Sunday, September 23rd, 2018

കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും എസ്.ബി.ടി. ശാഖ ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്റുമാരായ അനീഷ് പ്ലാച്ചനാല്‍, ജോബി മാത്യു, സിജു ചക്കുംമൂട്ടില്‍, എ.എം സന്തോഷ്, അഡ്വ. അനീഷ് ജോര്‍ജ്, കെ.എസ്. സജീവ്, ഷിജോ കക്കാട്ട്, അരുണ്‍ സേവ്യര്‍, ജോസുകുട്ടി മേപ്പാറ, ഫ്രാന്‍സിസ് ദേവസ്യ, സി.എസ്. മഹേഷ്, അനീഷ് വള്ളിക്കുന്നേല്‍, അജുമോന്‍, ഫിലിക്‌സ് എന്നിവര്‍ … Continue reading "വായ്പ നിഷേധം: യൂത്ത് കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു"

READ MORE
തൊടുപുഴ: കാളിയാര്‍ സെന്റ്‌ മേരീസ്‌ സ്‌കൂളിന്‌ സമീപത്തെ കടയില്‍ നിന്ന്‌ അനധികൃതമായി സൂക്ഷിച്ച പാന്‍മസാല ശേഖരവും അരിഷ്‌ടവും പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 6 ലിറ്ററോളം അരിഷ്‌ടവും, 1400 പാക്കറ്റ്‌ ഹാന്‍സ്‌, 300 പാക്കറ്റ്‌ ശംഭു, ചൈനി എന്നിവയും പിടിച്ചെടുത്തു. തൊടുപുഴ റേഞ്ച്‌ എക്‌െസെസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ. സുനില്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ കടയുടമ കുമ്മംകല്ലില്‍ ഇസ്‌മായിലിനെ അറസ്‌റ്റ്‌ ചെയ്‌തു. പിടിച്ചെടുത്ത പാന്‍ മസാല പാക്കറ്റുകള്‍ മേല്‍നടപടികള്‍ക്കായി കാളിയാര്‍ പോലീസിന്‌ കൈമാറി
തൊടുപുഴ: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യ സഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ പ്രതിചേര്‍ക്കണ്ടേതില്ലെന്ന്‌ കോടതി. ധര്‍മരാജന്റെ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെ പ്രതിയാക്കണം എന്ന അപേക്ഷ തൊടുപുഴ ജില്ലാ കോടതിയാണ്‌ തള്ളിക്കളഞ്ഞത്‌. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയാണ്‌ സൂര്യനെല്ലി കേസില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ ജില്ലാകോടതിയില്‍ അപേക്ഷ നല്‍കിയത്‌. നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച്‌ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. കേസില്‍ പുതിയ തെളിവുകളോ സാക്ഷികളോ ഇല്ല എന്ന … Continue reading "സൂര്യനെല്ലി: പിജെ കുര്യനെ പ്രതിചേര്‍ക്കണ്ട, കോടതി"
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു. 126 അടിയാണ്‌ ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്‌. ഇവിടെ 136 അടി വെള്ളമാണു സംഭരിക്കാന്‍ കഴിയുന്നത്‌. ഇതില്‍കൂടുതല്‍ വെള്ളം എത്തിയാല്‍ തുറന്നിരിക്കുന്ന സ്‌പില്‍വേകള്‍ വഴി വെള്ളം പെരിയാറ്റിലേക്ക്‌ ഒഴുകും. കാലവര്‍ഷത്തില്‍ അണക്കെട്ടില്‍ ഇത്രയും വെള്ളം ഉയരുന്നത്‌ അപൂര്‍വമാണ്‌. തമിഴ്‌നാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്‌ കുറച്ചതാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരാന്‍ ഒരു കാരണമെന്നു പറയുന്നു. ഇന്നലെ തേനി ജില്ലാകളക്ടര്‍ പളനിച്ചാമി തേക്കടിയിലെത്തി തമിഴ്‌നാട്ടിലേക്കുള്ള വെള്ളമൊഴുക്കിന്റെ അളവുകൂട്ടി. സെക്കന്‍ഡില്‍ 1,360 ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക്‌ … Continue reading "മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു"
ഇടുക്കി : തൊടുപുഴക്ക് സമീപം മുട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടം അമ്പാട്ടുകോളനിയില്‍ ആശാരിപണിക്കാരനായ അറക്കക്കണ്ടത്തില്‍ അനീഷ് എന്ന ബൈജു(32), ഭാര്യ വിദ്യ(27) നാലു വയസുകാരനായ മകന്‍ ഗോകുല്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയിലും മാതാപിതാക്കളെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്നാണ് സൂചന. ദമ്പതികള്‍ ജീവനൊടുക്കിയ പറമ്പിലെ പല മരങ്ങളിലും കയര്‍ കുടുക്കിവെച്ച നിലയില്‍ കണ്ടെത്തി. ബൈജുവിന്റെ മകള്‍ ഗംഗ, അമ്മ, സഹോദരി … Continue reading "തൊടുപുഴയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍"
ഇടുക്കി: കനത്ത മഴയില്‍ മൂന്നാര്‍ മാങ്കുഴം വിരിപാറയിലുണ്ടായ മണ്ണിടിച്ചലില്‍ കോട്ടയം പാമ്പാടി സ്വദേശി സ്‌കറിയ എന്നയാള്‍ മരിച്ചു. മൂന്നു വീടുകള്‍ക്ക്‌ നാശനഷ്ടമുണ്ടായി. അതേസമയം, കൊല്ലം തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്‌.  
മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന്‌ ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ മലയിടിഞ്ഞ്‌ വീണു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ നാട്ടുകാരും സഹപ്രവര്‍ത്തകരും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തി. മൂന്നാര്‍ ടൗണിലെ ശരവണ ഭവന്‍ ഹോട്ടലിലെ പാചക തൊഴിലാളിയായ തമിഴ്‌നാട്‌ പുതുക്കോട്ട താണ്ടിമല സ്വദേശി സുബ്ബയ്യ (40) നെയാണ്‌ രക്ഷപ്പെടുത്തിയത്‌. രാത്രി 11 ന്‌ ഹോട്ടലിനു പിന്നിലുള്ള മലയിടിഞ്ഞു സുബ്ബയ്യ കിടന്ന മുറി മണ്ണിനടിയിലായി. മുകളിലത്തെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണിടിഞ്ഞ്‌ വീഴുന്ന ശബ്‌ദം കേട്ട്‌ പുറത്തേക്കോടി രക്ഷപ്പെട്ടു. ഏറെക്കഴിഞ്ഞാണു സുബ്ബയ്യയുടെ കാര്യം മറ്റുള്ളവര്‍ … Continue reading "മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി"
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന്‌ ഇടുക്കി തടിയമ്പാടിനടുത്ത്‌ മഞ്ഞപ്പാറയിലാണ്‌ ഉരുള്‍പൊട്ടിയത്‌. ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശമാണുണ്ടായത്‌. ഏക്കര്‍ കണക്കിന്‌ കൃഷിയിടം ഒലിച്ചുപോയി. പ്രദേശത്തുള്ള നാല്‌ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടൊന്നുമില്ല. 

LIVE NEWS - ONLINE

 • 1
  9 mins ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 2
  3 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 3
  4 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 4
  6 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 5
  6 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 6
  18 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 7
  19 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 8
  22 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 9
  1 day ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി