Saturday, July 20th, 2019

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെപേരിലും ഉപാധിരഹിത പട്ടയത്തിന്റെപേരിലും ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചതിന് കേന്ദ്രത്തിനും ഉമ്മന്‍ ചാണ്ടിക്കുമുള്ള താക്കീതാണ് ഇടുക്കിയിലെ വിജയമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.മണി. ജോയ്‌സ് ജോര്‍ജ് പള്ളിക്കാരുടെ സ്ഥാനാര്‍ഥിയാണെന്ന് പലരും പറയുന്നുണ്ട്. ഇടുക്കിയിലെ ജനങ്ങളുടെ താത്പര്യത്തിന് കത്തോലിക്കാസഭ പിന്തുണ നല്‍കിയെന്നതാണ് ശരി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സി.പി.എം. എടുത്ത നിലപാടാണു ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. കുടിയേറ്റകര്‍ഷകര്‍ക്കുവേണ്ടി സി.പി.എമ്മും ഹൈറേഞ്ച് സംരക്ഷണസമിതിയും യോജിച്ചുപ്രവര്‍ത്തിക്കുമെന്നും എം.എം.മണി പറഞ്ഞു.

READ MORE
ഇടുക്കി: വി.ടി സെബാസ്റ്റ്യന്‍ സ്‌റ്റേഡിയം സമര്‍പ്പണവും കട്ടപ്പന പഞ്ചായത്ത് ഐ.എസ്.ഒ.സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും 15ന് നടക്കും. വ്യാഴാഴ്ച 3ന് ധനകാര്യമന്ത്രി കെ.എം.മാണി വി.ടി.സെബാസ്റ്റ്യന്‍ സ്‌റ്റേഡിയം നാടിനു സമര്‍പ്പിക്കും. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റാന്‍ഡൈസേഷന്‍ അംഗീകാരത്തിന് അര്‍ഹത നേടിയ കട്ടപ്പന ഗ്രാമപ്പഞ്ചായത്തിനുള്ള ഐ.എസ്.ഒ.സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ.നിര്‍വഹിക്കും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി കുളമ്പള്ളി അധ്യക്ഷതവഹിക്കും.  
ഇടുക്കി: കാലിത്തൊഴുത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പുളിക്കവലയിലെ കാലിത്തൊഴുത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.
ഇടുക്കി: പ്രാദേശിക ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം സുതാര്യവും സുദൃഢവുമാകുമ്പോഴേ ഗ്രാമങ്ങളില്‍ വികസനം സാധ്യമാവുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പീരുമേട് ഓഡിറ്റിനു കീഴില്‍ മികവുതെളിയിച്ച പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ചഗ്രാപ്പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേടിയ കട്ടപ്പന ഗ്രാമപ്പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് ജോണി കുളമ്പള്ളി അഭ്യന്തരമന്ത്രിയില്‍നിന്ന് അവാര്‍ഡുസ്വീകരിച്ചു. പദ്ധതിയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്താണ്. വണ്ടന്‍മേട്, ചക്കുപള്ളം പഞ്ചായത്തുകള്‍ രണ്ടാമതും. കാളിയാര്‍, ഉപ്പുതറ പഞ്ചായത്തുകള്‍ മൂന്നാമതുമായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച സെക്രട്ടറിയായി പി.വി. ബിജുവിനും(കട്ടപ്പന) … Continue reading "ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടണം: ചെന്നിത്തല"
        ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിരീക്ഷണം നടത്തുന്നതിനും വെള്ളത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നതിനും ആരംഭിച്ച പ്രത്യേക സെക്ഷനില്‍ ജലവിഭവവകുപ്പിന് ഒരു സ്ഥിരം ഉദ്യോഗസ്ഥന്‍പോലുമില്ല. മുല്ലപ്പെരിയാര്‍ മോണിറ്ററിങ് സെക്ഷനില്‍ ഒരു ഓവര്‍സീയറും ഒരു അസിസ്റ്റന്റ് എന്‍ജിനീയറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാസങ്ങള്‍ക്കുമുമ്പ് വിരമിച്ചു. ഓവര്‍സീയര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സ്ഥലംമാറി. രണ്ടു തസ്തികയിലും പകരം ആള്‍ വന്നില്ല. ഇപ്പോള്‍ ന്യൂ ഡാം ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥന് നിലവില്‍ ആറ് … Continue reading "മുല്ലപ്പെരിയാര്‍ ; മോണിറ്ററിംഗ് സെക്ഷനില്‍ ഉദ്യോഗസ്ഥരില്ല"
ഇടുക്കി: കനത്ത മഴക്കൊപ്പം മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ പുഴയില്‍ വെള്ളം പൊങ്ങി. മലങ്കരയില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കുടിവെള്ള കമ്പനിയിലേക്ക് വെള്ളം എത്തിക്കാന്‍ പൈപ്പിടുന്നതിന്റെ ഭാഗമായി ഇടത് കനാലിലേക്ക് വെള്ളം വിടുന്നത് കഴിഞ്ഞദിവസം നിര്‍ത്തിയിരുന്നു. ഇതോടെ മലങ്കരയില്‍ ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞുനിര്‍ത്താതെ ഷട്ടര്‍ ഉയര്‍ത്തി പുറത്തേക്കൊഴുക്കുകയാണ്. 4 ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. വെള്ളം ഒഴുക്കിത്തുടങ്ങിയതോടെ കഴിഞ്ഞദിവസം പുഴയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നു. പുഴയില്‍ വെള്ളം പൊങ്ങിയത് മലങ്കര പാലം നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ട്. കുപ്പിവെള്ള കമ്പനിയിലേക്ക് പൈപ്പിടുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ … Continue reading "മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു"
ഇടുക്കി: വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കാട്ടാന അടിച്ചു തകര്‍ത്തു. ഗ്രഹാംസലന്റ് എസ്‌റ്റേറ്റില്‍ വേല്‍മടി ബംഗ്ലാവിന് സമീപത്തെ ലൈന്‍ വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും രണ്ട് ഓട്ടോറിക്ഷകളുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നത് ലൈന്‍സിലെ താമസക്കാരനായ അശോക്, ബാലമുരുകന്‍, എന്നിവരുടെ ഓട്ടോകളും ടൗണിലെ ശ്രീലക്ഷമി ഇലക്ട്രിക്കല്‍സ് ഉടമ രാജുവിന്റെ കാറുമാണ് തകര്‍ത്തത്. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടുകൂടിയാണ് കാട്ടാന പ്രദേശത്ത് അക്രമണം നടത്തിയത്.
കട്ടപ്പന: വില്‍പ്പനക്ക് കൊണ്ടുവന്ന 13.8 കിലോ നീലച്ചടയന്‍ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍. തോപ്രാംകുടി പെരുംതൊട്ടി അയ്പന്‍പറമ്പില്‍ തങ്കച്ചന്‍ (സായ്പ് 50) പുഷ്പഗിരി തെക്കേകൊശപ്പള്ളില്‍ സജി (33), പുഷ്പഗിരി ശാലോമില്‍ കുഞ്ഞുമോന്‍(വര്‍ഗീസ് 40) എന്നിവരെയാണ് കട്ടപ്പന എസ്.ഐ. ടി.ഡി.സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. അബ്കാരി, കഞ്ചാവ്, ചന്ദനംകടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണിവര്‍. കഞ്ചാവുകടത്തിന്റെ കേരളത്തിലെ പ്രധാന വില്പനക്കാരില്‍ ഒരാളാണ് അറസ്റ്റിലായ തങ്കച്ചന്‍. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് ഇടുക്കിയിലെത്തിക്കുന്നത്. ഇടുക്കി ഗോള്‍ഡ്, നീലച്ചടയന്‍ എന്നീ പേരുകളില്‍ കേരളത്തിലെ പ്രധാന ടൗണുകളിലും … Continue reading "കഞ്ചാവുമായി പിടിയില്‍"

LIVE NEWS - ONLINE

 • 1
  12 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  13 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  15 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  16 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  20 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  20 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  20 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  20 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  21 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം