെ അനുയായിയാണ്. ഗാന്ധിയനുമാണ്. കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂര്‍ ഗവ.ഐ.ടി.ഐ ഹാളില്‍ പി. മോഹന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസവും ഗാന്ധിസവും ഒത്തുചേര്‍ന്നാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഇതില്‍ കലകൂടി ചേര്‍ന്നാല്‍ നാം ഒന്നാമതാകും. മതഗ്രന്ഥങ്ങള്‍ ഒരര്‍ത്ഥത്തില്‍ ആരോഗ്യ ശാസ്ത്രമാണ്. അല്ലാതെ ദൈവത്തെ കാണുകയെന്നല്ല. ദരിദ്രരെ മതം മാറ്റിയാണ് ആധിപത്യങ്ങള്‍ നടന്നിട്ടുള്ളത്. ക്യാമ്പുകളില്‍ നടക്കുന്നത് കള്ള്കുടിയും തെറിവിളിയുമാണ്. ഇത്തരം ക്യാമ്പുകള്‍ക്ക് … Continue reading "ക്യാമ്പുകളില്‍ നടക്കുന്നത് കള്ളു കുടിയും തെറിവിളിയും : കാനായി"
കണ്ണൂര്‍ : അപകടസ്ഥലങ്ങളില്‍ ഓടിയെത്താനുദ്ദേശിച്ച് പ്രവര്‍ത്തനമാരംഭിച്ച ആംബുലന്‍സ് വാഹനത്തിന്റെ സേവനം ആളെ കറക്കുന്ന സംവിധാനമായി. ഏത് സമയത്തും ഫോണ്‍കോളുകളിലൂടെ വിവരമറിഞ്ഞ് ഓടിയെത്താനാണ് 102 നമ്പര്‍ സംവിധാനം നിലവില്‍ വന്നത്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും പത്തോളം ആംബുലന്‍സുകള്‍ 102 നമ്പര്‍ സ്റ്റിക്കര്‍ ഒട്ടിച്ച് ഓടുന്നുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഏതെങ്കിലും സ്ഥലത്ത് നിന്നായി ഒരു വാഹനം ആവശ്യക്കാരന് ലഭ്യമായിരിക്കുമെന്നാണ് വാഗ്ദാനം. നമ്പര്‍ പതിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വാഹനം ഏത് ഭാഗത്താണ് … Continue reading "ഉദ്ഘാടനം കേമം ; പക്ഷെ ആംബുലന്‍സുകള്‍ വട്ടം കറക്കുന്നു"
കണ്ണൂര്‍ : കാമുകീ-കാമുകന്‍മാരുടെ ലീലാവിലാസങ്ങള്‍ പലയിടത്തും പോലീസിന് തലവേദനയാകുന്നു. ബീച്ചുകളിലും ഹോട്ടലുകളിലുമാണ് വീട്ടുകാരറിയാതെ ക്ലാസ്‌കട്ട് ചെയ്ത് സല്ലപിക്കാനായി കാമുകീകാമുകന്‍മാരെത്തുന്നത്. ഇവരുടെ ലീലാവിലാസങ്ങള്‍ പലപ്പോഴും അതിര്കടക്കുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിട്ടുള്ളത് ചിലപ്പോള്‍ ക്ലാസ് കട്ട് ചെയ്ത് കൂട്ടമായും എത്താറുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയിലുള്ള പോലീസുകാരോടും ജനം പരാതിപ്പെടുകയാണ് പതിവ്. ദിവസേന നിരവധി പേരെയാണ് പലയിടത്തും വിരട്ടിയോടിക്കുന്നത്. ചിലരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വരുത്തി വിട്ടയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നഗരത്തിലെ കോളേജുകളില്‍ നിന്ന് കട്ട് ചെയ്‌തെത്തുന്നവരാണ് കൂടുതലും. സ്‌കൂള്‍ കുട്ടികളടക്കമുള്ളവരെയും പോലീസ് … Continue reading "പരിധിവിടുന്ന പ്രണയസല്ലാപം ; കണ്ണൂരില്‍ പൂവാലന്‍മാര്‍ പിടിയില്‍"
ഉളിക്കല്‍ : വയത്തൂര്‍ പുഴക്കരയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ ബംഗാളി പെണ്‍കുട്ടിയുടെ മൊഴി കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി. ശ്രീജ രേഖപ്പെടുത്തി. ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി കൂത്തുപറമ്പ് കോടതിയിലെത്തിയത്. ദ്വിഭാഷാസഹായിയും കൂടെയുണ്ടായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കും. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
തലശ്ശേരി : സ്‌കൂള്‍ അധ്യാപകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് സ്‌കൂളിലെ സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകന്‍ തലശേരി ഉമ്മറാസ് ഹൗസില്‍ സിയാദ്(28) ആണ് കോടഞ്ചേരിയില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചത്. പുലര്‍ച്ചെ 2.50ഓടെ കെട്ടിടത്തിനു മുകളില്‍ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ടൗണില്‍ റോന്തു ചുറ്റുകയായിരുന്ന ഗൂര്‍ഖ ഓടിവന്നപ്പോഴാണ് അധ്യാപകന്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതനുസരിച്ച് കോടഞ്ചേരി പോലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. … Continue reading "തലശ്ശേരി സ്വദേശിയായ അധ്യാപകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു"
കൂത്തുപറമ്പ് : മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്നു കഴിച്ച് അവശയായ വീട്ടമ്മയെ വിദഗ്ധ ചികല്‍സക്കായി തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോയി. നീര്‍വേലി ആയിഷാസില്‍ ഫാത്തിമ ബീവി(35)ക്കാണ് മരുന്ന് മാറി നല്‍കിയത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ബന്ധുക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാറോളി ഘട്ടിനടുത്തുള്ള സിറ്റി മെഡിക്കല്‍ഷോപ്പില്‍ നിന്നാണ് ഗുളിക മാറി നല്‍കിയത്. മെഡിക്കല്‍ ഷോപ്പിലും രഹസ്യാന്വേഷണ വിഭാഗം തെളിവെടുപ്പ് നടത്തി. കഫക്കെട്ടിനുള്ള മരുന്ന് സൂക്ഷിച്ച് കവറിലുണ്ടായിരുന്ന മറ്റൊരു ഗുളിക നല്‍കുകയാണുണ്ടായതെന്ന് … Continue reading "മാറിനല്‍കിയ മരുന്ന് കഴിച്ച വീട്ടമ്മ വിദഗ്ധ ചികിത്സക്ക് : അന്വേഷണം തുടങ്ങി"
കണ്ണൂര്‍ : ജില്ലാ ക്ഷീരവികസന വകുപ്പിന്റെയുംക്ഷീരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമത്തിന് അഞ്ചരക്കണ്ടി ക്ഷീരോല്‍പാദക സംഘത്തില്‍ തുടക്കമായി. ഇതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്ഷീരസംഗമ വിളംബര ഘോഷയാത്ര ഇന്ന് വൈകീട്ട് 4ന് മുഴപ്പാലയില്‍ നിന്നാരംഭിക്കും. ചക്കരക്കല്ലില്‍ സമാപിക്കും. നാളെ കാലത്ത് കന്നുകാലി പ്രദര്‍ശനം, 11മണിക്ക് ക്ഷീരകര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും വിവിധ മത്സരങ്ങള്‍, ശനിയാഴ്ച ക്ഷീരവികസന സെമിനാര്‍, ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.കെ നാരായണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. മൃഗസംരക്ഷണ -കൃഷിവകുപ്പ് മന്ത്രി … Continue reading "ക്ഷീരകര്‍ഷക സംഗമം മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും"

LIVE NEWS - ONLINE

 • 1
  22 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  1 hour ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  1 hour ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു