Friday, November 16th, 2018

കണ്ണൂര്‍ : അക്രമകേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കള്ള സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയ പരാതിക്കാര്‍ക്കെതിരെ പോലീസ് കേസ്. 2011 നവം. 14ന് സിറ്റിലൈറ്റ് ലോഡ്ജില്‍ വെച്ച് താളിക്കാവിലെ ഇസ്മയിലിനെ അക്രമിച്ച് സിറ്റിയിലെ തടിയന്റവിട ഷമീമും സംഘവും ആഭരണങ്ങളും 75,000 രൂപയും കവര്‍ച്ച നടത്തിയിരുന്നു. ഇസ്മയിലിനൊപ്പമുണ്ടായിരുന്ന മൊറാഴയിലെ പ്രകാശന്‍, അഴീക്കോട്ടെ നിജാസ്, അബ്ദുള്ള എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഷമീമിനെ റിമാന്റ് ചെയ്തിരുന്നു. തങ്ങളെ ആരും അക്രമിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു സംഭവം പോലീസ് കെട്ടിച്ചമച്ചതാണെന്നും കാണിച്ച് പ്രകാശനും … Continue reading "ജാമ്യം ലഭിക്കാന്‍ കള്ള സത്യവാങ്മൂലം ; പോലീസ് കേസെടുത്തു"

READ MORE
തലശ്ശേരി : യുവാവിനേയും യുവതിയേയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ പുത്തൂര്‍ തേവര്‍കണ്ടിയില്‍ ശ്രീജിത്ത് (25), ചെണ്ടയാട് പയ്യത്തില്‍ രവീന്ദ്രന്റെ മകള്‍ അസ്‌ന (19) എന്നിവരെയാണ് പൊന്നോല്‍ മാക്കൂട്ടം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.
കണ്ണൂര്‍ : കണ്ണൂരിലെ കെട്ടിടനിര്‍മാണ കോണ്‍ട്രാക്ടറും സിവില്‍ എഞ്ചിനീയറുമായ ബിജു എം ജോസഫ് പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടംഗസംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബിജു ആത്മഹത്യചെയ്യാനിടയായതെന്നാണ് പോലീസിന് ലഭിച്ച സൂചന. ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് മരണകാരണം. ഇതേക്കുറിച്ചെല്ലാം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അതിനിടെ ബിജുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ എല്ലാ കാരണങ്ങളും വിശദമായി എഴുതിയിട്ടുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബിജുവിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ബന്ധുക്കളെ ചോദ്യംചെയ്യുന്നതിലൂടെ … Continue reading "കരാറുകാരന്റെ മരണം ; അന്വേഷണം ഊര്‍ജ്ജിതമാക്കി"
കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി.സി. വിഷ്ണുനാഥ് നയിക്കുന്ന യുവജനയാത്ര ഇന്ന് ഉച്ചയോടെ കണ്ണൂര്‍ ജില്ലയിലെത്തി. ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിലും തുടര്‍ന്ന് പഴയങ്ങാടി, ഉച്ചകഴിഞ്ഞ് രണ്ടിന് തളിപ്പറമ്പ് കുപ്പം എന്നിവിടങ്ങളിലുള്ള സ്വീകരണത്തിന് ശേഷം തളിപ്പറമ്പ് ഹൈവെയില്‍ എത്തുന്ന യാത്രവൈകീട്ട് നാലിന് ശ്രീകണ്ഠപുരത്തും അഞ്ചിന് പുതിയതെരുവിലും ആറിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലും എത്തും. നാളെ രാവിലെ ചക്കരക്കല്ലില്‍ നിന്നാണ് ജാഥ പുറപ്പെടുക. നാളെ രാവിലെ 9ന് ചെറുകഥയുടെ കുലപതി ടി. പത്മനാഭന്റെ വീട്ടില്‍ ജാഥാംഗങ്ങളും … Continue reading "യുവജന യാത്ര ഇന്ന് കണ്ണൂരില്‍"
കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് കടപ്പുറത്ത് വീണ്ടും സംഘര്‍ഷം. 35 വീടുകള്‍ തകര്‍ത്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കടപ്പുറത്തെ ഭജനമഠത്തില്‍ നിന്ന് ഭജന കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്ക് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. സാജു(23) പ്രകാശന്‍(41) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. പിന്നീട് ഇരുവിഭാഗവും കല്ലേറ് നടത്തുകയും ചെയ്തു. ഇരുവിഭാഗത്തിലുംപെട്ട ആള്‍ക്കാരുടെ വീടുകള്‍ക്ക് നേരെ അക്രമവും നടന്നു. ഹോസ്ദുര്‍ഗ് കടപ്പുറത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നും സൂചനയുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് … Continue reading "ഹോസ്ദുര്‍ഗില്‍ വീണ്ടും കലാപം ; 35വീടുകള്‍ കത്തിച്ചു"
ഇരിട്ടി : ഗുണ്ടാ ആക്ട് പ്രകാരം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാറക്കാണ്ടത്തില്‍ ജയചന്ദ്രനെയാണ് ഇന്നലെ ഇരിട്ടി എസ്.ഐ കെ.ജെ ബിനോയിയും സംഘവും അറസ്റ്റ് ചെയ്തത്. ജയചന്ദ്രനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കണ്ണൂര്‍ : ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനത്തെക്കുറിച്ച് താന്‍ കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ എം പി. എന്നാല്‍ ചില പത്രങ്ങളില്‍ ഇതിനെല്ലാം വിരുദ്ധമായി വാര്‍ത്തകള്‍ വന്നു. ഇതേത്തുടര്‍ന്ന് ലീഗ് അണികള്‍ തനിക്കെതിരായി പ്രകടനം നടത്തിയതും ബോര്‍ഡുകള്‍ നശിപ്പിച്ചതും വ്യക്തിപരമായി ഏറെ വേദനിപ്പിച്ച സംഭവമാണെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. ലീഗ് എന്നോ കോണ്‍ഗ്രസ് എന്നോ വ്യത്യാസമില്ലാതെയാണ് താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപഴകാറുള്ളത്. ഒരു പക്ഷെ ലീഗ് നേതാക്കളെക്കാള്‍ കൂടുതല്‍ അവരുടെ … Continue reading "ലീഗിന്റെ പ്രകടനം വേദനിപ്പിച്ചു : കെ സുധാകരന്‍ എം പി"
പയ്യന്നൂര്‍ : കണ്ണൂര്‍ സ്വദേശിയായ ബില്‍ഡിംഗ് കോണ്‍ട്രാക്ടറെ പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ എസ്.എന്‍. പാര്‍ക്കിനടുത്ത് താമസിക്കുന്ന മുക്കടയില്‍ വീട്ടില്‍ ബിജു ജോസഫി(38)നെയാണ് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 17ന് ഉച്ചക്ക് 2.45ന് ആണ് ഇദ്ദേഹം മുറിയെടുത്തത്. രാത്രി 12മണിയോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് കരുതുന്നു. സ്വത്ത് സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് പാടിച്ചാലിലെ വീട്ടില്‍ കുറച്ച് ആളുകള്‍ എത്തിയിരുന്നുവത്രെ. ഇതേത്തുടര്‍ന്ന് ബിജു പയ്യന്നൂരിലെ ലോഡ്ജില്‍ മുറി എടുക്കുകയായിരുന്നു. മുറിക്കകത്ത് കയറിയ ആള്‍ പിന്നീട് പുറത്തിറങ്ങിയിട്ടില്ല. … Continue reading "കണ്ണൂരിലെ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ പയ്യന്നൂരില്‍ ആത്മഹത്യ ചെയ്തു"

LIVE NEWS - ONLINE

 • 1
  41 mins ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  2 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  3 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  5 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  8 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  9 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  10 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  10 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  11 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം