Friday, September 21st, 2018

ഇടുക്കി: കാഞ്ഞാറില്‍ കാണാതായ ആളുടെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് അഞ്ചിരിയില്‍ നിന്നും കാണാതായ വള്ളിയാനിപ്പുറത്ത് വര്‍ഗീസിന്റെ(72) മൃതദേഹം കുടയത്തൂര്‍ പരപ്പുംകര ഭാഗത്ത് മലങ്കര ജലാശയത്തില്‍ കണ്ടെത്തി വര്‍ഗീസിനെ കാണാതായതായി ബന്ധുക്കള്‍ തൊടുപുഴ പോലീസില്‍ രണ്ട് ദിവസം മുമ്പ് പരാതി കൊടുത്തിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മുട്ടം എസ്‌ഐ ബിജോയി പിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

READ MORE
ഇടുക്കി: തൊടുപുഴ മണക്കാട് ജങ്ഷനിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ കപ്പേളയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച. പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശിയെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ടെയ്‌ലറിങ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കവെ ഉറങ്ങിപ്പോയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ ആറോടെ നടക്കാനിറങ്ങിയവരാണ് കപ്പേളക്ക് സമീപമുള്ള ടെയ്‌ലറിങ് ഷോപ്പില്‍ ഒരാള്‍ കിടന്നുറങ്ങുന്നത് ശ്രദ്ധിക്കുന്നത്. സംശയം തോന്നിയ ഇവര്‍ കടയുടമയെ വിവരമറിയിച്ചു. കട തകര്‍ത്തതാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിക്കുകയും പരിസരം നിരീക്ഷിച്ചപ്പോള്‍ കപ്പേളയുടെ … Continue reading "കപ്പേളയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച"
ഇടുക്കി: ജില്ലയില്‍ മഴ കനത്തതോടെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന്  അവധിയായിരിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
മാനന്തവാടി: മദ്യലഹരിയില്‍ സ്‌ക്കൂള്‍കുട്ടികളുമായി സഞ്ചരിച്ച ജീപ്പ് ഡ്രൈവറെ മാനന്തവാടി ട്രാഫിക് എസ്‌ഐ വിജി വര്‍ഗ്ഗീസും സംഘവും അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ഏറത്ത് ജിജോ(35) യാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍വെച്ചായിരുന്നു സംഭവം. മാനന്തവാടി ടൗണ്‍ പരിസരത്തെ രണ്ട് യുപി സ്‌ക്കൂളുകളില്‍ പഠിക്കുന്ന തോണിച്ചാല്‍ പ്രദേശത്തുള്ള പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് ട്രാഫിക് പോലീസ് തന്നെ നേരിട്ട് കുട്ടികളെ അവരവരുടെ വീടുകളിലെത്തിക്കുകയായിരുന്നു.
കട്ടപ്പന: ശിഖരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നു വീണ് യുവാവ് മരിച്ചു. ആമയാര്‍ കൊച്ചുപുത്തന്‍പുരയ്ക്കല്‍ സുരേഷ്മുരുകേശ്വരി ദമ്പതികളുടെ മകന്‍ വിഷ്ണു(24) ആണ് മരിച്ചത്. ബുധനാഴ്ച സമീപവാസിയുടെ പുരയിടത്തിലെ മരത്തില്‍ കയറുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് വീണ് പരുക്കേറ്റിരുന്നു. തുടര്‍ന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു മൂന്നിന് ആമയാര്‍ പൊതുശ്മശാനത്തില്‍.
ഇടുക്കി: നാട്ടിലേക്ക് പണം അയക്കാന്‍ സിഡിഎം കൗണ്ടറിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍. ബിഹാര്‍ മുത്തിഹാരി ജില്ലയിലെ മാടിയബാരിയപൂര്‍ സ്വദേശി കിസും സാനിയുടെ മകന്‍ രാജു സാനി(23) യെയാണ് എസ്‌ഐ വിസി വിഷ്ണുകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം ആരംഭിച്ചു. സിഡിഎമ്മില്‍ പണം ഇടുന്നതിനായി എത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ കബളിപ്പിച്ച് 10,000, 20,000, 50,000 രൂപ വീതവും മൂന്നു മൊബൈല്‍ ഫോണും ഇയാളും കൂട്ടാളിയും മോഷ്ടിച്ചിട്ടുണ്ടെന്നു പോലീസ് … Continue reading "മൊബൈലും പണവും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍"
നെടുങ്കണ്ടം: ബോഡിമെട്ടില്‍ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. ഇവരില്‍നിന്നു 165 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ 100 ഗ്രാം കഞ്ചാവുമായി കുമളി ചെങ്കര സ്വദേശി മേട്ടുലയം എച്ച്എംഎല്‍ എസ്‌റ്റേറ്റില്‍ പ്രവീണ്‍കുമാറി(19)നെ പിടികൂടി. ട്രിപ്പ് ജീപ്പില്‍ എത്തിയ സുര്യനെല്ലി ലോവര്‍ ഡിവിഷന്‍ എസ്‌റ്റേറ്റില്‍ അരുണ്‍കുമാറി(19)നേയും, തമിഴ്‌നാട് ബോഡിമെട്ട് നടുത്തെരുവില്‍ സ്വദേശി സുരുളിമാന്‍ കവിപാണ്ഡി(20) എന്നിവരെയുമാണ് 20 ഗ്രാം വീതം കഞ്ചാവുമായി രണ്ട് കേസുകളിലായി പിടികൂടിയത്. ബസില്‍ … Continue reading "ബോഡിമെട്ടില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  15 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  16 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  18 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  18 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  19 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  20 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  20 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല