Wednesday, July 24th, 2019

തലശ്ശേരി : കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറാട് പള്ളിക്കടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. വിദേശത്തുള്ള കുഞ്ഞഹമ്മദ് എന്നാളുടെ പണിത്‌കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും വടിവാള്‍, ഇരുമ്പ്ദണ്ഡ്, ബോംബ് തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് പരിസര സ്ഥലത്ത് നിന്നും നാടന്‍ തോക്ക് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ ഈ പ്രദേശങ്ങളില്‍ വ്യാപകമായ പരിശോധന നടത്തിവരുന്നുണ്ട്.

READ MORE
തലശ്ശേരി : ട്രെയിന്‍ യാത്രക്കിടയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യാത്രക്കാരനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നേത്രാവതി എക്‌സ്പ്രസിലാണ് സംഭവം. പറവൂര്‍ ബാരക്കുളം സ്വദേശി പ്രജിത്ത് ഭവനില്‍ ബാബു ശ്രീധര്‍(55) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. എസ് കോച്ചിലെ 63 ബര്‍ത്ത് യാത്രക്കാരനാണ് ഇയാള്‍. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ഒമാന്‍ റസിഡന്‍സി കാര്‍ഡില്‍ ബാബു ശ്രീധര്‍ എന്നാണ് രേഖപ്പെടുത്തിയത്. ഇയാളെ ബോധംകെടുത്തി കൊള്ളയടിച്ചതാവുമെന്നാണ് സൂചന. പോക്കറ്റില്‍ പണമോ മറ്റ് രേഖകളോ … Continue reading "ട്രെയിനില്‍ കൊള്ളയടി ; പറവൂര്‍ സ്വദേശി അാേധാവസ്ഥയില്‍"
കണ്ണൂര്‍ : അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.40 ഓടെ ജയിലില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച ജയരാജനെ ഇ എന്‍ ടി വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കര്‍ണപുടത്തിലെ ദ്വാരം കാരണം ജയരാജന്റെ കേള്‍വിശക്തിക്ക് ചെറിയ കുഴപ്പമുള്ളതായി കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓഡിയോ പരിശോധനക്കായാണ് … Continue reading "ജയരാജനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടു പോയത് വിവാദമാകുന്നു"
ഇരിട്ടി : മലയോര മേഖലയില്‍ തിമര്‍ത്ത് പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഇരിട്ടി മേഖലയില്‍ ഇന്ന് വീണ്ടും ഉരുള്‍പൊട്ടി. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറക്കാമലയിലാണ് ഇന്ന് കാലത്ത് ഉരുള്‍ പൊട്ടലുണ്ടായത്. മലവെള്ളപാച്ചിലില്‍ വ്യാപക കൃഷിനാശമുണ്ടായി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് പഴശ്ശി റിസര്‍വോയര്‍ കവിഞ്ഞൊഴുകിയത് ജനങ്ങളില്‍ പരക്കെ ആശങ്കയുയര്‍ത്തി. ദുരന്തം നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരന്ത നിവാരണ സേനയും നേവിയും ഇരിട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇരിട്ടി ടൗണിലെ 150 ഓളം കടകളാണ് കനത്ത വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായത്. … Continue reading "ഇരിട്ടിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ : നഗരം വെള്ളത്തിനടിയിലായി"
കണ്ണൂര്‍ : ഇന്നലെ രാത്രി വീടിന് നേരെ അക്രമം നടന്നു. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറി പയ്യന്നൂര്‍ കോളേജിലെ ജീവനക്കാരനുമായ കഴകക്കാരന്‍ വിജയന്റെ എടാട്ട് ചെറാട്ടുള്ള വീടിന് നേരെയാണ് അക്രമമുണ്ടായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീ വെക്കുകയും ചെയ്തു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. സി പി എം ജില്ലാസിക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്ത സംഭവത്തോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട എസ് എഫ് ഐജില്ലാസിക്രട്ടറിയേറ്റ് അംഗം നിഷാദിനെ ഇന്നലെ … Continue reading "പയ്യന്നൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് കത്തിച്ചു"
കണ്ണൂര്‍ : കണ്ണൂരില്‍ അക്രമ പരമ്പരകളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ തയാറാണെന്ന് ഇന്ന് രാവിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. കണ്ണൂരില്‍ സമാധാനം പുലര്‍ന്നുകാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി തങ്ങളാലാകുംവിധം പരിശ്രമിക്കാമെന്ന് മുസ്ലിംലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി ഉറപ്പ് നല്‍കിയപ്പോള്‍ സി പി എമ്മിലെ എം വി ഗോവിന്ദന്‍ മാസറ്ററും എഴുന്നേറ്റുനിന്ന് ഇങ്ങിനെ പറഞ്ഞു. കണ്ണൂരിലെ കലങ്ങി മറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സമാധാനത്തിന്റെ കാറ്റ് വീശാന്‍ സിപിഎം അണിനിരക്കും. പോസ്റ്റുമോര്‍ട്ടം … Continue reading "കണ്ണൂരില്‍ സമാധാനം പുലരണമെന്ന് നേതാക്കള്‍"
കണ്ണൂര്‍ : ഇരിട്ടി മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടി. കനത്ത മഴയും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച മലയോര മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേക സംഘം പുറപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്ന് 30 അംഗ പ്രത്യേക സംഘം ഉടന്‍ കണ്ണൂരിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരടങ്ങുന്ന 6 അംഗ സംഘവും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇരിട്ടി സന്ദര്‍ശിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. … Continue reading "മൂന്നാമതും ഉരുള്‍പൊട്ടി : ദുരന്ത നിവാരണ സേന കണ്ണൂരിലേക്ക്"
ഇരിട്ടി: കണ്ണൂരിന്റെ മലയോര മേഖലയില്‍ കര്‍ണാടക വനമേഖലയോട് തൊട്ട പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം. തലശ്ശേരി താലൂക്കില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 24 വീടുകള്‍ തകര്‍ന്നു. ഈ മേഖലയിലെ പുഴകളിലൊക്കെ ജലനിരപ്പ് ഉയന്നിട്ടുണ്ട്. പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടു. അയ്യംകുന്ന് പഞ്ചായത്തിലെ ആനപ്പന്തി കവലക്കടുത്തുള്ള വാഴയില്‍ പാലം ഒലിച്ചുപോയി. ഇന്നലെ രാത്രി മുതല്‍ ഈ മേഖലയില്‍ കനത്ത പേമാരിയായിരുന്നു. പുഴയില്‍ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. പാലത്തിനൊപ്പം ഒരു കാറും സ്‌കൂട്ടറും ഒലിച്ചുപോയതായി സൂചനയുണ്ട്. ഈ കാറില്‍ യാത്രക്കാരുമുണ്ടായിരുന്നുവത്രെ. ഉരുള്‍പൊട്ടിയതിനെ … Continue reading "മലയോരത്ത് ഉരുള്‍പൊട്ടല്‍: കനത്ത നാശം"

LIVE NEWS - ONLINE

 • 1
  18 mins ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  21 mins ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  36 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  1 hour ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  1 hour ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  2 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  3 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  3 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  3 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല