Wednesday, September 19th, 2018

കണ്ണൂര്‍ : അശോക ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായ ഭര്‍തൃമതി മരിച്ചു. ഇന്ന് കാലത്താണ് സംഭവം. ശ്രീനഗറിലെ സൈനികന്‍ മുഴക്കുന്ന് സ്വദേശി നിഷാന്തിന്റെ ഭാര്യ മുണ്ടല്ലൂര്‍ ചെറിയത്താന്‍കണ്ടി മഹിത(29)യാണ് മരിച്ചത്. ചെവിയിലെ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മഹിതയെ ഡോക്ടറുടെ നിര്‍ദേശപ്രകാരം അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് നടത്തിയ ഓപ്പറേഷന് പിന്നാലെ മഹിത മരണപ്പെടുകയായിരുന്നു. അതേസമയം കാലത്ത് ഓപ്പറേഷന് മുന്നോടിയായി അനസ്‌തേഷ്യ കൊടുത്തശേഷം മഹിതക്ക് ബോധം വന്നില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മഹിത മരിച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. … Continue reading "ഓപ്പറേഷന് പിന്നാലെ യുവതി മരിച്ചു ; അനാസ്ഥയെന്ന് ബന്ധുക്കള്‍"

READ MORE
കണ്ണൂര്‍ : പട്ടുവം അരിയില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവം സംബന്ധിച്ച് നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ അക്രമസംഭവങ്ങളില്‍ പങ്കാളിയാണെന്നും ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട ആളാണെന്നും മരണം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നു. ലീഗ് പ്രവര്‍ത്തകന്റെ ഉമ്മയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.തങ്ങള്‍ക്കു നേരെ നടന്ന … Continue reading "ലീഗ് പ്രവര്‍ത്തകന്റെ മരണം; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: പി.ജയരാജന്‍"
കണ്ണൂര്‍ : ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ വി.പി മൂസാന്‍കുട്ടി ആരോപിച്ചു.ജില്ലയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുകയാണ്. മൂസാന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. വി.എ റഹീം, കെ. മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുള്‍ ലത്തീഫ്, കെ.പി. സൈനുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കണ്ണൂര്‍ : പുലിയെ പിടിക്കാന്‍ അവര്‍ ഉറക്കമിളച്ചിരുന്നു. പക്ഷെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴോടെ ചാലാട് പാമ്പന്‍കണ്ടിയിലെ പാമ്പന്‍ തറവാട് മുറ്റത്ത് പുലിയിറങ്ങിയെന്നറിഞ്ഞ നാട്ടുകാര്‍ കുറുവടികളും മറ്റുമായി എത്തി. വിവരമറിഞ്ഞ് തൊട്ടുപിന്നാലെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. മണിക്കൂറുകളോളം പ്രദേശത്തെങ്ങും തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മുറ്റത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ പുലിയുടെതാണോ എന്ന കാര്യത്തില്‍ തീര്‍പ്പായിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷമേ സ്ഥിരീകരിക്കാന്‍ പറ്റൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാല്‍പ്പാട് പതിഞ്ഞ ഭാഗം ബക്കറ്റ് കൊണ്ട് മൂടിവെച്ചിരിക്കുകയാണ്.ഇന്നലെ … Continue reading "ചാലാട് പുലി ഭീതിയില്‍ ; ഉറക്കമൊഴിച്ച് നാട്ടുകാര്‍"
ഇരിട്ടി : ഇരിട്ടി ടൗണില്‍ ഇന്നലെ വൈകീട്ട് നടന്ന സി.പി.എം -ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18ഓളം പേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ജിന്‍സ്, അമല്‍ എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ റഹീം, ഷാലുദ്ദീന്‍ തുടങ്ങി കണ്ടാലറിയാവുന്ന 12 എം.എസ്.എഫ് -ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും എം.ജെ ജോബി എന്ന പോലീസുകാരനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ഗംഗാധരന്‍, സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്. ഇതില്‍ ഗംഗാധരനെ ഇന്ന് കാലത്ത് പോലീസ് അറസ്റ്റ് … Continue reading "സി പി എം – ലീഗ് സംഘര്‍ഷം : ഇരിട്ടിയില്‍ ഒരാള്‍ അറസ്റ്റില്‍"
കണ്ണൂര്‍ : ഫിബ്രവരി മാസത്തില്‍ വരുമാന നികുതി അടച്ചാല്‍ മാത്രമെ മാര്‍ച്ചിലെ ശമ്പളം ലഭിക്കൂ എന്ന നിബന്ധന സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കുന്നു. ഇന്‍കം ടാക്‌സ് അടക്കാനുള്ള കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ജീവനക്കാര്‍ പലരും. എല്ലാവര്‍ഷവും രണ്ടു1.80 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ജീവനക്കാര്‍ ഫിബ്രവരിയില്‍ വരുമാന നികുതി അടക്കണമെന്നുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ വരുമാന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടത് ഈ വര്‍ഷമാണ്. കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ പേ റിവിഷന്‍ ആനുകൂല്യങ്ങളും അരിയേഴ്‌സും പലരും വാങ്ങിയത് ഈസാമ്പത്തിക … Continue reading "ശമ്പളം ലഭിക്കാന്‍ നികുതി അടക്കണം ; ജീവനക്കാര്‍ നെട്ടോട്ടത്തില്‍"
കൂത്തുപറമ്പ് : ടി വി റിപ്പയര്‍ ചെയ്യാനെത്തിയ ആള്‍ രണ്ടരപവന്റെ സ്വര്‍ണാഭരണവുമായി കടന്നു. ചെറുവാഞ്ചേരി പൂവ്വത്തുര്‍പാലത്തിന് സമീപം രാഹുല്‍ നിവാസില്‍ കെ പി രാജുവിന്റെ വീട്ടില്‍ നിന്നാണ് രണ്ടരപവന്‍ മാലകള്‍ കവര്‍ന്നത്. ടി വി നന്നാക്കാനെത്തിയ ആള്‍ രാജുവിന്റെ ഭാര്യ രാധയോട് വീടിന്റെ ടെറസില്‍ സ്ഥാപിച്ച ആന്റിന തിരിക്കുവാന്‍ പറഞ്ഞു. അതിന് ശേഷം താഴെയിറങ്ങി നോക്കിയപ്പോള്‍ വീട്ടിലെത്തിയ ആളെ കാണാനില്ലായിരുന്നു. ചുമരില്‍ ആങ്കറില്‍ തൂക്കിയിട്ടിരുന്ന മാലയാണ് നഷ്ടപ്പെട്ടത്. കണ്ണവം പോലീസില്‍ പരാതി നല്‍കി.
കണ്ണൂര്‍ : പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ഇന്നലെ രാത്രി ഒരു സംഘം തല്ലിത്തകര്‍ത്തു. പരിയാരത്തുള്ള ആംബുലന്‍സ് ഡ്രൈവറുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് തകര്‍ത്തത്.

LIVE NEWS - ONLINE

 • 1
  13 mins ago

  വീതി കൂട്ടാതെ ഒ വി റോഡ് ഇന്ന് രാത്രി മുതല്‍ പുനര്‍നിര്‍മ്മിക്കും

 • 2
  49 mins ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 3
  1 hour ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 4
  1 hour ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 5
  2 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 6
  2 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 7
  2 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 8
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 9
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു