Wednesday, June 19th, 2019

ഇടുക്കി: ബോഡിമെട്ടില്‍ കഞ്ചാവുമായി 2 പേര്‍ പിടിയില്‍. ഇടുക്കി മണിയാറന്‍കുടി സ്വദേശി മുളയാനിയില്‍ സുബിജിത്(21), ഇടുക്കി കരിമ്പന്‍ സ്വദേശി അരഞ്ഞനാല്‍ സിബു അത്തുള്ള(21) എന്നിവരാണ് അറസ്റ്റിലായത്. ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എജി പ്രകാശിന്റെ നേതൃത്വത്തില്‍ ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം കഞ്ചാവുമായി 2 പേര്‍ പിടിയിലായത്. സുബിജിത് മുന്‍പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് സുബിജിത്തെന്ന് എക്‌സൈസ് പറഞ്ഞു. മോഷണക്കേസിലും സുബിജിത് പ്രതിയാണ്. തമിഴ്‌നാട്ടിലെ തേനിക്ക് … Continue reading "കഞ്ചാവ് വേട്ട; 2 പേര്‍ പിടിയില്‍"

READ MORE
ഇടുക്കി: നിരവധി മോഷണക്കേസുകളിലെ പ്രതിയും സഹായിയും പിടിയിലായി. കട്ടപ്പന കൊച്ചുതോവാള നെടിയചിറത്തറയില്‍ അഭിജിത് രാജു(24), വടക്കേക്കര നീണ്ടൂര്‍ പതിശേരി ടിഎസ് രോഹിത്(24) എന്നിവരാണ് പിടിയിലായത്. ടെലിഫിലിമുകളിലും പരസ്യങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. ജൂണില്‍ നെഹ്‌റു പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് 3 ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളടക്കം മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നടക്കം മോഷ്ടാക്കളെ സംസ്ഥാനത്തെത്തിച്ച് ആസൂത്രിത മോഷണങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നയാളാണ് അഭിജിത്തെന്നു പോലീസ് പറഞ്ഞു.
ഇടുക്കി: ആനമല സങ്കേതത്തിയില്‍ മിനിലോറി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് ഉദുമല ദളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആനമല സങ്കേതത്തിലെ അട്ടക്കട്ടിക്ക് സമീപം കടമ്പാറ ഭാഗത്തെ ഹെയര്‍പിന്‍ വളവിലാണ് 17 പേരെ കയറ്റി പോയ മിനി ലോറി മറിഞ്ഞത്. കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസികോളനി സ്വദേശി വെള്ളയന്‍ എന്ന് വിളിക്കുന്ന രവികുമാര്‍(41) തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിനുള്ളില്‍ കേരളാ അതിര്‍ത്തിയിലുള്ള കുരുമല ആദിവാസി കോളനി സ്വദേശികളായ സെല്‍വി(32), സന്യാസി(33), രാമന്‍(45), മല്ലപ്പന്‍(45) എന്നിവരാണ് … Continue reading "ലോറി മറിഞ്ഞ് കാന്തല്ലൂര്‍ സ്വദേശിയുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു"
ഇടുക്കി: ഉദുമല്‍പേട്ട് മയ്‌വാടിയില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. മുരുകസ്വാമി(48) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീട്ടില്‍ ഒറ്റക്കായിരുന്ന വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം രക്ഷകര്‍ത്താക്കള്‍ അറിഞ്ഞത്. ഉദുമല്‍പേട്ട് വനിതാ പോലീസ് മുരുകസ്വാമിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യതു.
ഇടുക്കി: മൂലമറ്റം മേലുകാവ് മേച്ചാലില്‍ നിന്നു മോഷണം പോയ ബൈക്ക് മൂന്നു സ്‌റ്റേഷനിലെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി. അസം സ്വദേശികളായ സദ്ദാംഹുസൈന്‍(22), അബ്ദുല്‍നാസര്‍(26) എന്നിവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാവിലെ 11.30 നാണ് മേച്ചാലിന് സമീപത്തുള്ള മേച്ചാല്‍ കണ്ടത്തില്‍ ഷോജുവിന്റെ ബൈക്ക് മോഷണം പോയത്. ബൈക്കില്‍ തന്നെയാണ് താക്കോല്‍ വച്ചിരുന്നത്. വാഹനം ചക്കിക്കാവ് വഴിയാണ് കടന്നുപോയത് എന്നു പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞാര്‍, വാഗമണ്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. അതേ … Continue reading "ബൈക്ക് മോഷ്ടാക്കളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി"
ഇടുക്കി: മറയൂര്‍ ചിന്നാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വനത്തിലൂടെയുള്ള റോഡരികില്‍ നക്ഷത്ര ആമയെ പിടികൂടി കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ക്ക് 20000 രൂപ പിഴ. മറയൂര്‍ സ്വദേശികളായ കൃഷ്ണമൂര്‍ത്തി(26), ശശികുമാര്‍(44)എന്നിവരില്‍ നിന്നാണു തമിഴ്‌നാട് വനം വകുപ്പ് പിഴ ചുമത്തിയത്. ബൈക്കില്‍ ഏഴു മലയാന്‍ ക്ഷേത്രത്തിലേക്ക് പോയി മടങ്ങുന്ന വഴിയില്‍ ചിന്നാര്‍ അതിര്‍ത്തി ആനമല കടുവ സങ്കേതത്തില്‍ എസ്. വളവിന് സമീപം റോഡരികില്‍ കണ്ടെത്തിയ ആമയെയാണു ഇവര്‍ പിടികൂടിയത്. പിഴ ഈടാക്കിയ ശേഷം ഇരുവരെയും വിട്ടയച്ചു.
ഇടുക്കി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അടിമാലിയില്‍ ശരണജപ യാത്രയും പ്രതിഷേധ യോഗവും നടത്തി. സ്ത്രീകളടക്കും നൂറുകണക്കിനു വിശ്വാസികളാണ് ശരണയാത്രയില്‍ പങ്കാളികളായത്. അടിമാലി അമ്പലപ്പടിയില്‍നിന്ന് ആരംഭിച്ച ശരണയാത്ര ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംക്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ അയ്യപ്പസേവാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ഡി.അര്‍ജുനന്‍, ഷീല പ്രഭ, അംബിക കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ആറിന് തുറക്കും. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ഒരു ഷട്ടര്‍ തുറന്ന് പുറത്തേക്ക് വിടും

LIVE NEWS - ONLINE

 • 1
  2 hours ago

  ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

 • 2
  3 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 3
  3 hours ago

  രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

 • 4
  3 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 5
  3 hours ago

  കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

 • 6
  3 hours ago

  ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

 • 7
  3 hours ago

  കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

 • 8
  5 hours ago

  ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

 • 9
  5 hours ago

  ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി