Saturday, April 20th, 2019

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മീഷന്‍ പ്രസിദ്ധീകരിച്ച ഇടുക്കി ജില്ലയിലെ വോട്ടര്‍പ്പട്ടികയില്‍ 11,37,664 വോട്ടര്‍മാര്‍. പുരുഷന്മാരും 5,68,869, സ്ത്രീകള്‍ 5,68,795 ഉം ചേര്‍ന്ന് ജനവിധി നിര്‍ണയിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്മീഷന്റെ ഔദ്യോഗികവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരമാണിത്. മൂവാറ്റുപുഴയില്‍ 1,57,509 ഉം കോതമംഗലത്ത് 1,44,995 ഉം ദേവികുളത്ത്1,53,661 ഉം ഉടുമ്പന്‍ചോലയില്‍ 1,57,162 ഉം തൊടുപുഴയില്‍ 1,83,325 ഉം ഇടുക്കിയില്‍ 1,72,852 ഉം പീരുമേട്ടില്‍ 1,68,160 ഉം വോട്ടര്‍മാരാണുള്ളത്.

READ MORE
    ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരുക്കുമെന്നുപറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയം ജനങ്ങള്‍ മടുത്തിരിക്കുന്നു. ടി.പി.വധത്തിനുശേഷവും പക്ഷേ, സി.പി.എം. … Continue reading "ടി.പി.വധത്തിനുശേഷവും സി.പി.എം പാഠംപഠിക്കുന്നില്ല: മുഖ്യമന്ത്രി"
ഇടുക്കി: മാങ്കുളം ചിക്കണാംകുടിയില്‍ 12 വയസ്സുകാരിയുടെ വിവാഹം നടന്ന സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്തു. ചൈല്‍ഡ് ലൈനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. നാലാം ക്ലാസ്സ് കഴിഞ്ഞ് തുടര്‍പഠനം നടത്താതെ വീട്ടിലിരുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് രഹസ്യമായി നടത്തിയത്. നാട്ടുകാരും പഞ്ചായത്തധികൃതരും ഇടപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പട്ടികവര്‍ഗ വകുപ്പിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. മൂന്നാറില്‍നിന്ന് വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം കുടിയിലെത്തി … Continue reading "12 വയസ്സുകാരിയുടെ വിവാഹം: കേസെടുത്തു"
കട്ടപ്പന: കാഞ്ചിയാര്‍ ലബ്ബക്കടയില്‍ മലഞ്ചരക്കുകട കുത്തിത്തുറന്നു രണ്ടര ലക്ഷത്തോളം രൂപയും 45 കിലോ ഏലക്കയും മോഷ്ടിച്ചു. ലബ്ബക്കട ചുക്കുറുമ്പേല്‍ ഷിനോയിയുടെ മലഞ്ചരക്കുകടയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ പണവും ഏല്ക്കയും കവര്‍ന്നു സ്ഥലംവിടുകയായിരുന്നു. വിവരമറിഞ്ഞു കട്ടപ്പന സിഐ റെജി എം. കുന്നിപ്പറമ്പന്റെയും എസ്‌ഐ ടി. ഡി. സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി പരിശോധന നടത്തി. ഇടുക്കിയില്‍നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌കാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ … Continue reading "മലഞ്ചരക്കുകട കുത്തിത്തുറന്നു മോഷണം"
  ഇടുക്കി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുത്തച്ഛനടക്കം ഏഴുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇടക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ തങ്കമല സ്വദേശിയായ 67 കാരനടക്കം ഏഴു പേരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ എസ്‌റ്റേറ്റിലെ താമസക്കാരാണ് പെണ്‍കുട്ടിയും കുടുംബവും. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം മുത്തച്ഛനും അയല്‍വാസികളായ ആറു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മൂന്നു വര്‍ഷമായി ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു വരികയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് … Continue reading "പതിനഞ്ചുകാരിക്ക് ലൈംഗിക പീഡനം; മുത്തച്ഛനും സംഘവും പിടിയില്‍"
    തൊടുപുഴ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അവകാശം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഉള്‍പ്പടെ 3115 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കൈക്കൊണ്ടതാണ്. അതുകൊണ്ട് ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പു … Continue reading "കസ്തൂരിരംഗന്‍; പുനര്‍നിര്‍ണയ പ്രഖ്യാപനം ഉടന്‍: മുഖ്യമന്ത്രി"
ഇടുക്കി: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച 18 പേര്‍ കുടുങ്ങി. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് 28 പേരും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഏഴുപേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് അഞ്ചുപേരും പിടിയിലായി. മദ്യപിച്ചു വാഹനമോടിച്ചതിന് ഒരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 95 വാഹനങ്ങള്‍ പിടിയിലായി. 57,400 രൂപ ഇന്നലെ പിഴ ഈടാക്കി.
ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതു മുന്നണിയും ഒരുമിച്ചാണു തന്നെ ഇടുക്കിയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നും ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്. എല്‍ഡിഎഫുമായി ഹൈറേഞ്ച് സംരക്ഷണ സമിതി ധാരണയുണ്ടാക്കിയതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ല. ഇടുക്കിയില്‍ കര്‍ഷക മനസ്സുകളില്‍ കണ്ടതു പ്രതീക്ഷയും സ്വപ്‌നങ്ങളുമാണ്. വിജയിക്കുമെന്നതില്‍ സംശയമില്ല. പട്ടയ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ക്കു കടലാസിന്റെ വിലപോലുമില്ല. ബില്ലുകള്‍ ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥ ലോബിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  3 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  3 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  4 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  5 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും