Sunday, September 23rd, 2018

ഇടുക്കി: കാല്‍നടക്കാര്‍ക്കായി ചെറുതോണി പാലം തുറന്നുകൊടുത്തു. ഇതോടെ ജില്ലാ ആസ്ഥാനവും കട്ടപ്പന ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലയും തമ്മിലുള്ള ബന്ധം മൂന്നാഴ്ചയ്ക്കുശേഷം പുനഃസ്ഥാപിക്കപ്പെടും. ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് വെള്ളപ്പാച്ചിലില്‍ പാലം ബന്ധിച്ചിരുന്ന ഇരുകരകളും ഓലിച്ചു പോയതിനാല്‍ പാലത്തിലൂടെ കാല്‍നടക്കാര്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇരുകരകളിലുമുള്ളവര്‍ക്ക് നടന്നുപോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. റോഡ് ഇടിഞ്ഞുപോകാന്‍ കാരണമായത് ചെക്ക്ഡാമില്‍ വെള്ളം നിറഞ്ഞ് കരയിലേക്ക് ഇടിച്ചുകയറിയതാണെന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തലിലാണ് നടപടി.

READ MORE
ഇടുക്കി: രാജാക്കാട് സേനാപതിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ ഭൂമി വിണ്ടുകീറിയ പ്രദേശങ്ങളില്‍ മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ച സേനാപതി പഞ്ചായത്തിലെ സേനാപതി, കുളക്കോഴിച്ചാല്‍ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്നും, അപകടാവസ്ഥ പരിഗണിച്ച് പ്രദേശത്തെ ബാക്കി കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കണമെന്നും ഉദേ്യാഗസ്ഥര്‍ അറിയിച്ചു. മധുസൂതനന്‍ നായരുടെ ഏലത്തോട്ടത്തില്‍ ഉടനീളം ഉണ്ടായിരിക്കുന്ന വിള്ളലുകളെത്തുടര്‍ന്ന് ഭൂമി ഒരടിയോളം അകന്ന് മാറിയിരിക്കുകയാണ്. ചെങ്കുത്തായ ഉയര്‍ന്ന മലകള്‍ നിറഞ്ഞ ഈ പ്രദേശത്ത് … Continue reading "സേനാപതിയില്‍ ഭൂമി വിണ്ടുകീറിയ ഭാഗത്ത് പരിശോധന നടത്തി"
ഇടുക്കി: പ്രളയത്തിന് ശേഷം ഏക്കര്‍കണക്കിന് ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ പരിഭ്രന്തിയില്‍. പൊന്മുടി, തൊമ്മന്‍ സിറ്റി, കാക്കാസിറ്റി, പുരയിടംസിറ്റി, കുടിയിരിക്കുന്ന്, കൊന്നത്തടി, പുല്ലുകണ്ടം പാറത്തോട്, മുനിയറ, മുതിരപ്പുഴ, ചിന്നാര്‍, മങ്കൂവ, അഞ്ചാംമൈല്‍, കുരിശുകുത്തി, പെരിഞ്ചാന്‍കുട്ടി, കമ്പിലൈന്‍, കല്ലാര്‍കുട്ടി, ഇഞ്ചത്തൊട്ടി, പനംകുട്ടി, പൈപ്പ് ലൈന്‍, എസ് വളവ്, പന്നിയാര്‍കുട്ടി, പള്ളിസിറ്റി, മാങ്ങാപ്പാറ, കൊമ്പൊടിഞ്ഞാല്‍, പണിക്കന്‍കുടി, മുള്ളിരിക്കുടി, കൈലാസം മേഖലകളിലാണു ദുരന്തഭീഷണി നിലനില്‍ക്കുന്നത്. വില്ലേജ് പരിധിയില്‍ പലയിടങ്ങളിലായുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏക്കര്‍കണക്കിന് കൃഷിയിടമാണു നശിച്ചത്.
ഇടുക്കി: കട്ടപ്പന കെഎസ്ഇബി ഓഫീസില്‍ വൈദ്യുതി മുടങ്ങിയത് ചോദ്യം ചെയ്യാനെത്തി അക്രമം കാട്ടിയതിന് മൂന്നുപേര്‍ അറസ്റ്റിലായി. നാട്ടുകാരില്‍ ചിലരും വകുപ്പ് ജീവനക്കാരും കൂടിയാണ് ഏറ്റുമുട്ടലുണ്ടായത്. ജീവനക്കാരും നാട്ടുകാരും കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആറുദിവസമായി കട്ടപ്പന വെള്ളയാംകുടി റോഡ് ഭാഗത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ എത്തുകയും ജീവനക്കാരുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നീട് തര്‍ക്കം ഏറ്റുമുട്ടലില്‍ എത്തുകയായിരുന്നു. ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്.
എഴുനൂറ് ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്
ഇടുക്കി: ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അയ്യര്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ചെറുതോണിക്ക് സമീപം ഉപ്പുതോടിലാണ് സംഭവം. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി. 15 ജീവനക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബസുകള്‍ മണ്ണിനടയില്‍പ്പെട്ടനിലയിലാണ്. ഇതിന് സമീപമുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.  
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു തുടങ്ങി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ താഴെയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടില്‍നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഇടമലയാര്‍, ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവരും ആലുവയിലുള്ളവരും വലിയ ദുരന്തമാണ് നേരിടുന്നത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

LIVE NEWS - ONLINE

 • 1
  7 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  8 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  11 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  12 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  14 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  14 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി