Wednesday, July 24th, 2019

അടിമാലി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ നടത്തുന്ന യാത്ര കൊലയാളി രക്ഷാ മാര്‍ച്ചാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.

READ MORE
ഇടുക്കി: ഹോട്ടല്‍ ഉടമയെയും മകനെയും ഹോട്ടലില്‍ കയറി മദ്യപസംഘം മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കുമളിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ ഹോട്ടലിലെ ഉപകരണങ്ങള്‍ നശിപ്പിച്ചു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തുകയായിരുന്നു. അക്രമിസംഘം നടത്തിയ സംഘട്ടനം പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പോലീസിനുനേരെ തിരിഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ച് അക്രമിസംഘത്തെ വിരട്ടിയോടിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കുമളി യൂണിറ്റ് അംഗമായ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന … Continue reading "ഹോട്ടല്‍ ഉടമയെയും മകനെയും മദ്യപസംഘം മര്‍ദ്ദിച്ചു"
        കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നവംബര്‍ 13ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്ന പി.ജെ.ജോസഫിന്റെ ആവശ്യത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളരക്ഷായാത്രക്ക് ഇടുക്കിയിലെ നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
        മൂന്നാര്‍: കഞ്ചാവ് ലഹരിയില്‍ കടയില്‍നിന്നു സാധനങ്ങള്‍ അടിച്ചുമാറ്റുന്ന കൊറിയക്കാരനെ കടക്കാര്‍ പിടികൂടി പോലീസിനു കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ടൗണില്‍ കറങ്ങുന്ന ഉത്തര കൊറിയക്കാരന്‍ ബ്യോണ്‍ ഗുണ്‍ലി (40) യാണ് ലഹരി മൂത്ത് അടിച്ചുമാറ്റല്‍ പണിക്കിറങ്ങിയത്. വ്യാഴാഴ്ച ടൗണിലെ ഒരു കടയില്‍നിന്നു ചോക്ലേറ്റ് പാക്കറ്റുമായി കടന്ന ഇയാളില്‍നിന്നു കടക്കാര്‍ പിന്നാലെയെത്തി ചോക്ലേറ്റ് തിരികെ വാങ്ങി. ഇന്നലെ രാവിലെ ടൗണില്‍ മെയിന്‍ ബസാറിലെ ഒരു തുണിക്കടയില്‍ നിന്ന് … Continue reading "കൊറിയക്കാരന്‍ പിടിയില്‍"
    വാഗമണ്‍ : ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൊട്ടക്കുന്നില്‍ വന്‍ തീപിടിത്തം. വനം വകുപ്പിന്റെ അധീനതയിലുള്ള 25 ഏക്കര്‍ ഭൂമിയാണ് അഗ്‌നിക്കിരയായത്. ഇന്നലെ ഉച്ച ഒരുമണിയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധരാണ് മൊട്ടക്കുന്നിന് തീയിട്ടത്. ഈരാറ്റുപേട്ടയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയെങ്കിലും തീയണയ്ക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. പോലീസും വിനോദ സഞ്ചാരികളും തീയണയ്ക്കാന്‍ സഹായിച്ചു. ശക്തമായ കാറ്റു മൂലമാണ് തീ വേഗത്തില്‍ പടര്‍ന്നത്. വൈകിട്ട് നാലോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
ഇടുക്കി: സ്‌കൂളുകള്‍ക്കു സമീപമുള്ള പെട്ടിക്കടകളില്‍ പാന്‍ മസാലയും മറ്റു ലഹരിവസ്തുക്കളും വില്‍പന നടത്തിയ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ, കാഞ്ഞാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ രണ്ടുദിവസങ്ങളായി നടത്തിയ റെയ്ഡിലാണ് അറസ്്റ്റ്. മിഠായികളില്‍ ഒളിപ്പിച്ച പാന്‍മസാല വിറ്റ പുറപ്പുഴ വടക്കുമുറി നെയ്യശേരില്‍ മോഹന്‍കുമാര്‍ (50), മണക്കാട് മുണ്ടക്കല്ലില്‍ കാവനാല്‍ വീട്ടില്‍ ഷൗക്കത്തലി (49), മഞ്ചാടിപ്പാലം ജോയി (58) എന്നിവരെ തൊടുപുഴയില്‍നിന്നും അറക്കുളം അശോകന്‍ കവലയില്‍ ശേഖരന്‍, വെള്ളിയാമറ്റം മേത്തൊട്ടി ദേവി എന്നിവരെ കാഞ്ഞാറില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ശേഖരന്റെ കൈയില്‍നിന്നു … Continue reading "പാന്‍ മസാല; ഏഴുപേര്‍ അറസ്റ്റില്‍"
ഇടുക്കി: കുളമ്പ് രോഗം ബാധിച്ച് പശുക്കിടാവ് ചത്തു. കാന്തല്ലൂര്‍ പൂത്തൂര്‍ ഗ്രാമത്തില്‍ ഗാന്ധിയുടെ ഒന്നര വര്‍ഷം പ്രായമുള്ള പശുക്കിടാവാണ് രോഗം ബാധിച്ച് ചത്തത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കുളമ്പു രോഗം പടര്‍ന്നു തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ രോഗം ബാധിച്ച് ഇരുന്നൂറോളം കന്നുകാലികളാണ് ചത്തൊടുങ്ങിയത്. പ്രതിരോധചികിത്സ നടത്തിയെങ്കിലും തുടന്നുള്ള ചികിത്സ ലഭ്യമാക്കാത്തതിനാലാണ് വീണ്ടും രോഗം പടരുന്നത്.
      തൊടുപുഴ: രണ്ടു കിലോ കഞ്ചാവുമായി ഇടുക്കി കമ്പംമേട്ടില്‍ രണ്ടു പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനീഷ്, റോഷന്‍ എന്നിവരാണ് പിടിയിലായത്. കമ്പം എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എക്‌സൈസ് സംഘമാണ് രാവിലെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.    

LIVE NEWS - ONLINE

 • 1
  11 hours ago

  കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

 • 2
  12 hours ago

  സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

 • 3
  14 hours ago

  ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

 • 4
  15 hours ago

  കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

 • 5
  17 hours ago

  നിപ ബാധിതന്‍ ആശുപത്രി വിട്ടു

 • 6
  19 hours ago

  മാവ് വീണ് വീട് തകര്‍ന്നു

 • 7
  20 hours ago

  സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

 • 8
  20 hours ago

  പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

 • 9
  21 hours ago

  ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി