Friday, April 19th, 2019

  തിരു: ഇടുക്കി വേണം എന്ന കാര്യത്തില്‍ ഉറച്ച നിലപാടാണ് കേരളാ കോണ്‍ഗ്രസിനുള്ളതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. കെപിസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് മാണി നിലപാട് വ്യക്തമാക്കിയത്. പി.ജെ ജോസഫും ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ആണ് ഇനി തീരുമാനിക്കേണ്ടത്. കോട്ടയത്തിനു പുറമേ ഇടുക്കി കൂടി വേണം. ഇനിയും ചര്‍ച്ചകള്‍ തുടരും. സീറ്റിനു വേണ്ടി ഹൈക്കമാന്റുമായി ആശയവിനിമയം നടത്താന്‍ ഡല്‍ഹിയിലേക്ക് തങ്ങള്‍ പോകില്ല. അതു കോണ്‍ഗ്രസിന്റെ കാര്യമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.  

READ MORE
ഇടുക്കി: പോലീസുകാരന്റെ വ്യദ്ധമാതാവിനെ വീട്ടിനുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച് മാല അപഹരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. രാജകുമാരി നടുമറ്റം ചൂടംമാനായില്‍ അപ്പച്ച(ജോസഫ് 59)നെയാണ് അടിമാലി സി.ഐ. കെ. ജിനദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പനംകുട്ടി കുന്നേല്‍ കാര്‍ത്യായനി (70)യെ ആക്രമിച്ച് കഴുത്തില്‍കിടന്ന മാല അപഹരിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തില്‍ കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റ കാര്‍ത്യായനി ചികിത്സയിലാണ്.
    തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി അടക്കമുള്ള സിപിഎം നേതാക്കള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടു. ജീപ്പ് അടിമാലിക്കു സമീപം ചാറ്റുപാറയില്‍ വച്ചു നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. സിപിഎം സംസ്ഥാന കമ്മിറ്റിക്കു ശേഷം മടങ്ങി വരുമ്പോഴായിരുന്നു സംഭവം. എംഎല്‍എമാരായ കെ.കെ. ജയചന്ദ്രന്‍, കെ. രാധാകൃഷ്ണന്‍ എന്നിവരും ജീപ്പിലുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണു അപകട കാരണമത്രെ.  
    ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണസമിതി ഇടുക്കിയില്‍ മത്സരിക്കും. സ്ഥാനാര്‍ഥിയെയും കൂട്ടുകെട്ടുകളെയുംകുറിച്ച് തീരുമാനിക്കാന്‍ അഞ്ചംഗ കോര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട് സംരക്ഷണ സമിതി നേതാവ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. മൗലവി മുഹമ്മദ് റഫീക്ക് അല്‍ കൗസരി, സി.കെ. മോഹനന്‍, ആര്‍. മണിക്കുട്ടന്‍, അഡ്വ. ജോയിസ് ജോര്‍ജ്, കെ.കെ. ദേവസ്യ എന്നിവരാണ് തിരഞ്ഞെടുപ്പ് തീരുമാനമെടുക്കുന്നതിനുള്ള കോര്‍ കമ്മിറ്റി അംഗങ്ങള്‍. ഫ്രാന്‍സിസ് ജോര്‍ജിനെയോ മറ്റേതെങ്കിലും വ്യക്തിയെയോ സ്ഥാനാര്‍ഥിയാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. യു.പി.എ. പരാജയപ്പെട്ടാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്ന … Continue reading "ഹൈറേഞ്ച് സംരക്ഷണസമിതി ഇടുക്കിയില്‍ മത്സരിക്കും"
      തൊടുപുഴ: കസ്തൂരിരംഗന്‍ വിഷയത്തിലുള്ള പ്രതിഷേധ സൂചകമായുള്ള തന്റെ രാജിക്കാര്യം നാളെ തീരുമാനിക്കുമെന്ന് മന്ത്രി പിജെ ജോസഫ്. നാളെ കോട്ടയത്തു നടക്കുന്ന കേരളാ കോണ്‍ഗ്രസ്(എം)ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നാളത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍അതൃപ്തി രൂക്ഷമായിരിക്കെയാണ് മന്ത്രി ജോസഫ് ഇങ്ങനെ പ്രതികരിച്ചത്. പ്രതിഷേധ സൂചകമായി ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്ന് ജോസഫ് വിട്ടുനിന്നിരുന്നു. റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് … Continue reading "രാജിക്കാര്യം നാളെ : മന്ത്രി പിജെ ജോസഫ്"
ഇടുക്കി: ഉന്നതവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഗ്രാമങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ 1500ഓളം യൂണിവേഴ്‌സിറ്റികളുടെ അഭാവം ഉണ്ട്. ന്യൂമാന്‍ കോളേജ് ഫൗണ്ടേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് ന്യൂമാന്‍ േകാളേജ് സുവര്‍ണജൂബിലി സ്മാരകമായി ഏര്‍പ്പെടുത്തിയ ‘ന്യൂമാന്‍ യൂത്ത് എക്‌സലന്‍സ് അവാര്‍ഡ്’ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി ബി.അരുന്ധതിക്ക് അദ്ദേഹം സമ്മാനിച്ചു. കോളേജിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി … Continue reading "ഗ്രാമങ്ങളിലെ വിദ്യാഭ്യാസം നിലവാരം ഉയര്‍ത്തണം: പ്രൊഫ. പി.ജെ. കുര്യന്‍"
      ഇടുക്കി: ആദിവാസി കോളനികളില്‍ ബാല്യവിവാഹം തുടര്‍ക്കഥയാകുന്നു. അന്‍പതാംമൈല്‍ സിങ്കുകുടിയില്‍ 12 വയസുകാരിയെ വിവാഹം കഴിച്ചതായി വാര്‍ത്ത പരന്നു. കുടിയില്‍ തന്നെ താമസിക്കുന്ന ശ്രീകൃഷ്ണന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ അറിഞ്ഞാണ് വിവാഹം നടന്നതെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതിലഭിച്ചതോടെ കുട്ടികള്‍ പ്രേമിച്ച് ഒളിച്ചോടിയതാണെന്നാണ് കുടിക്കാര്‍ നല്‍കുന്ന ഭാഷ്യം. ഇക്കഴിഞ്ഞ വര്‍ഷം കുടിയില്‍ തന്നെയുളള ഏകാധ്യാപക വിദ്യാലയത്തില്‍ നാലാം ക്ലാസ് പഠനം കഴിഞ്ഞതാണ് പെണ്‍കുട്ടി. ഈ കുട്ടിയുടെ മൂത്തസഹോദരി സെന്റ് മേരീസ് … Continue reading "ആദിവാസി ഊരുകളില്‍ ബാല്യവിവാഹം തുടര്‍ക്കഥയാവുന്നു"
  കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജുകളിലും പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി താലൂക്കുകളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ എല്‍.ഡി.എഫ്.ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം വിതരണത്തെ ഒഴിവാക്കിയിട്ടുണ്ട്. വിവാഹ സംഘത്തെയും ആസ്പത്രിയിലേക്കുള്ള വാഹനങ്ങളും തടയില്ല.

LIVE NEWS - ONLINE

  • 1
    54 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    3 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    4 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    5 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച