Thursday, September 20th, 2018
മൂന്നാര്‍: ഇടമലക്കുടില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ തടികൊണ്ട് നിര്‍മിച്ച രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മീന്‍കുത്തി, ഇരുപ്പല്‍കുടി തുടങ്ങിയ കുടികളിലാണ് പാലം ഒലിച്ചുപോയത്. പുതുക്കുടി കണ്ടത്തിക്കുടി പാലം തകരുകയും ചെയ്തു. ഇടമലക്കുടിയില്‍നിന്നും മാങ്കുളം, ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഇരുപ്പല്‍കുടിയിലെ പാലം തകര്‍ന്നതിനാല്‍ ഇങ്ങോട്ടേക്കുള്ള സഞ്ചാരം തടസ്സപ്പെട്ടു. മീന്‍കുത്തി പാലം ഒലിച്ചുപോയതിനാല്‍ വിദൂര കുടികളില്‍നിന്നും സൊസൈറ്റിക്കുടിയിലേക്ക് എത്തുന്നതിനും തടസ്സം നേരിടുകയാണ് ഇവിടുള്ളവര്‍.
നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്.
ഇടുക്കി: ഹഷീഷ് ഓയിലുമായി തമിഴ്‌നാട്ടില്‍നിന്നും എത്തിയ മൂന്ന് യുവാക്കള്‍ പിടിയിലായി. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വെച്ചം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ആലുവ ഇലഞ്ഞിക്കാവില്‍ അഹമ്മദ് കബീര്‍(24), കുന്നുംപുറത്ത് ഷാറൂഖ് സലിം(25), മനയ്ക്കപറമ്പില്‍ കെ.എം.ഷാമില്‍(26) എന്നിവരാണു പിടിയിലായത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അരക്കിലോ ഹഷീഷ് ഓയില്‍ കണ്ടെടുത്തത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ചില്ലറവില്‍പനക്ക് കൊണ്ടുപോയതാണെന്ന് ഉേദ്യാഗസ്ഥരോട് ഇവര്‍ പറഞ്ഞു. കൊ ടൈക്കനാലില്‍ ഹോട്ടല്‍ ജോലിക്കാരനാണ് അഹമ്മദ് കബീര്‍.
ഇടുക്കി: കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമാകുന്നു. മഴ കനത്ത് നദികളിലും ഡാമിലും ജലനിരപ്പ് അപകട നില കടന്നതിനെ തുടര്‍ന്ന് ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടിമുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയപാതയില്‍ വാളറയ്ക്ക് സമീപമുള്ള ഭാഗത്തെ ഒരുഭാഗമിടിഞ്ഞ് ദേവിയാര്‍ പുഴയില്‍ വീണു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. ഇന്നലെ … Continue reading "കനത്ത മഴ; ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷം"
ഇടുക്കി: തൊടുപുഴയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തുന്നയാള്‍ പോലീസിന്റെ പിടിയിലായി. കരിമണ്ണൂര്‍ ത്‌ലായിക്കാട് വീട്ടില്‍ ജെയ്‌സണ്‍ ആണ് പിടിയിലായത്. 20ന് രാത്രി പട്ടയം കവലക്ക് സമീപം വീടിന്റെ ഫ്യൂസ് ഊരി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. ശബ്ദം കേട്ട വീട്ടമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. തിരച്ചിലില്‍ സമീപത്തെ കയ്യാലക്ക് സമീപം ഒളിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.
തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തി.
ഇടുക്കി: ചെറുതോണിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് മണ്ണിടിഞ്ഞ് ലോട്ടറി വില്‍പനക്കാരന് ഗുരുതര പരിക്ക്. വാത്തിക്കുടി പതിനാറാംകണ്ടത്തില്‍ ലോട്ടറി തൊഴിലാളിയായ കെഎസ് പളനി കരിത്തലക്കലിനാണ് ഗുരുതരമായി പരിക്കേറ്റത്. അടിമാലിയില്‍ നിന്ന് ലോട്ടറി എടുത്ത് മുരിക്കാശേരിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ ചിന്നാര്‍ പാലത്തിന് സമീപത്തുവച്ചാണ് മണ്ണിടിച്ചിലുണ്ടായത്. അതോടെ പളനി ബോധരഹിതനാകുകയും മുനിയറ സ്വദേശികളായ ഷാജിയും സുഹൃത്തുംകൂടി പളനിയെ തൊട്ടടുത്തുള്ള അല്‍ഫോന്‍സ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി പോലീസും റവന്യൂ അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ച് മേല്‍ … Continue reading "മണ്ണിടിഞ്ഞ് ബൈക്കയാത്രികന് ഗുരുതര പരിക്ക്"

LIVE NEWS - ONLINE

 • 1
  9 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  10 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  11 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  14 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  15 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  16 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  18 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  19 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  19 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു