Tuesday, June 18th, 2019

കണ്ണൂര്‍ : ജില്ലയില്‍ നടന്ന എസ് എസ് എല്‍ സി അദാലത്തില്‍ അപേക്ഷകളുടെ പ്രളയം. പതിനഞ്ച് ഉപജില്ലകളില്‍ നിന്നായി നാലായിരത്തോളം അപേക്ഷകളാണ് കണ്ണൂര്‍ മുനിപ്പല്‍ ഹൈസ്‌കൂളില്‍ നടന്ന അദാലത്തില്‍ ലഭിച്ചത്. നേരത്തെ ലഭിച്ച അപേക്ഷകളില്‍ നടപി സ്വീകരിക്കാനാണ് ഇന്നത്തെ അദാലത്തെങ്കിലും ഇന്നും നിരവധി പേര്‍ അപേക്ഷകളുമായി എത്തിയിരുന്നു. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയ്യതി തിരുത്തല്‍, നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റ് ലഭിക്കല്‍ തുടങ്ങിയ അപേക്ഷകളാണ് അദാലത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇന്ന് വരുന്നവര്‍ക്കായി പതിനഞ്ചോളം കൗണ്ടറുകളാണ് … Continue reading "കൃത്രിമം കാട്ടി സര്‍വീസ് നീട്ടാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു : മന്ത്രി കെ സി ജോസഫ്"

READ MORE
കൂത്തുപറമ്പ് : സമയത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് ബസ്സുടമകളെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. ഡാലിയ ബസ്സുടമ ചിറ്റാരിപ്പറമ്പ് വട്ടപ്പറമ്പത്ത് ഹൗസില്‍ ഒതയോത്ത് പുഷ്പരാജ്(37), വിശാഖ് ബസ്സുടമ മാവിലായി കൊപ്രകളത്തില്‍ ഹൗസില്‍ ഉച്ചുമ്മല്‍ ഗംഗാധരന്‍ എന്നിവരെയാണ് എസ് ഐ കെ പ്രേംപ്രകാശ് അറസ്റ്റു ചെയ്തത്.
കൂത്തുപറമ്പ് : അടിയറപ്പാറ മദ്രസയുമായി ബന്ധപ്പെട്ട് മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ബസ് സ്റ്റാന്റ് ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് പോലീസ് കേസെടുത്തു. ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തു.
തളിപ്പറമ്പ് : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു മാറ്റിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അഞ്ചാം പീടിക സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ശ്രുതി നന്ദകുമാറിന്റെ മുടിയാണ് ഇക്കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയ നിലയില്‍ കാണപ്പെട്ടത്. ഈ സംഭവത്തിനു പിന്നില്‍ സദാചാര പോലീസാണെന്ന സംശയം ഉയര്‍ന്നു വന്നിട്ടുണ്ട്.
കണ്ണൂര്‍ : ജില്ലയിലെ സി പി എം ഉന്നത നേതാവിന്റെ മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കാട്ടി കെ എസ് യു ജില്ലാക്കമ്മിറ്റിക്ക് വേണ്ടി നേതാക്കളായ റജില്‍ മാക്കുറ്റി, നിധീഷ് ചാലാട്, സുധീപ് ജയിംസ് എന്നിവര്‍ ആഭ്യന്തര മന്ത്രിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും ഫാക്‌സ് സന്ദേശമയച്ചു. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ദൃശ്യങ്ങള്‍ കാട്ടി വീണ്ടും പീഢിപ്പിക്കുകയും ചെയ്തതായാണ് ഫാക്‌സ് സന്ദേശത്തില്‍ … Continue reading "പീഢനം : സി പി എം നേതാവിന്റെ മകനെതിരെ അന്വേഷണം വേണമെന്ന് കെ എസ് യു"
ഇരിട്ടി : ടൂറിസ്റ്റ് ബസ്സില്‍ കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി. അസോക ട്രാവല്‍സിന്റെ ബസ്സില്‍ കടത്തുകയായിരുന്ന 9000 പാക്കറ്റ് ഹാന്‍സ് ആണ് വില്‍പ്പന നികുതി വകുപ്പും എക്‌സൈസും ചേര്‍ന്ന് പിടികൂടിയത്. പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. പിടിച്ചെടുത്ത ഹാന്‍സ് ഇരിട്ടി പോലീസിന് കൈമാറി. ബസ്സിന്റെ പിറകില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉല്‍പന്നങ്ങള്‍. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈയിടെ കര്‍ണാടകയില്‍ നിന്ന് ലഹരി ഉല്‍പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് … Continue reading "കണ്ണൂരിലേക്ക് കൊണ്ടുവന്ന 9000 പാക്കറ്റ് ഹാന്‍സ് പിടികൂടി"
തിരു : പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒക്‌സിജന്‍ ലഭിക്കാതെ മൂന്ന് രോഗികള്‍ കൊച്ചി സഹകണ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി.എം.പി നേതാവ് എം.വി രാഘവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജ് കാര്യത്തില്‍ സി.എം.പിയുടെ ആവശ്യം പരിഗണനക്ക് എടുക്കുന്നതോടെ എം.വി. രാഘവനെ സംതൃപ്തിപ്പെടുത്താനാവുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ … Continue reading "പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി"
തിരു : ടി.പി വധം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നുവോ അത്രയും ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. അന്വേഷണം സി.ബി.ഐക്ക് വിടേണ്ട യാതൊരു ആവശ്യവുമില്ല. ഇക്കാര്യത്തില്‍ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കാട്ടുന്ന അര്‍പ്പണ മനോഭാവവും ത്യാഗവും എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ കേസന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന കുപ്രചരണം പരക്കുന്നുണ്ട്. ഇത് ശരിയല്ല. ഇത്തരം … Continue reading "ടി പി വധക്കേസ് ; യു ഡി എഫ് പരാജയപ്പെട്ടു: മുല്ലപ്പള്ളി"

LIVE NEWS - ONLINE

 • 1
  45 mins ago

  ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

 • 2
  5 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 3
  5 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 4
  5 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 5
  5 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 6
  5 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  5 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 8
  6 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 9
  7 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം