Wednesday, June 19th, 2019

ഇടുക്കി: കാപ്പ ചുമത്തപ്പെട്ട് നാടുകടത്തിയയാള്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി. അമ്പലക്കവല കാവുംപടി മഞ്ഞാങ്കല്‍ അഭിലാഷ് തങ്കപ്പനാണ്(36) അറസ്റ്റിലായത്. പീഡനം, മോഷണം, കൊലപാതകം, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഓഗസ്റ്റില്‍ അഭിലാഷിനെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തി കാപ്പ ചുമത്തിയിരുന്നു. ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉത്തരവും ഉണ്ടായിരുന്നു. എന്നാല്‍ വിലക്കു ലംഘിച്ച് ഒക്ടോബര്‍ അഞ്ചിന് കട്ടപ്പനയിലെത്തിയ അഭിലാഷ് ബന്ധുവായ ജോസഫുമായി വാക്കുതര്‍ക്കമുണ്ടാകുകയും കുത്തിപ്പരിക്കേല്‍പിക്കുകയുംചെയ്തു. തുടര്‍ന്ന് ഇയാള്‍ നാടുവിടുകയായിരുന്നു.

READ MORE
കട്ടപ്പന: ബൈക്കിന്റെ പെട്രോള്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് അരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയിലായി. മലപ്പുറം തൃക്കലന്‍കോട് ബ്രന്തന്‍കളത്തില്‍ താജുദിന്‍(23), മട്ടങ്ങാടന്‍ മുഹമ്മദ് ഷിബിന്‍ (20) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷിബിന്‍ ബിടെക് വിദ്യാര്‍ഥിയാണ്. ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ എക്‌സൈസ് വിഭാഗം നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ഞായറാഴ്ച രാത്രി യുവാക്കള്‍ കുടുങ്ങിയത്. താജുദിന്‍ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങിയശേഷം ബൈക്കില്‍ ബോഡിമെട്ട് ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും എക്‌സൈസിന്റെ … Continue reading "ബൈക്കില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍"
ഇടുക്കി: കേരള സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറിയില്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് വ്യാജമായി അച്ചടിച്ച് വീണ്ടും പണത്തട്ടിപ്പ്. അടിമാലി കല്ലാര്‍കുട്ടി സ്വദേശിയായ ലോട്ടറി ഏജന്റില്‍നിന്നും നാല് ടിക്കറ്റുകളിലായി 4000 രൂപയാണ് ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഇതേസംഘം വ്യാജ ലോട്ടറിയുമായെത്തി വനിതാ ഏജന്റില്‍നിന്നു 2000 രൂപ തട്ടിയെടുത്തിരുന്നു. 21ന് നറുക്കെടുപ്പ് നടന്ന ഭാഗ്യക്കുറിയില്‍ അവസാനത്തെ 4 അക്കങ്ങളായ 4183ന് 1000 രൂപ സമ്മാനമുണ്ടായിരുന്നു. ഇതേ നമ്പരിലുള്ള 4 ടിക്കറ്റുകള്‍ നല്‍കിയാണ് കല്ലാര്‍കുട്ടിയിലും തട്ടിപ്പ് നടന്നത്. ഒറിജിനലിനെ വെല്ലുന്ന … Continue reading "സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് വ്യാജമായി അച്ചടിച്ച് വീണ്ടും പണത്തട്ടിപ്പ്"
കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ വൈകി.
ഇടുക്കി: അടിമാലിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് സാരമായ പരുക്കേറ്റു. മാങ്കുളം പാമ്പുംകയം തോട്ടപ്പിള്ളില്‍ ഷാജി തോമസി(57)നാണ് പരുക്കേറ്റത്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ കുരകേട്ട് പുലര്‍ച്ചെ 6ന് ഷാജി മുറ്റത്തിറങ്ങിയപ്പോഴാണ് കാട്ടുപന്നി ഷാജിയെ ആക്രമിച്ചത്. വീണുപോയ ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ക്കും ഇടതുകൈയിലും ഇരുകാലുകളിലും തേറ്റ കൊണ്ടുള്ള ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരിക്കുകയാണ്. ഷാജി ഇപ്പോള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടുക്കി: ക്ലീന്‍ കുമാരമംഗലം പദ്ധതിയുടെ ഭാഗമായി ഭക്ഷണനിര്‍മാണ യൂണിറ്റുകളിലും ഹോട്ടലുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പഴകിയതും വൃത്തിഹീനമായ പരിസരത്ത് കണ്ടതുമായ ഭഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനങ്ങള്‍ അടച്ച്പൂട്ടി. ഇക്കാര്യത്തില്‍ തുടര്‍ന്നും ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും പൊതുനിരത്തുകള്‍, കനാലുകള്‍, ജലാശങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെയും കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജി നിര്‍മല അറിയിച്ചു.
ഇടുക്കി: മുട്ടത്ത് വിഗ്രഹവും വാളും പീഠവും തോടിെന്റ കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് പിന്‍വശത്തുള്ള പരപ്പാന്‍തോട്ടിലെ കുളിക്കടവിന് സമീപമാണ് ഭദ്രകാളിവിഗ്രഹം ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് കുളിക്കടവിലെത്തിയ പ്രദേശവാസികളാണ് തോര്‍ത്തില്‍ പൊതിഞ്ഞ നിലയില്‍ ഇവ കണ്ടത്. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വിഗ്രഹവും വാളുമല്ല ഇതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുട്ടം പോലീസ് സ്ഥലത്തെത്തി ഇവ സ്‌റ്റേഷനിലേക്ക് മാറ്റി.
രാജഭരണം കഴിഞ്ഞ കാര്യം രാജകുടുംബം മറന്നു പോയെന്നും ഇപ്പോള്‍ ജനാധിപത്യ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു

LIVE NEWS - ONLINE

 • 1
  2 hours ago

  ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

 • 2
  3 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 3
  3 hours ago

  രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

 • 4
  3 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 5
  3 hours ago

  കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

 • 6
  3 hours ago

  ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

 • 7
  3 hours ago

  കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

 • 8
  5 hours ago

  ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

 • 9
  5 hours ago

  ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി