Thursday, July 27th, 2017

കണ്ണൂര്‍: 35 വാര്‍ഡുകളിലേക്കായി 112 പേര്‍ മത്സര രംഗത്തുള്ള അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് രംഗം സജീവമായി. ഇടതുമുന്നണി, ഐക്യമുന്നണി, എന്‍ ഡി എ എന്നീ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു പുറമേ എസ് ഡി പി ഐ 8 വാര്‍ഡിലും പി സി ജോര്‍ജിന്റെ ജനപക്ഷവും കോണ്‍ഗ്രസ് റിബലും ഓരോ വാര്‍ഡിലും മത്സരിക്കുന്നുണ്ട്. എന്‍ ഡി എ 32 വാര്‍ഡില്‍ മാത്രമാണ് മത്സരിക്കുന്നത്. പട്ടികജാതി സംവരണം ഉള്‍പ്പെടെ 17 ജനറല്‍ വാര്‍ഡുകളും 18 വനിതാ സംവരണ വാര്‍ഡുകളുമാണ് നിലവിലുള്ളത്. … Continue reading "മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി"

READ MORE
കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശി ഷഹനവാസ്(34) ആണു മരിച്ചത്. വിഴിഞ്ഞം സ്വദേശി റിയാസ്(35), മംഗലൂരു സ്വദേശികളായ സിറാജ്(21), ഷെരീഫ്(27) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. മരം കയറ്റി പോവുകയായിരുന്ന ലോറി മല്‍സ്യം കയറ്റിപോകുന്ന മറ്റൊരു ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആദ്യ പലിശ രഹിത ബാങ്കിംഗ് സംവിധാനമാണ് കണ്ണൂരിലെ ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി.
കണ്ണൂര്‍: വര്‍ഗീയതയും അഴിമതിയും നിറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ഇനിയും നിരവധി കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുമെന്ന് സിപിഎം ജില്ലാ സിക്രട്ടറി പി ജയരാജന്‍. കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം സിക്രട്ടറി വിവേക് കളരിവാതുക്കല്‍, ബിജെപി പ്രവര്‍ത്തകരായ മന്നയിലെ പ്രണാം,വൈശാഖ്, റോജിത്ത്,സുമേഷ്,ജോജിത്ത്, നിതിന്‍,രജീഷ,് ആകാശ്,സതീശ് കളരിവാതുക്കല്‍,മിഥുന്‍ തുടങ്ങിയവരാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായത്. ഏരിയാ സിക്രട്ടറി കെപി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ചിറക്കലില്‍ … Continue reading "ഇനിയും നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് വരും: പി ജയരാജന്‍"
ബി ജെപി, സി പി എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു
ഉത്തരേന്ത്യയിലെ ദളിതരേയും മുസ്ലിം ജനവിഭാഗത്തേയും മ്ലേഛന്മാരായി ചിത്രീകരിക്കാനാണ് ഗോവധ നിരോധനം കൊണ്ടുവന്നത്.
കണ്ണൂര്‍: തോലമ്പ്രയിലെ കെ എസ് ഇ ബി സബ് സ്‌റ്റേഷനിലെ ജോലിക്കിടെ കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി പൊടിക്കളത്തെ ബിജു (44)വാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് കാലത്ത് 10 മണിയോടെയാണ് അപകടം. വെല്‍ഡിംഗ് പ്രവൃത്തിക്കിടെയാണ് ബിജുവിന് ഷോക്കേറ്റത്. ഉടന്‍തന്നെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്. മാലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ യൂനിറ്റിന്റെ പ്രവര്‍ത്തനം ഭാഗീകമായി സ്തംഭിച്ചു. യൂനിറ്റിലെ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. നെഞ്ചിന്റെതുള്‍പ്പെടെ ശരീരത്തിന്റെ വലിയ ഭാഗങ്ങള്‍ എടുക്കുന്ന മെഷീന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത്. ഡിജിറ്റല്‍ മെഷീന്റെ എക്‌സ്‌റേ കാസറ്റാണ് തകരാറിലായിരിക്കുന്നത്.അമ്പതിനായിരം രൂപയോളം വിലവരുന്ന ഈ മെഷീന്‍ ആശുപത്രി അധികൃതര്‍ക്ക് സ്വന്തം അധികാരത്തില്‍ വാങ്ങാവുന്നതാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. എന്നിട്ടും അതിനാവശ്യമായ നടപടികള്‍ ദിവസങ്ങളായിട്ടും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പനി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ നെഞ്ചിലെ കഫക്കെട്ടും മറ്റും കണ്ടുപിടിക്കാനാണ് … Continue reading "ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗം സ്തംഭിച്ചു"

LIVE NEWS - ONLINE

 • 1
  5 mins ago

  അല്‍ അക്‌സ പള്ളി വിഷയത്തില്‍ മോദി ഇടപെടണമെന്ന് പലസ്തീന്‍

 • 2
  11 mins ago

  പ്രകൃതിവിരുദ്ധ പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

 • 3
  23 mins ago

  പീഡനം: അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

 • 4
  32 mins ago

  ഇന്ദു സര്‍ക്കാര്‍ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീംകോടതി

 • 5
  1 hour ago

  മോഷണ ശ്രമത്തിനിടെമര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

 • 6
  1 hour ago

  ഗാളില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുന്നു

 • 7
  2 hours ago

  കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

 • 8
  2 hours ago

  മെഡിക്കല്‍ കോളേജ് കോഴ, ചെന്നിത്തല സുപ്രീം കോടതിയില്‍

 • 9
  2 hours ago

  മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി