ഇടുക്കി: രാജാക്കാട് കള്ളിമാലിയില്‍ ഒരുകിലോ കഞ്ചാവുമായി റിട്ട. എസ്ഐയുടെ മകനുള്‍പ്പെടെ രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. രാജാക്കാട് പരപ്പനങ്ങാടി കല്ലോലിയ്ക്കല്‍ ആല്വിന് കെ വിന്‍സന്റ്(20), ചെമ്മണ്ണാര്‍ മലയില്‍ അഭിരാം എം രവി(18) എന്നിവരെയാണ് ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളി കള്ളിമാലി കോളേക്കുന്നേല് സോള്‍ജി വര്‍ഗീസ് ഓടി രക്ഷപ്പെട്ടു. സംഘം എത്തുമ്പോള്‍ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് ഇലക്ട്രോണിക്സ് ത്രാസ് ഉപയോഗിച്ച് കഞ്ചാവ് തൂക്കി ചെറു പൊതികളാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ … Continue reading "ഒരുകിലോ കഞ്ചാവുമായി റിട്ട. എസ്ഐയുടെ മകനുള്‍പ്പെടെ രണ്ട് യുവാക്കള്‍ പിടിയില്‍"
ഇടുക്കി: സ്കൂളുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കുമളി പോലീസിന്റെ പിടിയില്‍. ഇടുക്കി തങ്കമണി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഈ മാസം 13നാണ് കുമളിയ്ക്ക് സമീപമുള്ള അമരാവതി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മോഷണം നടന്നത്. രണ്ടാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് ഇരുമ്പ് ഗ്രില്‍ വളച്ച് കയറിയ മോഷ്ടാവ് സ്റ്റാഫ് റൂമിന്റെ പൂട്ടും തകര്‍ത്തിരുന്നു. സ്കൂളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുണ്ടക്കയം പോലീസ് സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ … Continue reading "സ്കൂളുകളിലെ കവര്‍ച്ച; ഇടുക്കി സ്വദേശി പിടിയില്‍"
ഇടുക്കി: തൊടുപുഴയില്‍ കൗമാരക്കാരന് മോഷ്ടിച്ച ബൈക്ക് ഭീഷണിപ്പെടുത്തി കൈക്കലാക്കിയ ശേഷം ബൈക്കിന്റെ നമ്പര്‍ തിരുത്തി കൊണ്ടു വരുന്നതിനിടെ യുവാവ് അറസ്റ്റില്‍. ഈസ്റ്റ് കലൂര്‍ വലരിയില്‍ ജോബിന് ജോസഫ്(19) ആണ് അറസ്റ്റിലാത്. മോഷണം നടത്തിയ കൗമാരക്കാരനും പിടിയിലായി. വാഹന പരിശോധനക്കിടെ അമിതവേഗത്തില്‍ വന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചതിനെ തുടര്‍ന്നാണ് നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇത് അടിമാലിയില്‍ നിന്നു കാളിയാര്‍ സ്വദേശിയായ കൗമാരക്കാരന് മോഷ്ടിച്ചതാണെന്നും ജോബിന് ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണെന്നും കണ്ടെത്തിയത്. ജോബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് … Continue reading "മോഷണമുതല്‍ തട്ടിയെടുത്തയാള്‍ പിടിയില്‍"
ഇടുക്കി: ചെറുതോണി മുണ്ടന്മുടിയില് ചാരായം വാറ്റുന്നതിനിടെ എക്സൈസ് റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായി. ഒരാള്‍ ഓടി രക്ഷപെട്ടു. ചാരായം വില്പനയക്കായി സൂക്ഷിച്ചിരുന്ന ഇവരുടെ ബുള്ളറ്റും സ്കൂട്ടറും വാറ്റുപകരണങ്ങളും ചാരായവും കോടയും എക്സൈസ് സംഘം കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി കോരുത്തോട് കൊല്ലംപറമ്പില്‍ തോമസ്(53), വണ്ണപ്പുറം മുണ്ടന്മുടി ചെറിയാംകുന്നേല്‍ സുനില്‍(47) എന്നിവരാണ് അറസ്റ്റിലായത്. കമ്പക്കാനം കൊച്ചടിവാരത്ത് ചാക്കോ(50)ആണ് ഓടി രക്ഷപെട്ടത്.
ഇടുക്കി: ഇടുക്കി ജില്ലയില്‍ അടുത്തകാലത്ത് നടന്ന 35 മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍. മോഷണമുതലുമായി കടക്കുന്നതിനിടെയാണു രാജകുമാരി നടുമറ്റം ചൂടംമാനായല് ജോസഫ്(72) ആണു പിടിയിലായത്. എസ്ഐ പിഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുന്‍പ് നടുമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. പൂപ്പാറയില്‍ വീട് കുത്തിത്തുറന്നു സ്വര്‍ണവും പണവും അപഹരിക്കുകയും ചെയ്തും ഇതിനു തൊട്ടു പിന്നാലെയായിരുന്നു. 2 സംഭവങ്ങളിലും പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രാജാക്കാട് ശാന്തമ്പാറ സ്റ്റേഷനുകളില്‍ അന്വേഷണം നടന്നുവരികയായിരുന്നു. എസ്ഐ … Continue reading "നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍"
കുമളി: രണ്ട് സംഭവങ്ങളിലായി 3.5 കിലോ കഞ്ചാവുമായി ഒമ്പത് യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ജിജോ ദാസ്(29), ഗോകുല്‍(29), ഷാനവാസ്(27), ഇര്സാന്(20), നിഫിന് സ്റ്റീഫന്‍(23) എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടയില്‍ പിടികൂടിയത്. കുമളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. മാരുതി എര്‍ട്ടിഗ വാഹനത്തില്‍ ഒന്നര കിലോ കഞ്ചാവുമായി അഞ്ച് യുവാക്കളെ കുമളി ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. വാഹനത്തിന്റെ സ്റ്റിയറിങിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെയാണ് ഇവര്‍ … Continue reading "രണ്ട് സംഭവങ്ങളിലായി 3.5 കിലോ കഞ്ചാവുമായി 9 പേര് അറസ്റ്റില്‍"