Wednesday, September 19th, 2018
തൊടുപുഴ: തൊമ്മന്‍കുത്തില്‍ കിണറ്റില്‍ വീണ കാട്ടുപന്നി ചത്തു. ഷാജി തയ്യില്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണു രാത്രി പന്നി വീണത്. വിവരം അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ഏഴരയോടെ തൊടുപുഴയില്‍നിന്നും ഫയര്‍ഫോഴ്‌സ് സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കിണറ്റിലിറങ്ങി പന്നിയെ പുറത്തെടുത്തെങ്കിലും പന്നി ചത്തിരുന്നു.
രാത്രി വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.
ഇടുക്കി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന്‍(55) ആണ് തുമ്പികൈക്കുള്ള അടിയേറ്റ് മരണമടഞ്ഞത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. ബന്ധു ഗോപിയുടെ വീട്ടില്‍ എത്തിയ തങ്കച്ചന്‍ ഭക്ഷണം കഴിച്ചതിന് ശേഷം മറ്റൊരു ബന്ധുവിന്റെ കുടെ അടുത്തുള്ള ഷെഡില്‍ ഉറങ്ങാന്‍ പോകുന്ന ഇടവഴിയിലാണ് ആന ആക്രമിച്ചത്. ബോധം പോയ തങ്കച്ചനെ ഗോപിയുടെ വീട്ടില്‍ കൊണ്ടുവന്ന വെള്ളം നല്‍കിയെങ്കിലും തല്‍ക്ഷണം മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. തങ്കച്ചനെ ആക്രമിച്ചതിന് ശേഷം … Continue reading "കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം"
കട്ടപ്പന: 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. 200 രൂപയുടെ 1096 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ(44), പുറ്റടി അച്ചക്കാനം കടിയന്‍ കുന്നേല്‍ രവീന്ദ്രന്‍(58), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍(46) എന്നിവരെയാണ് അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം 4 ഓടെ കള്ളനോട്ടുമായി പിടികൂടിയത്. അണക്കര പെട്രോള്‍പമ്പിന് സമീപം കള്ളനോട്ട് കൈമാറുമെന്ന് കട്ടപ്പന ഡിവൈ എസ്പി എന്‍സി രാജ്‌മോഹന് ലഭിച്ച ലഭിച്ച … Continue reading "2.19 ലക്ഷം രൂപയുടെ കള്ള നോട്ടുകളുമായി പിടിയില്‍"
കുമളി: ഡ്രൈഡെയായ ഒന്നാം തിയതി ഹോട്ടല്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിവന്നയാള്‍ പിടിയിലായി. കുമളി അട്ടപ്പള്ള സ്വദേശി കെകെ ഓമനകുട്ടന്‍(43) ആണ് പിടിയിലായത്. എക്‌സൈസ് വകുപ്പാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടര ലിറ്റര്‍ മദ്യം കണ്ടെടുത്തു. ഒരു വര്‍ഷക്കാലായി ഹോട്ടല്‍ എന്ന വ്യാജേന മദ്യവില്‍പ്പന നടത്തുന്നതായും, ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മദ്യം എത്തിച്ച് നല്‍കുകയും എക്‌സൈ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കലാവുദീന്‍ പ്രിവന്റീവ് ഓഫീസര്‍ ഷാഫി അരവിന്ദാക്ഷന്‍, സിവില്‍ ഉദ്യോഗസ്ഥരായ രാജ് കുമാര്‍, … Continue reading "ഡ്രൈഡേ മദ്യവില്‍പ്പന; ഒരാള്‍ പിടിയില്‍"
ഇടുക്കി: രാജകുമാരിയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. രാജകുമാരി ടൗണ്‍, കുളപ്പാറച്ചാല്‍, കജനാപ്പാറ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. രാജകുമാരിയിലെ അഞ്ച് ഹോട്ടലുകള്‍ കജനാപ്പാറ, കുളപ്പാറച്ചാല്‍ എന്നിവിടങ്ങളിലെ ഓരോ ഹോട്ടലുകളില്‍നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. തുടര്‍ന്നും പരിശോധനകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈ ഹോട്ടലുകളില്‍നിന്ന് ലഭിച്ചാല്‍ ഇവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കട്ടപ്പന: നഗരത്തിലെ മത്സ്യ വില്‍പ്പന ശാലകളില്‍ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തി. പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മീനുകളില്‍ ഫോര്‍മാലിന്‍ കണ്ടെത്തി. മീനുകളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. എന്നാല്‍ മാര്‍ക്കറ്റിലെ കടകളില്‍ വില്‍പ്പനക്കെത്തിച്ച മീനുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്താനായില്ല. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ബി മധുസൂദനന്‍, പീരുമേട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ജേക്കബ് തോമസ്, ഇടുക്കി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എസ് അനഘ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി ശ്രീകുമാര്‍, … Continue reading "കട്ടപ്പനയിലെ മീനിലും ഫോര്‍മാലിന്‍ കണ്ടെത്തി"

LIVE NEWS - ONLINE

 • 1
  10 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  12 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  13 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  16 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  17 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  18 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  18 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  20 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  20 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍