Friday, November 16th, 2018

        ഇടുക്കി: നിരോധനം ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും മുണ്ടക്കയം പെരുവന്താനത്ത് കൊണ്ടുവന്ന കന്നുകാലികളെ പോലീസ് പിടികൂടി. മൂന്ന് ലോറികളിലായി കടത്തിയ 60 ഓളം കന്നുകാലികളെയാണ് പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തത്. അറവുമാടുകള്‍ക്ക് കുളമ്പുരോഗം വ്യാപകമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും കാലികളെ കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.  

READ MORE
ഇടുക്കി: പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. ഇടുക്കി മണിയാറന്‍കുടി സ്വദേശി സുരേന്ദ്രനെ (37)യാണു തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകക്കു താമസിക്കുകയായിരുന്ന പ്രതി കഴിഞ്ഞ എട്ടു മാസമായി കുട്ടിയെ പീഡിപ്പിച്ചിരുന്നതായിട്ടാണു പരാതി. അമ്മ വിദേശത്തായതിനാല്‍ മുത്തശിയുടെ കൂടെയാണു പെണ്‍കുട്ടി താമസിച്ചിരുന്നത്. വിദേശത്തുനിന്ന് അടുത്ത കാലത്തു തിരിച്ചെത്തിയ അമ്മയുടെ പരാതിയെത്തുടര്‍ന്നാണു പ്രതിയെ പിടികൂടിയത്.
ഇടുക്കി: പീരുമേട് തേയില കമ്പനിയില്‍ നിന്നു കൊളുന്ത് നുള്ളി കടത്തിയ കേസില്‍ 79 സി.ഐ.ടി.യു തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സി.ഐ.ടി.യു നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത 29 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് സമരപ്പന്തലില്‍ നിന്നു പീരുമേട് സി.ഐ: പ്രദീപ്കുമാര്‍, ഉപ്പുതറ എസ്.ഐ: സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തോട്ടം പാട്ടത്തിനെടുത്തയാള്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. തോട്ടം തുറന്നതിനു ശേഷം പാട്ടക്കാരന്‍ … Continue reading "തേയിലസമരം; തൊഴിലാളികള്‍ അറസ്റ്റില്‍"
ഇടുക്കി: സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം കത്തോലിക്ക കോണ്‍ഗ്രസ് നിലകൊള്ളുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പും ഇടുക്കി രൂപതാ മെത്രാനുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇടുക്കി രൂപതാ കാര്യാലയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഹൈറേഞ്ച് മേഖലയിലെയും തീരദേശമേഖലയിലെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കുന്നതിന് സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. മൂന്നു ലക്ഷം കര്‍ഷകരാണ് പട്ടയത്തിനു വേണ്ടി മൂന്നു പതിറ്റാണ്ടായി സര്‍ക്കാര്‍ ഓഫീസുകളില്‍ … Continue reading "ദളിത് ക്രൈസ്തവര്‍ക്ക് സംവരണം വേണം : ബിഷപ്"
ഇടുക്കി: മലഞ്ചരക്ക് കടയില്‍ നിന്നും ഒന്നരലക്ഷം രൂപയോളം കവര്‍ന്നു. മാങ്ങാത്തൊട്ടിയില്‍ കൊണ്ടിക്കരയില്‍ ദിവാകരന്റെ കടയിലാണ് മോഷണം. ഇന്നലെ രാവിലെ 10നും 11നും ഇടയില്‍ മേശ കുത്തിത്തുറന്ന് 1,35856 രൂപ കവരുകയായിരുന്നു. ഉടമ സ്ഥാപനം തുറന്നിട്ടതിന് ശേഷം സമീപത്തെ ഏലത്തോട്ടത്തില്‍ പോയിരിക്കുകയായിരുന്നു. സംശയാസ്പദമായി ആരേയും സമീപത്തുള്ളവര്‍ കണ്ടിരുന്നില്ല. ദേവികുളം സി.ഐ: വിശാല്‍ ജോണ്‍സിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയില്‍ അടുത്തകാലത്ത് പല മോഷണങ്ങള്‍ നടന്നിട്ടും പോലീസിന് തുമ്പൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ചയില്‍ സേനാപതിയില്‍ സ്വകാര്യ ബസ് … Continue reading "മലഞ്ചരക്ക് കടയില്‍ കവര്‍ച്ച"
        ഇടുക്കി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണയുണര്‍ത്തി തൊടുപുഴയില്‍ കൂട്ടയോട്ടം. സ്‌കൂള്‍ കുട്ടികളും യുവജനങ്ങളും അടക്കം നൂറുകണക്കിനാളുകള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ഗുജറാത്തിലെ നര്‍മദാ സരോവര്‍ നദിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മാപ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥമാണു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചരമ വാര്‍ഷിക ദിനമായ ഇന്നലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാരംഭിച്ച കൂട്ടയോട്ടം ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് മാഷ് … Continue reading "വല്ലഭായി പട്ടേല്‍ സ്മരണയില്‍ കൂട്ടയോട്ടം"
മൂന്നാര്‍: വഴിയോരങ്ങളില്‍ നിര്‍ത്തിയിടുന്ന ഓട്ടോകളില്‍ നിന്നും രാത്രി ടേപ്പ് റെക്കോര്‍ഡര്‍ മോഷണം നടത്തിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി പിടിയില്‍. ന്യൂ കോളനി സ്വദേശിയായ 17 കാരനാണ് പോലീസ് പിടിയിലായത്. കോളനി ഭാഗത്ത് രാത്രി പാര്‍ക്കു ചെയ്യുന്ന ഓട്ടോകളില്‍ മോഷണം പതിവായിരുന്നു. ഇതുസംബന്ധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇടുക്കി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മടങ്ങിയ സ്ത്രീക്ക് വീണു പരുക്കേറ്റു. കൂവപ്പുറം നെടിപ്പിള്ളിയില്‍ രാജന്റെ ഭാര്യ ഷൈനി (43)യാണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ബ്ലോക്ക് വന്ന് കിടപ്പിലായ ഷൈനി ഒരു വര്‍ഷത്തോളമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലായിരുന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് രാജനാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇതുവരെയുള്ള ചികിത്സ കുടുംബത്തിന് താങ്ങാനാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും തളര്‍ന്നു കിടപ്പിലായിരുന്ന ഷൈനിയെ പി.ടി. തോമസ് എം.പി. സന്ദര്‍ശിക്കുകയും അന്‍പതിനായിരം … Continue reading "ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മടങ്ങിയ സ്ത്രീക്ക് വീണു പരിക്കേറ്റു"

LIVE NEWS - ONLINE

 • 1
  19 mins ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 2
  29 mins ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 3
  1 hour ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 4
  1 hour ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 5
  1 hour ago

  ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

 • 6
  14 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 7
  15 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 8
  16 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 9
  18 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം