Friday, April 26th, 2019

കണ്ണൂര്‍ : സംസ്ഥാനത്ത് എങ്ങും കാലവര്‍ഷം ശക്തിപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ ഇന്നും പലയിടത്തും തുടരുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തലശ്ശേരിയിലാണ്. 78 മില്ലീമീറ്റര്‍. കണ്ണൂരില്‍ 65ഉം തളിപ്പറമ്പില്‍ 49ഉം മഴയാണ് പെയ്തത്. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഇന്ന് വരെ ലഭിച്ച ജില്ലയിലെ മൊത്തം മഴയുടെ അളവ് 989.65 എം.എം ആണ്. 2,35,88,300 രൂപയുടെ നാശനഷ്ടമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായിട്ടുള്ളത്. 2,13,45,300 രൂപയുടെ കൃഷിനാശവുമുണ്ടായി. 64 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. … Continue reading "ജില്ലയില്‍ മഴ കനത്തു : വ്യാപക നാശം"

READ MORE
ഇരിട്ടി : ബോംബ് സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഇയ്യംമ്പോട്ടെ റോഷിനെ(22)യാണ് ഇരിട്ടി എസ് ഐ കെ ജെ ബിനോയ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഇയ്യംമ്പോട്ടെ ഒരു വീട്ടില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ബോംബ് നിര്‍മാണ സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ റോഷന്റെ കൈ നഷ്ടപ്പെട്ടിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇരിട്ടി എസ് ഐ ബിനോയ് കസ്റ്റഡിയിലെടുത്തത്.
തളിപ്പറമ്പ് : മാനസിക നില തെറ്റിയ നിലയില്‍ പരപ്പനങ്ങാടി സ്വദേശി ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയില്‍ എത്തി. പോലീസ് ഉടന്‍ തന്നെ ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി. അലി അഹമ്മദ് എന്നയാളുടെ മകന്‍ ഇര്‍ഷാദാ(28)ണ് തളിപ്പറമ്പ് സഹകരണാശുപത്രിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഓട്ടോറിക്ഷയുമായി ഇയാള്‍ ആശുപത്രിയിലെത്തിയത്. ശരീരത്തിലുണ്ടായിരുന്ന ചെറിയ പരിക്കുകള്‍ക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കി പറഞ്ഞയച്ചെങ്കിലും ആശുപത്രി പരിസരത്ത് നിന്നും ഇയാള്‍ പോകാതെ അസ്വാഭാവികമായ രീതിയിലുള്ള ചേഷ്ടകള്‍ കാണിക്കുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും … Continue reading "മാനസികനില തെറ്റിയ പരപ്പനങ്ങാടി സ്വദേശി റിക്ഷ ഓടിച്ച് തളിപ്പറമ്പ് ആശുപത്രിയില്‍"
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന ഗ്രീന്‍ഫില്‍ഡ് റോഡിന്റെ സര്‍വെ പ്രതിരോധസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ സര്‍വെ നടന്നുവരികയായിരുന്നു. മുഴപ്പാലക്കടുത്ത നരിക്കോട് വെച്ചാണ് 300ഓളം വരുന്ന ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകര്‍ സര്‍വെ തടഞ്ഞത്.
തളിപ്പറമ്പ് : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പെരുമ്പടമ്പിലെ വലിയപറമ്പില്‍ അബ്രഹാം-ചിന്നമ്മ ദമ്പതികളുടെ മകള്‍ റിന്‍സി (31)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ റിന്‍സിക്ക് ആശുപത്രി അധികൃതരുടെ ചികിത്സയിലെ അനാസ്ഥ കാരണം രക്തസ്രാവം രൂക്ഷമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പ്രത്യേക ആംബുലന്‍സ് വന്നുവെങ്കിലും ആംബുലന്‍സില്‍ കയറ്റാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഗുരുതരമായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നുവത്രെ. … Continue reading "പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു"
കണ്ണൂര്‍ : പുതുച്ചേരി ആരോഗ്യ-വൈദ്യുതി വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് രണ്ടരകോടിയിലേറെ രൂപയോളം തട്ടിയ കേസില്‍ മാഹി. ഗവ. ആശുപത്രി വാച്ച്മാനായ ടി.പി. പ്രഭാകരനെ(40) അറസ്റ്റ് ചെയ്തത്. റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന കൂത്തുപറന് സ്വദേശി ഫിലിപ്പിനെ പോലീസ് തെരയുന്നുണ്ട്. പ്രഭാകരന്റെ ചാലക്കരയിലെ വാടകവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 70 വ്യാജ സര്‍വീസ് ബുക്കുകളും 13 ലക്ഷം രൂപയും വിവിധ വകുപ്പ് മേധാവികളുടെ വ്യാജ നിയമ ഉത്തരവുകളുടെ അച്ചടിച്ച കോപ്പികളും പോലീസ് കണ്ടെടുത്തു. … Continue reading "ജോലിവാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍"
കണ്ണൂര്‍ : ജയിലില്‍ വെച്ച് ജയില്‍ വാര്‍ഡനെ ആക്രമിച്ച അരിയില്‍ ശുക്കൂര്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗങ്ങളും തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റുമായ വെള്ളിക്കീല്‍ ആന്തൂര്‍ വീട്ടിലെ എ.വി. ബാബു, തളിപ്പറമ്പ് വില്ലേജ് കമ്മറ്റി അംഗം മൊറാഴ കോരന്‍പീടിക അച്ചാലി വീട്ടില്‍ സരീഷ് എന്നിവര്‍ പേര് ചോദിച്ച വാര്‍ഡനോട് തട്ടിക്കയറിയെന്നാണ് പരാതി. ഒരു വാര്‍ഡനോട് പുറത്തിറങ്ങിയാല്‍ വീട് കത്തിച്ചുകളയുമെന്ന് ഇവര്‍ പറഞ്ഞുവത്രെ. ഇതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ പോലീസില്‍ പരാതി … Continue reading "ശുക്കൂര്‍ വധക്കേസ് പ്രതികള്‍ ജയില്‍ വാര്‍ഡനെ അക്രമിച്ചു"
അഴീക്കോട് : പുതിയ തലമുറക്ക് വൃദ്ധര്‍ ഒരു ബാധ്യതയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അഴീക്കോട് സാന്ത്വനം വയോജനസദനത്തിന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മാതാപിതാക്കളുമായി യുവജനങ്ങള്‍ക്കുള്ള ബന്ധം പ്രായമായി കഴിഞ്ഞാല്‍ ജന്മദിനത്തില്‍ ഒരു പൂച്ചെണ്ട് കൊടുക്കുന്നതില്‍ ഒതുങ്ങുന്നു. നമ്മുടെ സംസ്‌കാരം അതല്ല, വൃദ്ധന്‍മാരെ പരിചരിക്കണം. അവര്‍ക്ക് ജീവിക്കുന്ന കാലത്തോളം സന്തോഷകരമായ ചുറ്റുപാട് ഒരുക്കണം. ക്ഷേത്രത്തില്‍ പോയി പൂജകഴിക്കുന്നതിനേക്കാള്‍ വലിയ പുണ്യമാണ് … Continue reading "പൂജ കഴിക്കുന്നതിനേക്കാള്‍ പുണ്യം വൃദ്ധ പരിചരണം : അഴീക്കോട്"

LIVE NEWS - ONLINE

 • 1
  1 hour ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 2
  3 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 3
  4 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 4
  4 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 5
  4 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 6
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 7
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  4 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

 • 9
  6 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു