Wednesday, July 17th, 2019

തളിപ്പറമ്പ് : വീട്ടമ്മ ചുരീദാര്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. ഇന്ന് കാലത്താണ് സംഭവം. ആലക്കോട് എരുവട്ടിയിലെ കായക്കൂല്‍ ഹൗസില്‍ സൈബുന്നീസ(29)യാണ് മരിച്ചത്. സുബഹ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ചശേഷമാണ് സൈബുന്നീസ മരിച്ചനിലയില്‍ കണ്ടത്. മരണവാര്‍ത്തയറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് സിയാദ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സൈബുവിന്റെ ബാപ്പ അബ്ദുള്ള നാലുമാസം മുമ്പാണ് മരിച്ചത്. ഉമ്മ സൈനബ നമസ്‌കാരം കഴിഞ്ഞ് സൈബുവിനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മക്കള്‍: റുസ്മിത, ആയിഷാബി. സഹോദരങ്ങള്‍: അബ്ദുള്‍ സലാം, ഹംസ, ഉമ്മര്‍, ഖദീജ, … Continue reading "വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍"

READ MORE
ചാത്തന്നൂര്‍ : കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് രണ്ട് തവണകളിലായി അടി വസ്ത്രത്തില്‍ ഒളിപ്പിച്ച് 30 പവന്‍ സ്വര്‍ണാഭരണം കടത്തിയ യുവതി പിടിയില്‍. ഉമയനെല്ലൂര്‍ സ്വദേശിനി ഷൈമ (20)യാണ്‌പോലീസ് പിടിയിലായത്. വെളിച്ചില്‍ശാല സ്വദേശിനി റനീഷയുടെ പരാതിയിലാണ് പോലീസ് മയ്യനാട്ടുള്ള വീട്ടില്‍ വെച്ച് ഷൈമയെ അറസ്റ്റ് ചെയ്തത്. റെനീഷയും ഷൈമയും സഹപാഠികളായിരുന്നു. കഴിഞ്ഞ ദിവസം റെനീഷയുടെ വീട്ടിലെത്തിയ ഷൈമ സൗഹാര്‍ദം പുതുക്കുന്നതിനിടയിലാണ് തട്ടിപ്പ് നടത്തിയത്.
തളിപ്പറമ്പ് : സര്‍ സയ്യിദ് കോളേജ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു. ബി.ബി.എം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ വളപട്ടണം മന്ന സ്വദേശിയെയാണ് റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. 25 ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് റാഗ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബി.ബി.എം വിദ്യാര്‍ത്ഥിയെ ബസില്‍ കയറാന്‍ ശ്രമിക്കവെയാണ് ആദ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിറ്റേ ദിവസം കോളേജിലെത്തിയപ്പോള്‍ ഒറ്റക്കാലില്‍ നില്‍ക്കെടാ…പാട്ടുപാടെടാ… എന്നൊക്കെ പറഞ്ഞാണ് അക്രമം. തല്ല്‌കൊണ്ട വിദ്യാര്‍ത്ഥിയെ മറ്റ് സഹപാഠികള്‍ … Continue reading "സര്‍ സയ്യിദ് കോളേജില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു"
കണ്ണൂര്‍ : സാങ്കേതിക രംഗം വളരുമ്പോഴും മനുഷ്യരാശിക്ക് വിനാശകരമായാണ് അത് മുന്നോട്ടു പോകുന്നതെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത,് കേരള ശാസ്ത്ര സാങ്കേതികവകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍’നല്ലആരോഗ്യത്തിന് നല്ല ജീവിത രീതി’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാങ്കേതിക വിദ്യയുടെ നന്മകളെ ഉപയോഗിക്കുന്നതിന് പകരം തിന്മയാണ് പലപ്പോഴും ഇവിടെ പ്രാവര്‍ത്തികമാവുന്നത്. ചെറിയ കുട്ടികള്‍ പോലും അശ്ലീല വെബ്‌സൈറ്റുകള്‍ തുറന്ന് കാണുകയാണ്. മറ്റ് പല … Continue reading "പുതിയ തലമുറ അശ്ലീല സൈറ്റുകള്‍ക്ക് പിന്നാലെ : പി കെ ശ്രീമതി"
തലശ്ശേരി : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 12-ം പ്രതിയായ സി.പി.എം ജില്ലാ സിക്രട്ടറിയേറ്റംഗെ കാരായി രാജനെ കോടതിയില്‍ ഹാജരാക്കുന്നത് മാറ്റി. കേസ് പരിഗണിക്കുന്ന അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് കാരായി രാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് നല്‍കിയത്. ഫസല്‍ വധക്കേസില്‍ സി.ബി.ഐ കോടതിയില്‍ ഹാജരായ രാജനെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിയാണെന്ന് കണ്ട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയാണ് വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്ന രാജന് സി.ബി.ഐ കോടതിയുടെ അനുമതി ലഭിക്കാത്തതാണ് … Continue reading "കാരായി രാജനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയില്ല"
കൂത്തുപറമ്പ് : വിവാഹവീട്ടിലെ മാലിന്യങ്ങള്‍ മാര്‍ക്കറ്റില്‍ തള്ളിയ ആളെ കണ്ടെത്തി പിഴയീടാക്കി. ഇന്ന് കാലത്ത് കൂത്തുപറമ്പ് മാര്‍ക്കറ്റിനടുത്താണ് അഞ്ച് ചാക്കുകളിലായി മാലിന്യം തള്ളിയത്. ചാക്കുകെട്ടുകളില്‍ നിന്നും കണ്ടെത്തിയ വിലാസമാണ് മാലിന്യം തള്ളിയവരെ പിടികൂടാന്‍ ആരോഗ്യ വകുപ്പിന് സഹായകരമായത്. കുനിയില്‍ പാലത്തെ സൗജത്താണ് മലിന്യം തള്ളിയതെന്ന് മനസിലാക്കിയ ഹെല്‍ത്ത് വിഭാഗം മാലിന്യം തിരിച്ചെടുപ്പിക്കുകയും പിഴയിടാക്കുകയും ചെയ്തു. ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. ലതീഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. അതേ സമയം കൂത്തുപറമ്പ് മാര്‍ക്കറ്റും പരിസരവും മാലിന്യക്കൂമ്പാരത്താല്‍ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന പരാതിയുമുയര്‍ന്നു.
തളിപ്പറമ്പ് : ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച യുവാവിനെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പാകം ചെയ്ത ഇറച്ചിയും തോലും പിടിച്ചെടുക്കുകയും ചെയ്തു. കരയെത്തുംചാലിലെ പുതുശ്ശേരി വീട്ടില്‍ രതീഷി(35)നെയാണ് ഇന്നലെ രാത്രി എട്ടു മണിയോടെ തളിപ്പറമ്പ് ഫോറസ്റ്റര്‍ മുരളീധരന്റെ നേതൃത്വത്തിലെത്തിയ സഘം അറസ്റ്റ് ചെയ്തത്. ഉടുമ്പിനെ കൊല്ലുന്നത് ഏഴു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. രതീഷ് ഉടുമ്പിനെ പിടികൂടിയെന്ന ന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പ്രതിയെ … Continue reading "ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച യുവാവ് അറസ്റ്റില്‍"
കണ്ണൂര്‍ : എസ് എന്‍ കോളേജില്‍ എ ബി വി പി പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. എ ബി വി പി യൂണിറ്റ് സെക്രട്ടറിയും രണ്ടാംവര്‍ഷ ബി എ വിദ്യാര്‍ത്ഥിയുമായ ഹേമന്ത്, ശ്യാംപ്രസാദ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്‌നിക്കിലും ഐ ടി ഐയിലും പഠിപ്പു മുടക്കിയ ശേഷം എസ് എന്‍ കോളേജിലും സമരം നടത്താനെത്തിയ എസ് എഫ് ഐ വിദ്യാര്‍ത്ഥികളാണ് എ ബി വി പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത്. കൊടിമരം നശിപ്പിച്ചതുമായി … Continue reading "എസ് എന്‍ കോളേജില്‍ സംഘര്‍ഷം"

LIVE NEWS - ONLINE

 • 1
  1 hour ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 2
  4 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 3
  4 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 4
  5 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 5
  7 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 6
  7 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 7
  7 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 8
  8 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 9
  8 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി