IDUKKI

ഇടുക്കി: തൊടുപുഴയില്‍ മോഷണശ്രമം നടന്ന ദിവസം രാത്രി പോലീസ് കൈകാണിച്ചപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്ന്കളഞ്ഞ രണ്ടുപേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന് ഇത്‌വരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തൊണ്ടിക്കുഴയിലും, ഇടവെട്ടിയിലും മോഷണശ്രമങ്ങള്‍ നടന്ന ദിവസം തൊണ്ടിക്കുഴ ഭാഗത്ത് നടന്ന പരിശോധനക്കിടയിലാണ് ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ശിവരാത്രി ഉത്സവത്തിന് വന്നതാണെന്നും, പോലീസിനെ കണ്ട് പേടിച്ചോടിയതാണെന്നുമാണ് ഇവര്‍ പറഞ്ഞത്

മുറിച്ച്ക്കടത്തിയ ചന്ദനമരങ്ങള്‍ കണ്ടെത്തി

ഇടുക്കി: ശിവരാത്രി ദിവസം മറയൂര്‍ ചന്ദന റിസര്‍വില്‍നിന്നും മോഷണംപോയ ചന്ദനമരങ്ങളുടെ കഷണങ്ങള്‍ വനപാലകര്‍ കണ്ടെടുത്തു. കാന്തല്ലൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദേ്യാഗസ്ഥര്‍ രണ്ടുദിവസം നടത്തിയ തെരച്ചലിലാണ് മുറിച്ച്ക്കടത്തിയ ചന്ദനമരങ്ങള്‍ മുഴുവനും കണ്ടെത്താനായത്. കാരയൂര്‍ റിസര്‍വിലെ കരിമ്പാറയ്ക്ക് സമീപത്തുനിന്നുമാണ് ശിവരാത്രി ദിവസം രണ്ടു മരങ്ങള്‍ മോഷ്ടക്കള്‍ മുറിച്ച്ക്കടത്തിയത്. വനപാലകര്‍ വിവരമറിഞ്ഞ് നടത്തിയ തെരച്ചിലിലാണ് ചന്ദ്രമണ്ഡലം മലമുകളില്‍ പാറയിടുക്കില്‍ ഒളിപ്പിച്ച ഏഴു വലിയകഷ്ണം ചന്ദനത്തടികള്‍ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തി 15 അംഗ വനപാലകസംഘം കാട്ടില്‍ മൂന്നുദിവസം തെരച്ചില്‍നടത്തിയാണ് പത്തുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികള്‍ കണ്ടെത്തിയത്

അഞ്ചേരി ബേബി വധം; വിചാരണ നാളെ
ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയും ഡ്രൈവറും മരിച്ചു
ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
32 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: കമ്പംമെട്ട് ചെക്കപോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി പ്രവീണാണ്(21) എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. 32 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി 10:30 ഓടെയാണ് ഇയാള്‍ പിടിയിലായത്. കേസ് രജിസ്റ്റര്‍ ചെയ്ത് കട്ടപ്പന ഓഫീസിന് കൈമാറുന്ന യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിഐ രാജ്കുമാറിന്റെ നേതൃത്വത്തില്‍ അബീഷ്, റെജി, ജോര്‍ജ് തുടങ്ങിയവര്‍ നടത്തിയ പരിശോധനയിലാണ് പ്രവീണ്‍ പിടിയിലായത്

കഞ്ചാവുമായി രണ്ടു തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
സ്വര്‍ണം മാറ്റുകൂട്ടല്‍ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍
വിദ്യാര്‍ഥിനിയുമായി കാറില്‍ കറങ്ങിയ യുവാവ് പിടിയില്‍
മാല മോഷണം; യുവാവ് അറസ്റ്റില്‍

ഇടുക്കി: മുട്ടത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ വഴിയരികില്‍ തടഞ്ഞുനിര്‍ത്തി മാല പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോളപ്ര കിഴക്കേവള്ളിക്കുന്നേല്‍ അപ്പു എന്ന വിഷ്ണു(22) ആണ് മുട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പിന്നില്‍നിന്നും കടന്നുപിടിച്ചശേഷം മാല പൊട്ടിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തതിനാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

കാടുകളില്‍ റിസോര്‍ട്ട് മാലിന്യം തള്ളുന്നതായി പരാതി

ഇടുക്കി: ലോക ടൂറിസം മാപ്പില്‍ ‘തെക്കിന്റെ കശ്മീര്‍’ എന്നറിയപ്പെടുന്ന മൂന്നാര്‍ മേഖലയിലെ വന്‍കിട റിസോര്‍ട്ടുകളിലെ കക്കൂസ് മാലിന്യങ്ങളടക്കം ഹൈറേഞ്ച് കാടുകളില്‍ കൊണ്ടുവന്ന് തള്ളുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. പഞ്ചായത്തുകള്‍ കടുത്ത ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ പൊന്മുടി വനമേഖല ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവ വലിയ ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ ഇത്തരം മാലിന്യനിക്ഷേപകരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതര്‍

മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച രണ്ടുപേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ സ്‌കൂള്‍ കുട്ടികളുമായി വരുമ്പോള്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ച ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തത്. പഴയരികണ്ടം ഗവ. സ്‌കൂള്‍ ഡ്രൈവര്‍ അമ്പലത്തിനാല്‍ റെജിമോന്‍(53), ചേലച്ചുവട് സാന്തോം സ്‌കൂളിന്റെ ഡ്രൈവര്‍ പൊടിവേലില്‍ ജോസഫ് ചാക്കോ(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു

      ഇടുക്കി: സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കട്ടപ്പന കാല്‍വരി മൗണ്ട് പടന്നമാക്കല്‍ മേരി (60) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാല്‍വരിമൗണ്ട് പത്താംമൈലില്‍ ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ബന്ധുക്കളാണ്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.