Thursday, April 25th, 2019

കണ്ണൂര്‍ : വീട്ടമ്മ പൊതു കിണറ്റില്‍ വീണുമരിച്ച നിലയില്‍ കാണപ്പെട്ടു. മയ്യില്‍ നിരന്തോട്ടത്തെ രാമചന്ദ്രന്റെ ഭാര്യ കെ ഉഷ (51)യാണ് ഇന്ന് കാലത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചത്. മക്കള്‍: രാഹുല്‍, സിദ്ധാര്‍ത്ഥ്. മയ്യില്‍ പഞ്ചായത്തിന്റെ ഉപയോഗ ശൂന്യമായ പൊതുകിണറ്റിലാണ് മൃതദേഹം കണ്ടത്. തലശ്ശേരി നെട്ടൂര്‍ സ്വദേശിനിയാണ് ഉഷ. നെരുന്തോട് വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മയ്യില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

READ MORE
കണ്ണൂര്‍ : സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കെ. സുധാകരനാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. സുധാകരന്റെ മുന്‍ െ്രെഡവറും, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബുവിന്റെതാണ് വെളിപ്പെടുത്തല്‍. 1996ലെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരും വഴി ആന്ധ്രയില്‍വെച്ച് ഇ.പി ജയരാജനുനേരെ വധശ്രമമുണ്ടായിരുന്നു. ട്രെയിനില്‍വെച്ച് വെടിയേറ്റ ജയരാജന്‍ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. ജയരാജന്റെ കഴുത്തിലായിരുന്നു വെടിയേറ്റത്. കെ. സുധാകരന്റെ നേതൃത്തിലാണ് ഇതിനുവേണ്ടിയുള്ള ഗൂഢാലോചന നടത്തിയതെന്നാണ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്. ബാങ്കില്‍ ജോലി … Continue reading "‘ ഇ പി ജയരാജനെ വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി ‘"
കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധം അക്രമരാഷ്ട്രീയത്തിന്റെ അവസാനമായിരിക്കണമെന്നും സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ സിക്രട്ടറി പി. ജയരാജന്റെ പങ്ക് ജനങ്ങള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു. കേവലം ഒരു ജില്ലാ സിക്രട്ടറി വിചാരിച്ചാല്‍ മാത്രം ഇത്തരമൊരു കൊലപാതകം നടത്താനാവില്ല. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ചന്ദ്രശേഖരനെ വധിച്ചതെന്നും അന്വേഷണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ സജിത് ലാല്‍ അനുമരണ സമ്മേളനവും കൂട്ടായ്മയും ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. കണ്ണൂരിലെ ചെങ്കോട്ടകളില്‍ … Continue reading "ടി പി വധം : പി ജയരാജന്റെ പങ്ക് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന കെ സുധാകരന്‍"
തളിപ്പറമ്പ് : കടന്നല്‍കുത്തേറ്റ് യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് മണിയറ മുറ്റം കോളനിയിലെ തകിടില്‍ ബിജു എന്ന കുട്ടന്‍ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആലക്കോട്ടെ തറവാട്ട് വീട്ടില്‍ പോയപ്പോള്‍ അവിടെ വെച്ചായിരുന്നു കടന്നല്‍ കുത്തേറ്റത്. ഗുരുതരമായ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജു ഇന്നലെ രാത്രി 9 മണിയോടെയാണ് മരിച്ചത്. മിഖായേല്‍-റോസ ദമ്പതികളുടെ മകനാണ്. ഭാര്യ അനിത. മക്കള്‍:യബിന്‍, ബിന്യ. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
പരിയാരം : യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. പയ്യന്നൂര്‍- എറണാകുളം റൂട്ടില്‍ ഓടുന്ന അശോക ബസ് ഡ്രൈവര്‍ പാടിച്ചാലിലെ സബാസ്റ്റ്യന്‍ (30) ആണ് മരിച്ചത്. കാലത്ത് ഭാര്യ ചായയുമായി കിടപ്പ് മുറിയില്‍ വന്നപ്പോഴാണ് അബോധാവസ്ഥയില്‍ സബാസ്റ്റ്യനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണിയങ്കല്‍ ജോസഫിന്റെ മകനാണ്. മൃതദേഹം പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലാണുള്ളത്. മൂന്ന് മക്കളുണ്ട്.
തലശ്ശേരി : ടി പി ചന്ദ്രശേഖരന്‍വധക്കേസില്‍ അറസ്റ്റിലായ ടി കെ രജീഷിനെ ചോദ്യംചെയ്യാനായി കോടതി ഒരുദിവസത്തേക്ക് പാനൂര്‍ പോലീസിന് കൈമാറി. 2009 മാര്‍ച്ച് 12ന് വൈകീട്ട് അരയാക്കൂല്‍ കുറിച്ചിക്കരയില്‍ വെച്ച് ബി എം എസ് പ്രവര്‍ത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ടി കെ രജീഷ്. ഇതുസംബന്ധിച്ച് കേസന്വേഷണം നടത്തുന്ന പാനൂര്‍ സി ഐ ജയന്‍ ഡൊമനിക്ക് വടകരയിലെത്തി രജീഷിനെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രജീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് … Continue reading "വിനയന്‍ വധം; ടി കെ രജീഷിനെ ചോദ്യം ചെയ്യാന്‍ പാനൂര്‍ പോലീസിന് കൈമാറി"
കണ്ണൂര്‍ : പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് മുങ്ങി. കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയെയാണ് ഒരാഴ്ച മുമ്പ് ഇരിട്ടിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മണിയാണ് തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. കുട്ടിയെ ഇന്ന് കാലത്ത് കണ്ണൂരിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പെണ്‍കുട്ടിയെ യുവാവ് പലതവണ ബലാല്‍സംഗം ചെയ്തതായി പോലീസിന് സൂചനകിട്ടി. കണ്ണൂര്‍ ടൗണ്‍ സി.ഐയാണ് കേസ് അന്വേഷണം നടത്തുന്നത്.
തലശ്ശേരി : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിക്കവെ പോലീസെത്തിയപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് ജഡ്ജ് ഷിര്‍സി തള്ളി. ഇരിട്ടി മുടക്കോഴിയിലെ മുക്കത്തില്‍ ശ്രീജിത്ത്(25)നടുക്കണ്ടി പറമ്പത്ത് എം. സുധീഷ്(25) എന്നിവര്‍ നല്‍കിയ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്. ഈമാസം 14നാണ് കേസിനാസ്പദമായ സംഭവം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനി,കിര്‍മാനി മനോജ്,മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ഒളിവില്‍ കഴിയാനാണ് പ്രതികള്‍ സൗകര്യമൊരുക്കിയത്.

LIVE NEWS - ONLINE

 • 1
  5 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  12 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍