Sunday, September 23rd, 2018

ഇടുക്കി: ഇടുക്കി സഹോദയ പ്രഥമ കലോത്സവത്തിന് വിശ്വ ദീപ്തി പബ്ലിക് സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. മൂന്ന് ദിവസങ്ങളിലായി നാലു വിഭാഗങ്ങളില്‍ നൂറ്റിനാല്‍പത് ഇനങ്ങള്‍ വിവിധ വേദികളില്‍ അരങ്ങേറും. സി.ബി.എസ്.ഇ. അംഗീകാരമുള്ള ഇരുപത്തിനാല് സ്‌കൂളുകളില്‍ നിന്നായി 1500 കലാ പ്രതിഭകള്‍ മാറ്റുര്ക്കും. സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ വിപുലമായി ഭക്ഷണപുരയും തയാറായിട്ടുണ്ട്. നാല് വിഭാഗങ്ങളിലായി ചിത്രരചന, പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, കാര്‍ട്ടൂണ്‍ രചന, കഥ കവിതാ രചനകള്‍ തുടങ്ങി നൂറ്റിഎട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി.  നാളെ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സമൂഹഗാനം, ദേശഭക്തിഗാനം, … Continue reading "സഹോദയ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം"

READ MORE
കുമളി: കുമളിയില്‍ നടക്കുന്ന റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകുന്ന അസത്തില്‍ കുമളിയെ മനോഹരിയാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന. എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം, എല്ലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ക്ക് ഒരേ അളവ്, കുമളിയിലേക്ക് സ്വാഗതം പറയുന്ന ബോര്‍ഡുകള്‍ തുടങ്ങി വിവിധങ്ങളായ ആശയങ്ങള്‍ നടപ്പാക്കാനാണ് ആലോചന. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമളി ടൗണിലെ റോഡിന്റെ വീതി കൂട്ടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ടൗണിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളുടെയും മുന്‍ഭാഗം പൊളിച്ചുനീക്കേണ്ടി വന്നു. ഈ കെട്ടിടങ്ങളെല്ലാം പുതുക്കിപ്പണിത് കഴിയുമ്പോള്‍ പെയിന്റിങ് നടത്തേണ്ടതുണ്ട്. അത് … Continue reading "കുമളിയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം പദ്ധതി നടപ്പാക്കുന്നു"
ഇടുക്കി: ഇടുക്കിയിലെ ഏലക്കൃഷി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ജീപ്പ് ഡ്രൈവര്‍മാരുടെ സമരമാണ് ഇടുക്കിയിലെ പുതിയ ഏല പ്രതിസന്ധിക്ക് കാരണം. സമരം കാരണം ഏലം തോട്ടങ്ങളിലേക്ക് പോകാനാകാതെ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. തിങ്കളാഴ്ചയാണ് ജീപ്പ് ഡ്രൈവര്‍മാരും സ്വകാര്യ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരും മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. തോട്ടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് സമരം ചെയ്യുന്നത്. തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ടാക്‌സി, ടൂറിസ്റ്റ് നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ചൊവ്വാഴ്ചയും തുടരുമെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. … Continue reading "സമരം: ഇടുക്കിയിലെ ഏലക്കൃഷി പ്രതിസന്ധിയിലേക്ക്"
തൊടുപുഴ : കുളമ്പു രോഗത്തിനു പിന്നാലെ ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ കന്നുകാലികളില്‍ കുരളടപ്പന്‍ രോഗം പടരുന്നു. രോഗം വ്യാപിച്ചതോടെ കന്നുകാലി കര്‍ഷകര്‍ ആശങ്കയിലാണ്. തണുപ്പു കൂടിയതും കുത്തിനിറച്ചു കന്നുകാലികളെ കൊണ്ടുപോകുന്നതിനാലുമാണ് രോഗം പടരാന്‍ കാരണമെന്നും ആശങ്ക വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
ഇടുക്കി: നഗരത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയായ പുതിയ മത്സ്യ മാര്‍ക്കറ്റ് മന്ദിരം നാളെ എക്‌സൈസ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഇരുനിലയായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ 32 മുറിയാണുള്ളത്. എല്ലാ മുറിയും തറയും ഭിത്തിയും ടൈല്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക ശീതീകരണ ഉപകരണങ്ങള്‍ ഉപയോഗിച്ച് കേട് കൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇവിടെ വില്‍ക്കുക. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായത്തോടെ 1.97 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നര … Continue reading "ഇടുക്കിയില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ്"
ഇടുക്കി: പാത നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാത നിര്‍മാണമാണ് പാതിവഴിയിലായത്. 1996-2001 കാലഘട്ടത്തിലാണ് മൂവാറ്റുപുഴതേനി ഹൈവേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മൂവാറ്റുപുഴ മുതല്‍ ഉടുമ്പന്നൂര്‍ വരെ രാജഭരണ കാലത്തുണ്ടായിരുന്ന കോട്ടയില്‍ കൂടിയായിരുന്നു പാത വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ 20 കിലോ മീറ്റര്‍ ദൂരം മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളു. പിന്നീടുള്ള പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം. കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം … Continue reading "പാത നിര്‍മാണം നിലച്ചു; നാട്ടുകാര്‍ സമരത്തിന്"
ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പദ്ധതി പാതിവഴിയില്‍ നിലച്ചു. തൊടുപുഴഉടുമ്പന്നൂര്‍ റോഡില്‍ നിന്നു കുന്നംപടി കോടിക്കുളംതെന്നത്തൂര്‍കാളിയാര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അനന്തമായി നീളുന്നത്. റോഡിന്റെ വീതി കൂട്ടി വളവുകള്‍ നിവര്‍ത്തി ആധുനിക രീതിയില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 15 കിലോമീറ്റര്‍ ദൂരം റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാളിയാറില്‍ നിന്നു പടി, കോടിക്കുളം പാലം വരെയുള്ള പണികള്‍ 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. പടി, കോടിക്കുളത്ത് നിന്നു കുന്നം വരെയുള്ള ആറ് കിലോമീറ്റര്‍ … Continue reading "റോഡ് വികസന പദ്ധതി പാതിവഴിയില്‍ ; പ്രതിഷേധം ശക്തം"
ഇടുക്കി: ജില്ലയില്‍ അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ കാര്‍ഡുടമകള്‍ക്ക് അനുവദിക്കുന്ന റേഷന്‍ അരി തട്ടിയെടുക്കുകയാണത്രെ. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ 5000 ത്തോളം വരുന്ന വ്യാജ കാര്‍ഡുകള്‍ ഉണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണക്ക്. താലൂക്കില്‍ വിതരണത്തിന് എത്തുന്ന റേഷന്‍ സാധനങ്ങള്‍ എഴുതിയെടുക്കാന്‍ വ്യാപകമായി നിര്‍മിച്ചിരിക്കുന്ന വ്യാജകാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ ബിപിഎല്‍ അന്ത്യോദയാ കാര്‍ഡുകളാണുതാനും. വ്യാജ രേഖകളുടെയും മേല്‍വിലാസങ്ങളുടെയും മറവിലാണ് കടയുടമകള്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഡുകളില്‍ ഉപയോഗിക്കാനായി പണം നല്‍കി ആളുകളെ സംഘടിപ്പിച്ചാണ് … Continue reading "അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി"

LIVE NEWS - ONLINE

 • 1
  3 mins ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 2
  2 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 3
  2 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 4
  14 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 5
  15 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 6
  17 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 7
  20 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 8
  20 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 9
  20 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു