Saturday, February 23rd, 2019

ഇടുക്കി: കാട്ടാന ശല്യം കൃഷിക്കാരെ കണ്ണീര് കുടിപ്പിക്കുന്നു. കൂട്ടമായെത്തുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. വേലിയംപാറ ആദിവാസി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസികളുടെ ഏക്കറുകണക്കിനു പ്രദേശത്തെ കൃഷി പൂര്‍ണമായും നശിച്ചു. വിളവെടുത്തു തുടങ്ങിയ കുരുമുളകു തോട്ടങ്ങളും കായ്ഫലമുള്ള കവുങ്ങിന്‍തോട്ടവും ഏലവും പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന കാഴ്ച ആരുടെയും കണ്ണുകളെ ഈറനണിയിക്കും. രണ്ടാഴ്ചക്കാലമായി കുടിയുടെ പരിസരത്തുതന്നെ തങ്ങുന്ന ആനക്കൂട്ടം തങ്ങളെയും ആക്രമിക്കുമോ എന്ന ഭീതിയിലാണ് ആദിവാസികള്‍. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

READ MORE
ഇടുക്കി: കട്ടപ്പനകുമളി റൂട്ടിലോടുന്ന അമ്മു ബസ്സിന്റെ ഡ്രൈവറെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. കല്‍കൂന്തല്‍ നെല്ലിപ്പാറ വില്ലേജില്‍ കുന്നേല്‍വീട്ടില്‍ അനീഷി(30)നാണ് മര്‍ദനമേറ്റത്. ഓട്ടോഡ്രൈവറായ പുളിയ•ല മുരുഗനെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെ കട്ടപ്പനയില്‍ നിന്ന് കുമളിക്ക് പോവുകയായിരുന്ന ബസ് കമ്പനിപ്പടിയില്‍വച്ച് ഓട്ടോ വിലങ്ങനെ നിറുത്തി തടഞ്ഞിട്ടു. പിന്നീട് ഓട്ടോയില്‍ മുമ്പില്‍പോയ മുരുഗന്‍ പുളിയ•ലയില്‍വച്ച് ബസ്‌ഡ്രൈവര്‍ അനീഷിനെ സൈഡ് തന്നില്ല എന്ന കാരണത്താല്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
    തൊടുപുഴ: മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ല. സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. തോമസ് ഐസക് രണ്ടു തവണ വന്ന് കണ്ട് സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റ്ക്ക് വരാന്‍ സാധിക്കില്ല, ഘടക കക്ഷിയായി എല്‍.ഡി.എഫിലേക്ക് വരാമെന്നായിരുന്നു തന്റെ മറുപടി. അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും നിലനില്‍ക്കുന്നില്ലെന്നും യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനാണ് പാര്‍ട്ടി … Continue reading "മുഖ്യമന്ത്രിയാകാന്‍ സിപിഎം ക്ഷണിച്ചെന്ന് പറഞ്ഞില്ല ; ഗൗരിയമ്മ"
കട്ടപ്പന: കുക്കിംഗ് ഗ്യാസ് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പാചകവാതകവില പിന്‍വലിക്കുക, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കുക, പാചകവാതക വിതരണം സുഗമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തിയത്. കുടിയേറ്റ കര്‍ഷകയായ അന്നമ്മ ജോണ്‍ അടുപ്പില്‍ വിറകു കത്തിച്ചു സമരം ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. കെ. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബേബി, ശ്രീനഗരി രാജന്‍, ടി. ആര്‍. ശശിധരന്‍, എന്‍. … Continue reading "അടുപ്പ് കത്തിച്ച് ധര്‍ണാ സമരം"
ഇടുക്കി: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ബസ് ഡ്രൈവര്‍ പിടിയില്‍. സെവന്‍മല എസ്‌റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനിലെ രാജ്കുമാര്‍(28) ആണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ചിന്നക്കനാലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഡ്രൈവറാണ് രാജ്കുമാര്‍.
ഇടുക്കി: അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് ജനവരി എട്ടിന് ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു മാറ്റിവച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
ഇടുക്കി: ബസില്‍നിന്നു വീണു വീട്ടമ്മയ്ക്കു പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൊടുപുഴ – പെരിങ്ങാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അശോക് ബസ് ഡ്രൈവര്‍ക്കെതിരെയാണു കേസെടുത്തത്. കരിമണ്ണൂര്‍ കുന്നപ്പിള്ളില്‍ ജോര്‍ജിന്റെ ഭാര്യ ഗ്രേസി(38)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കരിമണ്ണൂരിലാണ് സംഭവം. മകന്‍ സെല്‍ബിറ്റിനെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഗ്രേസിയും ഭര്‍ത്താവ് ജോര്‍ജും. മുന്‍വാതിലില്‍കൂടി ഗ്രേസി ഇറങ്ങുന്നതിനിടെ ബസ് പെട്ടെന്നു മുന്നോട്ടെടുക്കുകയായിരുന്നു. റോഡിലേക്കു വീണ ഗ്രേസിയുടെ വലത്തേകാലിനും ഇടത്തേ കൈക്കും പൊട്ടലുണ്ട്. … Continue reading "വീട്ടമ്മക്കു പരിക്ക് ; ഡ്രൈവര്‍ക്കെതിരെ കേസ്"
ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് ജനവികാരം ഉയരാന്‍ കാരണമായതെന്നു മന്ത്രി കെ.പി. മോഹനന്‍. ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോടനുബന്ധിച്ചു നടത്തിയ ‘കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ജനവാസ കേന്ദ്രങ്ങളും സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിനെ സംബന്ധിച്ചു ഗ്രാമസഭകളില്‍പ്പോലും സംവാദങ്ങള്‍ നടക്കണം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വേണം റിപ്പോര്‍ട്ട് നടപ്പാക്കുവാന്‍. മനുഷ്യസമൂഹത്തെ സംരക്ഷിക്കുവാന്‍ വേണ്ടിയാണു പ്രകൃതി. ജൈവവൈവിധ്യം നിലനിര്‍ത്തുക എന്നതു പ്രധാനമാണ്. ഇതു നശിക്കാതിരിക്കാനും ശ്രമിക്കണം. കര്‍ഷകര്‍ പ്രകൃതി സംരക്ഷിക്കുന്നവരാണ്. കുടിയേറ്റമേഖലയിലെ ജനങ്ങളുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് … Continue reading "ജൈവ വൈവിധ്യം നിലനിര്‍ത്തണം: മന്ത്രി മോഹനന്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  4 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  5 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  7 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം