Saturday, September 22nd, 2018

തളിപ്പറമ്പ് : സമാധാനശ്രമങ്ങള്‍ തുടരുമ്പോഴും തളിപ്പറമ്പ് മേഖലയില്‍ അക്രമങ്ങള്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീനില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയുടെ പിറകിലെ കാന്റീനിലാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 ഓടെ കാന്റീന്‍ അടച്ചിരുന്നതാണ്. പുലര്‍ച്ചെ 4.30 ഓടെയാണ് ബോംബുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ മറ്റുള്ളവരെയും ഉണര്‍ത്തി. പരിശോധനയില്‍ മറ്റൊരു ബോംബും സമീപത്ത് തന്നെ കണ്ടെത്തുകയായിരുന്നു. ഇവ രണ്ടും ഉറങ്ങുന്നതിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. … Continue reading "തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നാടന്‍ ബോംബ്"

READ MORE
തലശ്ശേരി : സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പാനലില്‍ നിന്ന് വി എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വെളിപ്പെടുത്തുന്നു. മംഗളം ദിനപത്രത്തില്‍ കുഞ്ഞനന്തന്‍ നായരുടെ ‘മുഖംമൂടിയില്ലാതെ’യെന്ന പംക്തിയിലാണ് വെളിപ്പെടുത്തല്‍. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി കഴിഞ്ഞ നവംബര്‍ 25ന് കാലത്ത് തലശ്ശേരി ഗസ്റ്റ്ഹൗസില്‍ വെച്ച് വി എസുമായി നടത്തിയ കൂടിക്കാഴ്ചയും തന്റെ വീട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് … Continue reading "വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി ബര്‍ലിന്‍"
കണ്ണൂര്‍ : തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ കാന്റീനില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിയ പോലീസ് ബോംബ് നിര്‍വീര്യമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റു ചെയ്തിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍ : ലീഗിനകത്തെ ഒരു സംഘം തീവ്രവാദികള്‍ താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വാഹനം തടഞ്ഞ് കൊലപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിയതെന്ന് സിപി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് കേന്ദ്രീകരിച്ച് ലീഗിനകത്ത് ചില തീവ്രവാദികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് പോലീസ് ഇന്റലിജന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരിയില്‍ പ്രദേശത്ത് ലീഗിനകത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലല്ല. ഇതിനിടെ ഒരു യുവാവ് മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സി പി എമ്മുകാര്‍ ഞങ്ങളുടെ കേന്ദ്രത്തില്‍ വരരുതെന്നാണ് അരിയില്‍ മേഖലയിലെ … Continue reading "മുസ്ലിംലീഗില്‍ തീവ്രവാദികള്‍ : പി ജയരാജന്‍"
കണ്ണൂര്‍ : തളിപ്പറമ്പ് മേഖലയിലെ സി പി എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്താന്‍ നേതൃത്വം കണ്ടെത്തിയ കുറുക്ക് വഴിയാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബി പി ഫാറൂഖ് പറഞ്ഞു. പി ജയരാജന്‍ സഞ്ചരിച്ച കാര്‍ അന്‍സാറെന്ന യുവാവിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. അന്‍സാര്‍ ഇപ്പോള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ഗുരുതരമായ നിലയില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രകോപിതരായ വാഹനം തടഞ്ഞത്. അല്ലാതെ ജയരാജന്‍ പറയുന്നത് പോലെ തീവ്രവാദികളല്ല. … Continue reading "സി പി എമ്മിലാണ് തീവ്രവാദികള്‍ : ബി പി ഫാറൂഖ്"
കണ്ണൂര്‍ : ഭാര്യയോടൊപ്പം ഉംറക്ക് പോയ ഭര്‍ത്താവ് മക്കയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു. വളപട്ടണം മില്‍ റോഡിലെ വളപ്പില്‍ നങ്കലത്ത് ഇസ്മായില്‍ ഹാജി(70)യാണ് കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ശനിയാഴ്ചയാണ് ഇസ്മായില്‍ ഹാജി ഭാര്യ തളിപ്പറമ്പ് മുയ്യത്തെ സൈനബയോടൊപ്പം ഉംറക്കായി മക്കയിലേക്ക് പോയത്. ഖബറടക്കം മക്കയില്‍ നടന്നു. ഭാര്യ സൈനബ ഉംറ നിര്‍വഹിച്ച ശേഷം അടുത്താഴ്ച നാട്ടിലേക്ക് തിരിക്കും.ഇവര്‍ക്ക് മക്കളില്ല. സഹോദരങ്ങള്‍ : വി എന്‍ മഹമൂദ്, ആമദ്, ഹമീദ്, മമ്മദ്, ഉമ്മര്‍, ഹസന്‍, ബീഫാത്തു, നബീസു, കതീസു.
കണ്ണൂര്‍ : തുടര്‍ച്ചയായ അവധിയും ഹര്‍ത്താലും നല്‍കിയ ആലസ്യത്തില്‍ നിന്നും നാടും നഗരവും ഉണര്‍ന്നിട്ടില്ല. ഞായറാഴ്ച പതിവ് അവധിക്ക് തൊട്ട് ശിവരാത്രി അവധിയും ചൊവ്വാഴ്ച യു ഡി എഫ്-എല്‍ ഡി എഫ് ഹര്‍ത്താ ലും . ഇന്ന് വ്യാപാരികളുടെ കടയടപ്പുകള്‍ കൂടിയായപ്പോള്‍ നാടും നഗരവുമെല്ലാം ഉറക്കചടവില്‍ തന്നെ. തിങ്കളാഴ്ച ജനം ഉറക്കെമൊഴിച്ച് ശിവരാത്രി ആഘോഷിച്ചപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമെല്ലാം ജില്ലയിലേയും അയല്‍ജില്ലയിലേയും പോലീസുകാര്‍ക്ക് ശിവരാത്രിയായി. തളിപ്പറമ്പ് അരിയില്‍ തുടങ്ങിയ സംഘര്‍ഷം തളിപ്പറമ്പ് ടൗണിലേക്കും പിന്നീട് കമ്പില്‍,കാട്ടാമ്പള്ളി, ചക്കരക്കല്‍, പൂതപ്പാറ, … Continue reading "നാട്ടാര്‍ക്ക് അവധി ; പോലീസിന് ശിവരാത്രി !"
കൂത്തുപറമ്പ് : എസ്.ഐക്ക് നേരെ കൊടുവാള്‍ കാണിച്ച് ഭീഷണി, 25 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വേങ്ങാട് അങ്ങാടിയിലെ മുസ്ലിംലീഗ് ഓഫീസ് അക്രമിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതനുസരിച്ച് തിങ്കളാഴ്ച രാത്രി ഡ്യൂട്ടിക്ക് പോയ അസി. എസ്.ഐ പ്രേംപ്രകാശന് നേരെ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് സി.പി.എം പ്രവര്‍ത്തകരായ ഉണ്ടാച്ചു, ഉണ്ണി, കൂവ്വ മനോജ്, പ്രസാദ്, ബെനീഷ്, അനില്‍ തുടങ്ങി കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

 • 1
  17 mins ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 2
  22 mins ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 3
  37 mins ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 4
  39 mins ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

 • 5
  45 mins ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 6
  3 hours ago

  കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

 • 7
  3 hours ago

  കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

 • 8
  3 hours ago

  രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

 • 9
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി