Wednesday, November 14th, 2018

കണ്ണൂര്‍ : പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജനസംഘടനകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായി. കണ്ണൂരില്‍ സംഘര്‍ഷം. കലക്‌ട്രേറ്റ് പരിസരം യുദ്ധക്കളമായി. വിവിധ ജില്ലകളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. കോട്ടയത്ത് അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് സിക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം ഉച്ചക്കും തുടരുകയാണ്. കണ്ണൂരില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. സമരക്കാര്‍ ഗേറ്റ് തള്ളിത്തുറന്ന് കണ്ണൂര്‍ കലക്ടറേറ്റിനുള്ളിലേക്ക് ഇരച്ചു കയറി പോലീസിന് നേരെ … Continue reading "പെന്‍ഷന്‍ പ്രതിഷേധം : കലക്ടറേറ്റ് അടിച്ചു തകര്‍ത്തു"

READ MORE
തലശ്ശേരി : പുന്നോല്‍ പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപന്തല്‍ പോലീസ് പൊളിച്ചു നീക്കി. 50 മാലിന്യവിരുദ്ധ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിട്ടുണ്ട്. തുടര്‍ന്ന് പൊളിച്ചു മാറ്റിയ സമരപന്തല്‍ പോലീസ് തീയിട്ടു നശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ സമരപന്തലിലെത്തിയ വന്‍ പോലീസ് സംഘം പ്രതിഷേധക്കാരെ ബലമായി നീക്കിയതിനു ശേഷം പന്തല്‍ പൊളിക്കുകയായിരുന്നു. പിന്നീട് തലശ്ശേരി നഗരസഭയിലെ മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി. ഇതിനു പിന്നാലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ ഒമ്പത് മണിയോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200 ഓളം വരുന്ന നാട്ടുകാര്‍ … Continue reading "പുന്നോലില്‍ മാലിന്യവിരുദ്ധ സമരപന്തല്‍ പോലീസ് പൊളിച്ചു"
തലശ്ശേരി : പെട്ടിപ്പാലത്ത മാലിന്യ വിരുദ്ധ സമരത്തിന് പിന്നില്‍ ഭൂമാഫിയയാണെന്ന് തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ ആരോപിച്ചു. ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്തിയത്. നഗരസഭയില്‍ പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ പോലീസിന്റെ സഹായത്തോടെ തുടര്‍ന്നും മാലിന്യം നിക്ഷേപിക്കുമെന്നും അവര്‍ പറഞ്ഞു.
പാപ്പിനിശ്ശേരി : യുവാവ് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരിയിലെ വ്യാപാരിയായ പി.സി. മമ്മുവിന്റെ മകന്‍ സിദ്ദീഖ്(35)ആണ് മരിച്ചത്. കെട്ടിടം പൊളിയാണ് സിദ്ദിഖിന് ജോലി. പാപ്പിനിശ്ശേരി റെയില്‍വെഗേറ്റിനടുത്തുള്ള മരച്ചുവട്ടിലാണ് സിദ്ദീഖിന്റെ മൃതദേഹം ഇന്ന് കാലത്ത് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ചിന്നിച്ചിതറിയ നിലയിലാണ്. രാത്രിയില്‍ ഫോണില്‍ സംസാരിച്ചുവരവെ ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യ: റഹ്മത്ത് രണ്ട് മക്കളുണ്ട്.
തലശ്ശേരി : പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിനെതിരെ പോലീസ് നടത്തിയ നടപടിക്ക് ഇരയായവരില്‍ വഴിയാത്രക്കാരുമെന്ന് ആക്ഷേപം. സംഘര്‍ഷ സ്ഥലത്ത് കണ്ണില്‍കണ്ടവരെയൊക്കെ പോലീസ് പിടികൂടുകയായിരുന്നു. ഇതുവഴി നടന്നുപോവുകയായിരുന്ന കൊടുവള്ളി ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ മുഹമ്മദ് അഷ്‌റഫിനെയും പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എസ് എസ് എല്‍ സി പരീക്ഷാ ഡ്യൂട്ടി ഉണ്ടെന്നറിയിച്ചിട്ടും വിടാന്‍ പോലീസ് തയാറായില്ലത്രെ. അതിനിടെ പോലീസ് പിടികൂടിയ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി എം അബ്ദുള്‍ നാസറിനെ സി ഐ ഓഫീസില്‍ വെച്ച് … Continue reading "പെട്ടിപ്പാലം സമരം ; വഴിയാത്രക്കാരെ പോലും വിടാതെ പോലീസ്"
പയ്യന്നൂര്‍ : നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിനടിയിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് കാറിനകത്ത് അനാശാസ്യം, 3 പേര്‍ പിടിയില്‍. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്‌സിന്റെ അടിഭാഗത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട മാരുതി ആള്‍ട്ടോ കാര്‍ തുടര്‍ച്ചയായി അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആലക്കോട് സ്വദേശിനിയായ 40 കാരിയെയും ഭീമനടി സ്വദേശികളായ രണ്ട് യുവാക്കളെയും കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. യുവാക്കള്‍ മദ്യപിച്ചിരുന്നു.
കണ്ണൂര്‍ : ട്രിപ്പ് കഴിഞ്ഞ് ഉടമസ്ഥന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബസ് സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തു. കണ്ണൂര്‍ ആശുപത്രി -ചക്കരക്കല്‍ റൂട്ടിലോടുന്ന കെ.എല്‍ 13 ഡി-6939 നമ്പര്‍ നിധിന്‍ ബസാണ് ഇന്നലെ രാത്രി ഒരു മണിയോടെ തകര്‍ത്തത്. രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.ബസ് തകര്‍ത്ത സംഭവത്തില്‍ ജില്ലാ ബസ് ഉടമസ്ഥ സംഘം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി.ജെ സെബാസ്റ്റ്യന്‍ ശക്തിയായി പ്രതിഷേധിച്ചു. നേരത്തെയും പല സ്ഥലത്തും ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ ജില്ലാ അധികൃതരുമായി ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായാണ് … Continue reading "വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബസ് കത്തിച്ചു"
കണ്ണൂര്‍ : ഡി സി സി താല്‍ക്കാലിക അധ്യക്ഷന്‍ പി കെ വിജയരാഘവനെ പക്ഷാഘാതം ബാധിച്ച് മംഗലാപുരം ആശുപത്രിയില്‍പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് പകരക്കാരനെ നിയമിക്കാത്തത് കോണ്‍ ഗ്രസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. കെ സുധാകരന്‍ എം പിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഡി സി സി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്‍ പുറത്തായതിനെ തുടര്‍ന്ന് സുധാകര വിഭാഗക്കാരനായ പി കെ വിജയരാഘവനെ താല്‍ക്കാലിക അധ്യക്ഷനാക്കിയത്. എ ഗ്രൂപ്പിന്റെയും സുധാകര വിരുദ്ധരുടേയും മുറുമുറുപ്പ് ഉണ്ടായിരുന്നുവെങ്കിലും വിജയരാഘവന്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ച് … Continue reading "ഡി സി സി പ്രസിഡന്റ് ചികിത്സയില്‍ : നാഥനില്ലാതെ കോണ്‍ഗ്രസ്"

LIVE NEWS - ONLINE

 • 1
  6 mins ago

  കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

 • 2
  17 mins ago

  ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

 • 3
  25 mins ago

  വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

 • 4
  28 mins ago

  ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

 • 5
  40 mins ago

  കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

 • 6
  50 mins ago

  ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

 • 7
  2 hours ago

  പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

 • 8
  17 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 9
  18 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍