Monday, June 24th, 2019

തലശ്ശേരി : നിക്ഷേപിക്കുന്ന തുകക്ക് കൂടുതല്‍ തുക പലിശയായി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ചേറ്റംകുന്ന് സ്വദേശി ഷുഹൈല്‍ ഹാഷിമി(45)നെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇല്ലത്തുതാഴയിലെ ഇല്ലത്തു വീട്ടില്‍ അര്‍ജുന്‍ രമേശ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാസം 10000 രൂപ വീതം പലിശ നല്‍കാമെന്ന വാഗ്ദാനത്തില്‍ 13.5ലക്ഷം രൂപയാണ് പരാതിക്കാരന്‍ ഷുഹൈബിന് നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷമായി രണ്ടു ലക്ഷം മാത്രമാണ് പലിശ ഇനത്തില്‍ നല്‍കിയതെന്നും മുതല്‍സംഖ്യ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും … Continue reading "നിക്ഷേപത്തട്ടിപ്പ് ; ഒരാള്‍ പിടിയില്‍"

READ MORE
കണ്ണൂര്‍ : യുവാവിനെ കാണാനില്ല. അഞ്ചാംപീടികയിലെ മീത്തലെ തയ്യത്തുംവളപ്പില്‍ ശോഭനയുടെ മകന്‍ സോമനെ (23) കാണാനില്ല. കഴിഞ്ഞ 4ന് വൈകീട്ട് അഞ്ചാംപീടിക ബേങ്കില്‍ നിന്ന് 25,000 രൂപ ലോണ്‍ വാങ്ങിയശേഷമാണ് സോമനെ കാണാതായത്. കണ്ണപുരം പോലീസ് കേസെടുത്തു.
തലശ്ശേരി : അട്ടംനോക്കി ഗോപാലന്റെ സ്വഭാവം സി.പി.എമ്മിനോട് വേണ്ടെന്ന് സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. എല്ലാ മക്കള്‍ക്കും അച്ഛന്മാരുടെ ചില ശീലമുണ്ടാകും. എനിക്കുമുണ്ട് എന്റെ അച്ഛന്റെ ശീലം. അതിലൂടെയാണ് ഞാന്‍ വളര്‍ന്നത്. ഈ സ്വഭാവം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമുണ്ടാകും. അത് സി.പി.എമ്മിനോട് കാണിച്ചാല്‍ സംഗതി മാറുമെന്നും വിലക്കയറ്റത്തിനെതിരെ തലശ്ശേരി താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.വി. ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവഞ്ചൂരിന് ആഭ്യന്തരം കൊടുത്തത് ക്വട്ടേഷനായിട്ടാണ്. സി.പി.എമ്മിനെ വകവരുത്തുകയാണ് ലക്ഷ്യം. … Continue reading "സി പി എമ്മിനെ കൊല്ലാന്‍ തിരുവഞ്ചൂരിന് ക്വട്ടേഷന്‍ : എം വി ജയരാജന്‍"
തലശ്ശേരി : നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും പിടികൂടി. ഒരാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് പഴകിയ ഭക്ഷണം പിടികൂടുന്നത്. പുതിയ ബസ് സ്റ്റാന്റില്‍ എന്‍ വി റസ്റ്റോറന്റിലെ കുടിവെള്ളടാങ്കില്‍ ചത്തകൂറയും മിഠായിപൊതികളും അടങ്ങിയ മാലിന്യങ്ങള്‍ കണ്ടെത്തിയതായി പരിശോധന നടത്തിയ ഹെല്‍ത്ത് വിഭാഗം അറിയിച്ചു. നേരത്തെ പരിശോധന നടത്തിയ ഹോട്ടലുകളില്‍ നിന്ന് തന്നെ വീണ്ടും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിട്ടുണ്ട്. നേരത്തെ ഹെല്‍ത്ത് വിഭാഗം പൂട്ടാന്‍ നിര്‍ദേശം നല്‍കിയ ട്വിന്റി-ട്വന്റി ഹോട്ടലില്‍ നിന്നും പഴകിയ … Continue reading "ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; വെള്ളത്തില്‍ ചത്ത കൂറ"
പയ്യന്നൂര്‍ : വികലാംഗയായ 18കാരി ഹരിജന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ പയ്യന്നൂര്‍ പോലീസ് പിടികൂടി. കോറോംമുതിയലത്തെ യുവതിയെയാണ് പെയിന്റിംഗ് ജോലിക്കെത്തിയ മലപ്പുറം ചാറ്റ്‌കൊക്ക് സ്വദേശി നവാസ് സി പി എന്ന വിനോദ് (39) മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. മുതിയലത്ത് പെയിന്റിംഗ് ജോലിക്കെത്തിയതായിരുന്നു ഇയാള്‍.തൊട്ടടുത്ത വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ഇയാള്‍ യുവതി വെള്ളമെടുക്കാനായി അകത്തേക്ക് കയറിയപ്പോള്‍ പിറകില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോള്‍ നവാസ് ഓടിമറഞ്ഞു. പിന്നീട് പയ്യന്നൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
തലശ്ശേരി : നഗരത്തില്‍ നിന്ന് കളഞ്ഞുകിട്ടിയ പണത്തിന് ഇതുവരെ അവകാശികള്‍ എത്തിയില്ലെന്ന് പോലീസ്. ഒരാഴ്ചയിലധികമായി പണം ലഭിച്ചിട്ട്. അവകാശികളില്ലെങ്കില്‍ പണം അനാഥാലയങ്ങള്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
കണ്ണൂര്‍ : രാജ്യത്ത് മര്‍മ പ്രധാന മേഖലകള്‍ നിയന്ത്രിക്കുന്നത് കുത്തകമുതലാളിമാരാണെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി. വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. കുത്തക മുതലാളിമാര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും അഞ്ച് കോടിയോളും രൂപയാണ് കോണ്‍ഗ്രസുകാര്‍ ചെലവഴിക്കുന്നതെന്നും ഇത് എവിടെനിന്ന് വന്നതാണെന്ന് അന്വേഷിക്കണമെന്ന് വിലക്കയറ്റത്തിനെതിരെ താലൂക്ക്് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞു. എന്‍. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. വയക്കാടി ബാലകൃഷ്ണന്‍, സി.എച്ച് രാമകൃഷ്ണന്‍, … Continue reading "രാജ്യത്തെ നിയന്ത്രിക്കുന്നത് കുത്തക മുതലാളിമാര്‍ : പി കെ ശ്രീമതി"
കണ്ണൂര്‍ : പത്തൊമ്പത്കാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. കുട്ടാവിലെ അബ്ദുള്‍റസാഖിനെതിരെയാണ് ഇരിക്കൂര്‍ പോലീസ് കേസെടുത്തത് 19കാരിയായ യുവതിയും സഹോദരനും ഉമ്മയും ഒരുമിച്ചാണ് താമസം. ഇവര്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പിതാവ് പീഡിപ്പിച്ചതത്രെ. ഏഴുമാസത്തോളം തന്നെ പീഡിപ്പിച്ചതായി പരാതിയില്‍ യുവതി പറയുന്നു. കോഴിക്കോട് നിന്നും റസാഖ് രണ്ടാംവിവാഹവും കഴിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

 • 2
  4 hours ago

  ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

 • 3
  5 hours ago

  ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 • 4
  7 hours ago

  കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

 • 5
  8 hours ago

  അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

 • 6
  9 hours ago

  സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

 • 7
  11 hours ago

  അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

 • 8
  11 hours ago

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

 • 9
  11 hours ago

  കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല