Tuesday, September 18th, 2018
ദുര്‍ഘടമായ റോഡിലൂടെ ജെസിബി കടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.
മറയൂര്‍: കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ തെന്മല എസ്റ്റേറ്റില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളികളില്‍ നിരവധി പേരാണ് കടുവയെ നേരിട്ട് കണ്ടത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിന് സമീപത്തുള്ള വനമേഖലയില്‍ കാട്ടുപോത്തിനെ മുറിവുകളോടെ ചത്ത നിലയില്‍ കണ്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തെന്മലയിലേക്കുള്ള റോഡരുകിലെ കലുങ്കിന് മുകളിലൂടെ കടുവ നടന്ന് പോകുന്നത് എസ്റ്റേറ്റ് ജീവനക്കാര്‍ നേരിട്ട് കാണുകയും മൊബൈലില്‍ ചിത്രം പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി: രാജാക്കാട് ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങളില്‍നിന്ന് ബാറ്ററികളും അനുബന്ധ വസ്തുക്കളും മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തവെ രണ്ടുപേര്‍ പിടിയില്‍. ബോഡി ധര്‍മ്മത്തുപട്ടി സ്വദേശി മുത്തുകുമാര്‍ വീരമുത്തു(25), സില്ലമരുത്തുപട്ടി സ്വദേശി കുമാര്‍ പരമശിവം(30) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് പിടികൂടിയത്. കനത്ത മഴയെ തുടന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ പൂപ്പാറ-ബോഡിമെട്ട് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കരാറുകാരുടെ മണ്ണുമാന്തിയന്ത്രങ്ങളില്‍ നിന്നും വലിയ വാഹനങ്ങളില്‍നിന്നും ബാറ്ററിയും കംപ്രസറും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു ഇവര്‍. ശാന്തന്‍പാറ സിഐ എസ് … Continue reading "വാഹനങ്ങളിലെ കളവ്; മോഷ്ടാക്കള്‍ പിടിയില്‍"
ഇടുക്കി: അടിമാലി പൂപ്പാറക്ക് സമീപത്ത്‌നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഉടുമ്പന്‍ചോല കുക്കുലാര്‍ കരയില്‍ താമസിക്കുന്ന ബോഡിനായ്ക്കന്നൂര്‍ കൊസവ പാളയം സ്വദേശി വിജിയെ(37) ആണ് അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്നു കഞ്ചാവ് വാങ്ങി ഉടുമ്പന്‍ചോലയ്ക്ക് പോകുന്നതിനായി പൂപ്പാറയ്ക്ക് സമീപം വാഹനം കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നു കഞ്ചാവ് വാങ്ങി വിനോദസഞ്ചാരികള്‍ക്കും മറ്റും ചില്ലറ വില്‍പന നടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച … Continue reading "ഒന്നര കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍"
രാജക്കാട് റിസോര്‍ട്ടിലെ ജീവനക്കാരനാണ് മരിച്ചത്.
ഇടുക്കി: അടിമാലി കട്ടപ്പന പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന കട്ടപ്പന തെക്കേമുറിയില്‍ ജോസ്‌മോന്‍(36) അറസ്റ്റില്‍. അടിമാലി നാര്‍കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണു 100 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി ചെറു പൊതികളാക്കി വില്‍പ്പനനടത്തിവരികയായിരുന്നു ഇയാള്‍. പൊതിയൊന്നിന് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ചില്ലറ വില്‍പന നടത്തിവരുന്നയാളാണ് ജോസെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍ പറഞ്ഞു. ഇയാള്‍ കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കോളനിയില്‍ കഞ്ചാവ് … Continue reading "സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്നയാള്‍ പിടിയില്‍"
വിവരമറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നതാണ് പ്രധാനാധ്യാപകനെതിരായ കുറ്റം.

LIVE NEWS - ONLINE

 • 1
  4 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  5 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  6 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  9 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  10 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  13 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  13 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍