Wednesday, November 14th, 2018

        ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പരിസ്ഥിതി ലോല മേഖലകളുടെ (ഇഎസ്എ) പട്ടികയില്‍ നിന്നു കേരളത്തിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പലതും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ളതാണ്. സ്വന്തം ഭൂമിയില്‍ യഥേഷ്ടം കൃഷിയിറക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകന്റെ അവകാശമാണ്. ജൈവവൈവിധ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണു മനുഷ്യന്‍. മനുഷ്യനെ പരിഗണിക്കാത്ത പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണ്. കേരത്തിലുടനീളം നടത്തിയ തെളിവെടുപ്പില്‍ ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും … Continue reading "കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ; പരിസ്ഥിതിലോല മേഖലകളെ ഒഴിവാക്കും"

READ MORE
ഇടുക്കി: ബോണസ് സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ചെമ്മണ്ണ് എസ്‌റ്റേറ്റില്‍ അധികൃതരെ തടഞ്ഞുവെച്ചു. സീനിയര്‍ മാനേജര്‍ റെജി ചാക്കോയെ തടഞ്ഞുവെക്കുകയും അസി. മാനേജര്‍മാരായ പ്രഭാകരന്‍, പൊന്നണ്ണ എന്നിവരെയും റൈട്ടര്‍ മുരുകനെയും ഓഫീസില്‍ പൂട്ടിയിടുകയുമാണ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അധികൃതരെ തടഞ്ഞുവച്ചത്. തൊഴിലാളികള്‍ ഓഫീസിനു മുന്നില്‍ കഞ്ഞിവച്ച് മുദ്രാവാക്യം മുഴക്കിയാണ് സമരം നടത്തിയത്. ജനവരി 3 ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ … Continue reading "ബോണസ് സമരം; തൊഴിലാളികള്‍ അധികൃതരെ തടഞ്ഞു"
കട്ടപ്പന : നെടുങ്കണ്ടം കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 7 മുതല്‍ 10 വരെ നടക്കുന്ന ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഏഴിന് മൂന്നിന് തൂക്കുപാലത്തുനിന്നു ഘോഷയാത്ര ആരംഭിക്കും. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജിഎല്‍പിഎസ്, അസംബ്ലി ഹാള്‍, കല്ലാര്‍ ഓഡിറ്റോറിയം, എസ്എന്‍ ഓഡിറ്റോറിയം, പഞ്ചായത്ത് സാംസ്‌കാരിക നിലയം, തബ്ബ്‌ലുഗീല്‍ ഇസ്ലാം മദ്രസാ ഹാള്‍, പിഎച്ച്‌സി ഹാള്‍, എന്‍എസ്എസ് ഓഡിറ്റോറിയം, ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയം … Continue reading "റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി"
തൊടുപുഴ: ഉപാധി രഹിത പട്ടയവാഗ്ദാനം പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ നാളെ ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 31ന് മന്ത്രി കെ.എം.മാണിയുടെ പാലായിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമിതി അറിയിച്ചിട്ടുണ്ട്. അതേസമയം പട്ടയ മേളക്കെത്തുന്ന മുഖ്യമന്ത്രിയെ തടയാനുള്ള തീരുമാനം പിന്‍വലിച്ചതായി സമിതി അറിയിച്ചു. ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. പട്ടയ നടപടിയില്‍ ഇളവുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും ഇടുക്കിയിലെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ ആ … Continue reading "ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍"
ഇടുക്കി: തൊടുപുഴ തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തില്‍ പുലിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തേന്‍കുഴിക്കുത്തിനു സമീപം ഇന്നലെ രാവിലെ പുലിയുടെ കാല്‍പ്പാദത്തിന്റെ അടയാളം കണ്ടതോടെയാണു നാട്ടുകാര്‍ പരിഭ്രാന്തിയിലായത്. വേനല്‍ക്കാലമായതോടെ നൂറുകണക്കിനു വിനോദസഞ്ചാരികളാണു ദിനംപ്രതി ഇപ്പോള്‍ തൊമ്മന്‍കുത്തിലെത്തുന്നത്. ഈ പ്രദേശത്ത് അടുത്തകാലത്തൊന്നും പുലിയെയോ മറ്റു വന്യജീവികളെയോ നാട്ടുകാര്‍ കണ്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാദത്തിന്റെ അടയാളം കണ്ടതു ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. തേന്‍കുഴിക്കുത്തിനു മുകള്‍ഭാഗത്തെ പാറയില്‍ ഇരിക്കുന്ന പുലിയെ കണ്ടു വനസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ … Continue reading "തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തില്‍ പുലി"
ഇടുക്കി: ലഹരി പദാര്‍ഥങ്ങള്‍ തടയുന്നതിന് സ്‌ക്വാഡ് രൂപീകരിച്ചു. ലഹരി പദാര്‍ഥങ്ങളുടെ അമിത ഉപയോഗവും വിപണനവും തടയുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ സബ് കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള, കുമളിയില്‍ അസിസ്റ്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ സുരേഷ് ജോസഫ്, ചിന്നാറില്‍ ദേവികുളം ആര്‍ ഡി ഒ : മധു ഗംഗാധര്‍, കമ്പമെട്ടില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) സി എം സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.സ്‌ക്വാഡിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ … Continue reading "ലഹരി പദാര്‍ഥങ്ങള്‍ തടയുന്നതിന് സ്‌ക്വാഡ്"
        ഇടുക്കി: നിരോധനം ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും മുണ്ടക്കയം പെരുവന്താനത്ത് കൊണ്ടുവന്ന കന്നുകാലികളെ പോലീസ് പിടികൂടി. മൂന്ന് ലോറികളിലായി കടത്തിയ 60 ഓളം കന്നുകാലികളെയാണ് പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തത്. അറവുമാടുകള്‍ക്ക് കുളമ്പുരോഗം വ്യാപകമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും കാലികളെ കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.  
ഇടുക്കി: ക്രിസ്മസിനെ വരവേല്‍ക്കാനായി നെടിയശാലയില്‍ നിര്‍മിച്ച കൂറ്റന്‍ പുല്‍ക്കൂട് നടന്‍ ലാലു അലക്‌സ് ഇന്ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. 35 ല്‍ ഏറെ തൊഴിലാളികള്‍ ചേര്‍ന്നാണ് നെടിയശാല ജംഗ്ഷനില്‍ കൂറ്റന്‍ പുല്‍ക്കൂട് നിര്‍മിച്ചത്. മൂന്നുലക്ഷം രൂപയാണ് ചെലവ്. 45 അടി ഉയരവും 35 അടി വീതിയും ഉണ്ട്. ഉദ്ഘാടന യോഗത്തില്‍ പി.എസ്. ജേക്കബ് അധ്യക്ഷത വഹിക്കും.

LIVE NEWS - ONLINE

 • 1
  15 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  16 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  17 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  17 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  20 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  21 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  21 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  22 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  22 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി