Friday, November 16th, 2018

ഇടുക്കി: കാളിയാര്‍ റേഞ്ചില്‍ തൊടുപുഴ വനം റിസര്‍വ്വിലെ തേന്‍കുടം 1959 തേക്ക് തോട്ടത്തില്‍ ഉണങ്ങിനിന്നിരുന്ന തേക്കുമരം മുറിച്ചുമാറ്റിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നാലാംപ്രതിയായ മുളപ്പുറം കുറ്റിമാക്കല്‍ അനീഷാണ കഴിഞ്ഞദിവസം അറസ്റ്റിലായത്. മുളപ്പുറം ഭാഗത്ത് നടുപ്പറമ്പില്‍ ബോബി, പാറക്കല്‍ ബിജു, വേമ്പനാട്ടു ബിജു എന്നീ പ്രതികളെ നേരത്തേ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് അനീഷ് ഒളിവില്‍പ്പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. തേക്ക്തടികള്‍, അവ കടത്താനുപയോഗിച്ച അനീഷിന്റെ കാര്‍ എന്നിവ വനംവകുപ്പ് … Continue reading "തേക്കുമരം മുറിച്ചുമാറ്റിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍"

READ MORE
ഇടുക്കി: കാട്ടാന ശല്യം കൃഷിക്കാരെ കണ്ണീര് കുടിപ്പിക്കുന്നു. കൂട്ടമായെത്തുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. വേലിയംപാറ ആദിവാസി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസികളുടെ ഏക്കറുകണക്കിനു പ്രദേശത്തെ കൃഷി പൂര്‍ണമായും നശിച്ചു. വിളവെടുത്തു തുടങ്ങിയ കുരുമുളകു തോട്ടങ്ങളും കായ്ഫലമുള്ള കവുങ്ങിന്‍തോട്ടവും ഏലവും പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന കാഴ്ച ആരുടെയും കണ്ണുകളെ ഈറനണിയിക്കും. രണ്ടാഴ്ചക്കാലമായി കുടിയുടെ പരിസരത്തുതന്നെ തങ്ങുന്ന ആനക്കൂട്ടം തങ്ങളെയും ആക്രമിക്കുമോ എന്ന ഭീതിയിലാണ് ആദിവാസികള്‍. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ഇടുക്കി: ആദിവാസി കോളനിയിലെ വീടിനുമുകളില്‍ ട്രാക്ടര്‍വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ട്രാക്ടര്‍ ഡ്രൈവര്‍ സൂര്യനെല്ലി ഷണ്‍മുഖവിലാസം സ്വദേശി മണികണ്ഠ(28)നെ മൂന്നാര്‍ ടാറ്റാ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പകതൊഴുകുടിയിലെ ദാമോദരന്റെ വീടിനു മുകളിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. വീട്ടിനുള്ളില്‍ ആളില്ലാത്തതിനാല്‍ അപകടം ഒഴിവായി. വീടിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. സിങ്കുകണ്ടം ചെമ്പകതൊഴുകുടിയിലാണ് അപകടം നടന്നത്. ഇറക്കത്തില്‍ പോവുകയായിരുന്ന ട്രാക്ടര്‍ നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള വീടിനുമുകളില്‍ മറിയുകയായിരുന്നു.
ഇടുക്കി: ഗാഡ്ഗില്‍ കമ്മിറ്റിറിപ്പോര്‍ട്ട് നടപ്പാക്കാന്‍ താന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ സഭാ നേതൃത്വത്തെയും സി.പി.എമ്മിനെയും വെല്ലുവിളിക്കുന്നുവെന്ന് പി.ടി. തോമസ് എം.പി. യൂത്ത് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കര്‍ഷകരെ വിശ്വാസത്തിലെടുത്ത് പരിസ്ഥിതി സംരക്ഷിക്കണമെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ ഇത് ചില വൈദികര്‍ തെറ്റിദ്ധരിപ്പിച്ചു. ഇടുക്കിയിലെ ഏതാനുംചില വൈദികര്‍ മാത്രമാണ് തന്റെ നിലപാടിനെ എതിര്‍ക്കുന്നതെന്നും മറ്റു മതമേലധ്യക്ഷ•ാര്‍ തന്നോടൊപ്പമാണെന്നും … Continue reading "കോഴ വാങ്ങിയെന്ന ആരോപണം തെളിയിക്കണം : പിടി തോമസ്"
ഇടുക്കി: കട്ടപ്പനകുമളി റൂട്ടിലോടുന്ന അമ്മു ബസ്സിന്റെ ഡ്രൈവറെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. കല്‍കൂന്തല്‍ നെല്ലിപ്പാറ വില്ലേജില്‍ കുന്നേല്‍വീട്ടില്‍ അനീഷി(30)നാണ് മര്‍ദനമേറ്റത്. ഓട്ടോഡ്രൈവറായ പുളിയ•ല മുരുഗനെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെ കട്ടപ്പനയില്‍ നിന്ന് കുമളിക്ക് പോവുകയായിരുന്ന ബസ് കമ്പനിപ്പടിയില്‍വച്ച് ഓട്ടോ വിലങ്ങനെ നിറുത്തി തടഞ്ഞിട്ടു. പിന്നീട് ഓട്ടോയില്‍ മുമ്പില്‍പോയ മുരുഗന്‍ പുളിയ•ലയില്‍വച്ച് ബസ്‌ഡ്രൈവര്‍ അനീഷിനെ സൈഡ് തന്നില്ല എന്ന കാരണത്താല്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
    തൊടുപുഴ: മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ല. സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. തോമസ് ഐസക് രണ്ടു തവണ വന്ന് കണ്ട് സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റ്ക്ക് വരാന്‍ സാധിക്കില്ല, ഘടക കക്ഷിയായി എല്‍.ഡി.എഫിലേക്ക് വരാമെന്നായിരുന്നു തന്റെ മറുപടി. അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും നിലനില്‍ക്കുന്നില്ലെന്നും യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനാണ് പാര്‍ട്ടി … Continue reading "മുഖ്യമന്ത്രിയാകാന്‍ സിപിഎം ക്ഷണിച്ചെന്ന് പറഞ്ഞില്ല ; ഗൗരിയമ്മ"
കട്ടപ്പന: കുക്കിംഗ് ഗ്യാസ് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പാചകവാതകവില പിന്‍വലിക്കുക, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കുക, പാചകവാതക വിതരണം സുഗമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തിയത്. കുടിയേറ്റ കര്‍ഷകയായ അന്നമ്മ ജോണ്‍ അടുപ്പില്‍ വിറകു കത്തിച്ചു സമരം ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. കെ. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബേബി, ശ്രീനഗരി രാജന്‍, ടി. ആര്‍. ശശിധരന്‍, എന്‍. … Continue reading "അടുപ്പ് കത്തിച്ച് ധര്‍ണാ സമരം"
ഇടുക്കി: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ബസ് ഡ്രൈവര്‍ പിടിയില്‍. സെവന്‍മല എസ്‌റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനിലെ രാജ്കുമാര്‍(28) ആണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ചിന്നക്കനാലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഡ്രൈവറാണ് രാജ്കുമാര്‍.

LIVE NEWS - ONLINE

 • 1
  44 mins ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 2
  4 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 3
  5 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 4
  6 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 5
  6 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 6
  7 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 7
  7 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 8
  7 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 9
  7 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍