Thursday, April 25th, 2019

        ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ഇടുക്കിയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ഇടതു മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു.

READ MORE
തൊടുപുഴ : ഗതാഗതവകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ 84 കേസുകളില്‍ നിന്നായി 62,850 രൂപ പിഴയീടാക്കി. ഹെല്‍മെറ്റ് ധരിക്കാത്തത് 25, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത് 4, സണ്‍ഫിലിം ഒട്ടിച്ചത് 3, ലൈസന്‍സ് ഇല്ലാത്തത് 12, വേഗപ്പൂട്ടില്ലാത്ത ഒരു കെ.എസ്.ആര്‍.ടി.സി. ബസ് അടക്കം ഒട്ടനവധിപേരെ ഗതാഗതവകുപ്പ് പിടികൂടി. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണംകാണിക്കാന്‍ 4 പേര്‍ക്ക് നോട്ടീസും നല്‍കി.
        ഇടുക്കി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഹയര്‍ സെക്കന്‍ഡറി മുതലാണിതു നടപ്പാക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് രാത്രിയിലും മറ്റ് സമയങ്ങളിലും പരിശീലനം ലഭിക്കുന്ന തരത്തിലാവും പദ്ധതി നടപ്പാക്കുതെന്നും മന്ത്രി പറഞ്ഞു. അടിമാലി ടെക്‌നിക്കള്‍ സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പുതിയ പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമം തടസമാകുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തിന് പുതിയ തൊഴില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുന്നില്ല. … Continue reading "സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കും : മന്ത്രി"
      കുമളി: കുമളിക്ക് സമീപം റോസാപ്പൂക്കണ്ടം കോളനിയിലെ നിര്‍ധന കുടുംബത്തില്‍പെട്ട പതിനാലുകാരിയെ വിവാഹം കഴിച്ചയയ്ക്കാനുള്ള വീട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി വീട്ടിലിരുന്ന കുട്ടിയെയാണ് അച്ഛനും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം ചെയ്തയയ്ക്കാന്‍ ശ്രമിച്ചത്. അമ്മ നേരത്തെ മരിച്ചതോടെ ഇളയ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞുവന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അറിഞ്ഞ ആംഗന്‍വാടി ടീച്ചര്‍മാരും നാട്ടുകാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് … Continue reading "പതിനാലുകാരിയുടെ വിവാഹനിശ്ചയം പോലീസ് തടഞ്ഞു"
ഇടുക്കി: അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ഫയര്‍ സ്‌റ്റേഷന്റെ ഉദ്ഘാടനം 21 ന് നടക്കും. വൈകിട്ട് അഞ്ചിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി ബോര്‍ഡ് വിട്ടുനല്‍കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. രണ്ട് ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ്, ജീപ്പ് എന്നിവയും 27 ജീവനക്കാരും അടങ്ങുന്നതാണ് ഫയര്‍ഫോഴ്‌സ് യൂണിറ്റ്. പരിപാടികള്‍ പൊതുജന പങ്കാളിത്തത്തോടെ വിജയകരമായി നടത്തുന്നതിന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കമ്മിറ്റിക്ക് രൂപം … Continue reading "ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം മന്ത്രി ചെന്നിത്തല നര്‍വഹിക്കും"
ഇടുക്കി: മന്ത്രിയുടെ ഓഫിസ് ശവംസൂക്ഷിപ്പുകേന്ദ്രമായി മാറിയതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹന ജാഥ ഇരുമ്പുപാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസില്‍ തൂപ്പുകാരി കൊലചെയ്യപ്പെട്ട കേസില്‍ അന്വേഷണം പ്രഹസനമാണ്. കൊലപാതകം നടത്തിയതു കോണ്‍ഗ്രസ് നേതാക്കളാണ്. അന്വേഷണത്തിനു വഴികാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കളാണ്. ഇത്തരം സാഹചര്യത്തില്‍ അന്വേഷണം പ്രഹസനമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ പ്രചാരണജാഥകള്‍ തലങ്ങും വിലങ്ങും നടക്കുകയാണ്. എന്നാല്‍, ഇതില്‍നിന്നു … Continue reading "മന്ത്രിയുടെ ഓഫിസ് ശവം സൂക്ഷിപ്പുകേന്ദ്രം: പന്ന്യന്‍"
പീരുമേട്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വീടുകയറി നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റു. കല്ലേറില്‍ മേരിയുടെ വീട് ഭാഗികമായി തകര്‍ന്നു. കോഴിക്കാനത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.പി.എംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവലില്‍ സന്തോഷ് (33), സഹോദരന്‍ തോമസ് (29), മേരി (34), സ്റ്റീഫന്‍ (44), വര്‍ഗീസ് (40), ആന്റണി (55), മക്കളായ അനീഷാമോള്‍ എയ്ഞ്ചല്‍, എന്നിവരെയാണ് പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. … Continue reading "വീടുകയറി ആക്രമണം ; എട്ടുപേര്‍ക്ക് പരുക്ക്"
അടിമാലി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ നടത്തുന്ന യാത്ര കൊലയാളി രക്ഷാ മാര്‍ച്ചാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.

LIVE NEWS - ONLINE

 • 1
  5 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  12 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍