Monday, July 22nd, 2019

കണ്ണൂര്‍ : സാങ്കേതിക രംഗം വളരുമ്പോഴും മനുഷ്യരാശിക്ക് വിനാശകരമായാണ് അത് മുന്നോട്ടു പോകുന്നതെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത,് കേരള ശാസ്ത്ര സാങ്കേതികവകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍’നല്ലആരോഗ്യത്തിന് നല്ല ജീവിത രീതി’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാങ്കേതിക വിദ്യയുടെ നന്മകളെ ഉപയോഗിക്കുന്നതിന് പകരം തിന്മയാണ് പലപ്പോഴും ഇവിടെ പ്രാവര്‍ത്തികമാവുന്നത്. ചെറിയ കുട്ടികള്‍ പോലും അശ്ലീല വെബ്‌സൈറ്റുകള്‍ തുറന്ന് കാണുകയാണ്. മറ്റ് പല … Continue reading "പുതിയ തലമുറ അശ്ലീല സൈറ്റുകള്‍ക്ക് പിന്നാലെ : പി കെ ശ്രീമതി"

READ MORE
തളിപ്പറമ്പ് : ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച യുവാവിനെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പാകം ചെയ്ത ഇറച്ചിയും തോലും പിടിച്ചെടുക്കുകയും ചെയ്തു. കരയെത്തുംചാലിലെ പുതുശ്ശേരി വീട്ടില്‍ രതീഷി(35)നെയാണ് ഇന്നലെ രാത്രി എട്ടു മണിയോടെ തളിപ്പറമ്പ് ഫോറസ്റ്റര്‍ മുരളീധരന്റെ നേതൃത്വത്തിലെത്തിയ സഘം അറസ്റ്റ് ചെയ്തത്. ഉടുമ്പിനെ കൊല്ലുന്നത് ഏഴു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. രതീഷ് ഉടുമ്പിനെ പിടികൂടിയെന്ന ന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പ്രതിയെ … Continue reading "ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച യുവാവ് അറസ്റ്റില്‍"
കണ്ണൂര്‍ : എസ് എന്‍ കോളേജില്‍ എ ബി വി പി പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. എ ബി വി പി യൂണിറ്റ് സെക്രട്ടറിയും രണ്ടാംവര്‍ഷ ബി എ വിദ്യാര്‍ത്ഥിയുമായ ഹേമന്ത്, ശ്യാംപ്രസാദ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്‌നിക്കിലും ഐ ടി ഐയിലും പഠിപ്പു മുടക്കിയ ശേഷം എസ് എന്‍ കോളേജിലും സമരം നടത്താനെത്തിയ എസ് എഫ് ഐ വിദ്യാര്‍ത്ഥികളാണ് എ ബി വി പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത്. കൊടിമരം നശിപ്പിച്ചതുമായി … Continue reading "എസ് എന്‍ കോളേജില്‍ സംഘര്‍ഷം"
മട്ടന്നൂര്‍ : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കല്ലു കൊണ്ട് തകര്‍ത്ത നിലയില്‍. ചാവശ്ശേരി കൃഷ്‌ണേന്ദുവില്‍ കൃഷ്ണദാസിന്റെ മകന്‍ വിപിന്‍ദാസിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 58 ബി 2915 നമ്പര്‍ സാന്‍ട്രോ കാറാണ് തകര്‍ത്തതായി കാണപ്പെട്ടത്. കാറിന്റെ മുന്‍ഭാഗത്തെയും പിന്നിലെയും ഗ്ലാസുകള്‍ തകര്‍ത്തിട്ടുണ്ട്. അതേസമയം ഈ വിടിന് സമീപത്തെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ കാര്‍ ഏതാണെന്ന് വീട്ടുകാര്‍ക്കുമറിയില്ലത്രെ. ചില്ലു തകര്‍ത്ത സംഭവവുമായി ഇതിനു ബന്ധമുണ്ടെയെന്ന് സംശയമുണ്ട്. ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരനാണ് കൃഷ്ണദാസ്.
കണ്ണൂര്‍ : ചക്കരക്കല്‍ ഇരിവേരിയില്‍ കൊടിമരം നശിപ്പിക്കുന്നതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളോടെ സി പി എം, ബി ജെ പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകനായ സി അരുണ്‍ (21), ബി ജെ പി പ്രവര്‍ത്തകനായ തടത്തില്‍ സജേഷ് (24) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ : ജയിലില്‍ നാശനഷ്ടം വരുത്തുകയും വാര്‍ഡന്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് റിമാന്റ് പ്രതിക്കെതിരെ കേസെടുത്തു. സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ജന്‍സണ്‍ ഫോര്‍ട്ടിനെതിരെയാണ് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തത്. പത്താം ബ്ലോക്കില്‍ കഴിയുന്ന ഇയാള്‍ പാത്രങ്ങളും മറ്റും തകര്‍ക്കുകയും വാര്‍ഡന്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ആശുപത്രിയില്‍ കൊണ്ടു പോകവെ വീണ്ടും കുഴപ്പുമുണ്ടാക്കിയെന്നുമാണ് കേസ്.
കണ്ണൂര്‍ : മട്ടന്നൂരിനടുത്ത നായാട്ടുപാറയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നായാട്ടുപാറ കരടികയറ്റം കൃഷ്ണകൃപയില്‍ മധുസൂദനന്‍ (43), ഭാര്യ ബിന്ദു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ താഴത്തെ കിടപ്പറയില്‍ ബിന്ദുവും മുകളിലത്തെ കിടപ്പറയില്‍ മധുസൂദനനും മരിച്ചു കിടക്കുകയായിരുന്നു. മധുസൂദനന്‍ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു. മധുസൂദനന്‍ തന്റെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് മധുസൂദനന്‍ അതിര്‍ത്തി രക്ഷാസേനയില്‍ നിന്നും വിരമിച്ചത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി എറണാകുളത്ത് സെക്യൂരിറ്റി ഗാഡായി ജോലി … Continue reading "വിമുക്തഭടനും ഭാര്യയും മരിച്ച നിലയില്‍"
ഇരിട്ടി : പുന്നാട് ടൗണില്‍ നിരവധി പേര്‍ കുടിവെള്ളത്തിനാശ്രയിക്കുന്ന സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ അജ്ഞാതര്‍ മണ്ണെണ്ണയൊഴിച്ച് മലിനപ്പെടുത്തി. പുന്നാട്ടെ വിജയന്‍ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലാണ് അജ്ഞാതര്‍ മണ്ണെണ്ണയൊഴിച്ചത്. പുന്നാട്ടെ നിരവധി ഹോട്ടലുകളിലേക്കാവശ്യമായ വെള്ളവും എടുക്കുന്നത് ഈ കിണറില്‍ നിന്നാണ്. ഹോട്ടലുകളുടെ പിറകുവശത്തായാണ് കിണര്‍ സ്ഥിതിചെയ്യുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പുന്നാട് മേഖലയില്‍ വ്യാപാരികള്‍ ഇന്നുച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സിക്രട്ടറി സുധാകരന്‍ നടുവനാട് പ്രതിഷേധിച്ചു.

LIVE NEWS - ONLINE

 • 1
  46 mins ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 2
  2 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 3
  2 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 4
  2 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 5
  3 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 6
  3 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 7
  4 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 8
  4 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 9
  5 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു