Tuesday, July 16th, 2019

കണ്ണൂര്‍ : കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍,അശ്വിനികുമാര്‍ തുടങ്ങിയവരുടെ വധക്കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാകമ്മറ്റി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്രക്ക് നാളെ തുടക്കമാകും. ജില്ലാസിക്രട്ടറി കെ രഞ്ചിത്ത് നയിക്കുന്ന പ്രക്ഷോഭയാത്ര നാളെ വൈകുന്നേരം അഞ്ചരമണിക്ക് പാനൂര്‍ ടൗണില്‍ ബി ജെ പി അഖിലേന്ത്യാ സിക്രട്ടറി വി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിക്കും. 25ന് കാലത്ത് ജയകൃഷ്ണന്‍ മാസ്റ്റര്‍ വീരമൃത്യു … Continue reading "കൊലപാതകക്കേസുകള്‍ അഡ്ജസ്റ്റ്‌മെന്റിലേക്ക് നീങ്ങുന്നുവെന്ന് ബി ജെ പി"

READ MORE
തളിപ്പറമ്പ് : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു മാറ്റിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അഞ്ചാം പീടിക സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ശ്രുതി നന്ദകുമാറിന്റെ മുടിയാണ് ഇക്കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയ നിലയില്‍ കാണപ്പെട്ടത്. ഈ സംഭവത്തിനു പിന്നില്‍ സദാചാര പോലീസാണെന്ന സംശയം ഉയര്‍ന്നു വന്നിട്ടുണ്ട്.
കണ്ണൂര്‍ : ഡി വൈ എഫ് ഐ സംഘടിപ്പിച്ച എസ് പി ഓഫീസ് മാര്‍ച്ചില്‍ സംസാരിച്ച ഡില്ലാ പ്രസിഡന്റ് എ എന്‍ ഷംസീറിനെതിരെ പോലീസ് കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ഡി വൈ എഫ് ഐ ജില്ലാ സിക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആയുധപരിശീലനം നടത്തിയാല്‍ സമരം പൊളിയുമെന്ന് കരുതിയ പോലീസിന് കൂടുതല്‍ യുവജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഉണ്ടായ ജാള്യതയില്‍ നിന്നാണ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഹനിക്കുന്ന നടപടി ജനാധിപത്യ അവകാശങ്ങള്‍ക്ക് … Continue reading "‘ ഷംസീറിനെതിരായ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം ‘"
കൂത്തുപറമ്പ് : സമയത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് ബസ്സുടമകളെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. ഡാലിയ ബസ്സുടമ ചിറ്റാരിപ്പറമ്പ് വട്ടപ്പറമ്പത്ത് ഹൗസില്‍ ഒതയോത്ത് പുഷ്പരാജ്(37), വിശാഖ് ബസ്സുടമ മാവിലായി കൊപ്രകളത്തില്‍ ഹൗസില്‍ ഉച്ചുമ്മല്‍ ഗംഗാധരന്‍ എന്നിവരെയാണ് എസ് ഐ കെ പ്രേംപ്രകാശ് അറസ്റ്റു ചെയ്തത്.
കൂത്തുപറമ്പ് : അടിയറപ്പാറ മദ്രസയുമായി ബന്ധപ്പെട്ട് മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ബസ് സ്റ്റാന്റ് ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് പോലീസ് കേസെടുത്തു. ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തു.
തളിപ്പറമ്പ് : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു മാറ്റിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അഞ്ചാം പീടിക സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ശ്രുതി നന്ദകുമാറിന്റെ മുടിയാണ് ഇക്കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയ നിലയില്‍ കാണപ്പെട്ടത്. ഈ സംഭവത്തിനു പിന്നില്‍ സദാചാര പോലീസാണെന്ന സംശയം ഉയര്‍ന്നു വന്നിട്ടുണ്ട്.
കണ്ണൂര്‍ : ജില്ലയിലെ സി പി എം ഉന്നത നേതാവിന്റെ മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കാട്ടി കെ എസ് യു ജില്ലാക്കമ്മിറ്റിക്ക് വേണ്ടി നേതാക്കളായ റജില്‍ മാക്കുറ്റി, നിധീഷ് ചാലാട്, സുധീപ് ജയിംസ് എന്നിവര്‍ ആഭ്യന്തര മന്ത്രിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും ഫാക്‌സ് സന്ദേശമയച്ചു. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ദൃശ്യങ്ങള്‍ കാട്ടി വീണ്ടും പീഢിപ്പിക്കുകയും ചെയ്തതായാണ് ഫാക്‌സ് സന്ദേശത്തില്‍ … Continue reading "പീഢനം : സി പി എം നേതാവിന്റെ മകനെതിരെ അന്വേഷണം വേണമെന്ന് കെ എസ് യു"
ഇരിട്ടി : ടൂറിസ്റ്റ് ബസ്സില്‍ കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി. അസോക ട്രാവല്‍സിന്റെ ബസ്സില്‍ കടത്തുകയായിരുന്ന 9000 പാക്കറ്റ് ഹാന്‍സ് ആണ് വില്‍പ്പന നികുതി വകുപ്പും എക്‌സൈസും ചേര്‍ന്ന് പിടികൂടിയത്. പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. പിടിച്ചെടുത്ത ഹാന്‍സ് ഇരിട്ടി പോലീസിന് കൈമാറി. ബസ്സിന്റെ പിറകില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉല്‍പന്നങ്ങള്‍. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈയിടെ കര്‍ണാടകയില്‍ നിന്ന് ലഹരി ഉല്‍പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് … Continue reading "കണ്ണൂരിലേക്ക് കൊണ്ടുവന്ന 9000 പാക്കറ്റ് ഹാന്‍സ് പിടികൂടി"

LIVE NEWS - ONLINE

 • 1
  16 mins ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 2
  18 mins ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 3
  43 mins ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

 • 4
  47 mins ago

  നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

 • 5
  1 hour ago

  ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 6
  3 hours ago

  ധോണി വിരമിക്കുമോ ?

 • 7
  3 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 8
  3 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 9
  3 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു