ERNAKULAM

        കൊച്ചി: ചലച്ചിത്ര നടി ഭാവനയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭാവനയുടെ മുന്‍ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിലെ മറ്റംഗങ്ങളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പുലര്‍ച്ചെ ഒന്നരക്ക് നെടുമ്പാശ്ശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിംഗിന് ശേഷം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ വരികയായിരുന്നു ഭാവന. കാറിനെ പിന്തുടര്‍ന്ന് ഒരു ടെംബോ ട്രാവലര്‍ ഭാവനയുടെ വാഹനത്തില്‍ ഇടിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും. തുടര്‍ന്ന് അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറി പല വഴികളിലൂടെ പോയി പാലാരിവട്ടത്തിന് സമീപം ഭാവനയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തിയ ഭാവന വിവരം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങള്‍ ടെലിഫോണിലൂടെയും അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭാവനയോട് വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. മുന്‍ ഡ്രൈവര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവര്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും ഭാവന കളമശ്ശേരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആക്രമണത്തിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിയ ഭാവന വൈദ്യപരിശോധനക്ക് വിധേയമായി. മുമ്പുണ്ടായ ചെറിയ പ്രശ്‌നത്തെ തുടര്‍ന്ന് മാര്‍ട്ടിനെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് ഭാവന പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നില്ലെന്ന് പോലീസ് കരുതുന്നു

കോക്കേഴ്‌സ് തിയേറ്റര്‍ നഗരസഭ ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ കോക്കേഴ്‌സ് തിയേറ്റര്‍ നഗരസഭ ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇത് സംബന്ധമായി നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. പാട്ട കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ വ്യക്തി കോക്കേഴ്‌സ് തിയേറ്റര്‍ കൈവശം വെച്ച് നടത്തിവരികയായിരുന്നു. സുപ്രീം കോടതി വിധി ഉണ്ടായിട്ടുപോലും നഗരസഭ ഏറ്റെടുക്കാന്‍ തയാറാകാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ സിനിമാ നിര്‍മാതാവ് ടി.കെ. പരീക്കുട്ടിയായിരുന്ന സൈന എന്ന പേരില്‍ തിയേറ്റര്‍ നിര്‍മ്മിച്ചത്. പരീക്കുട്ടിയുടെ മരണശേഷമാണ് കോക്കേഴ്‌സ് തിയേറ്ററായി മാറിയത്

ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കും
കൊച്ചി മെട്രോ; ആലുവ മുതല്‍ പാലാരിവട്ടം വരെ മാര്‍ച്ചില്‍ ഓടും
എല്‍ഡിഎഫ് സമര പന്തല്‍ കത്തി നശിച്ച നിലയില്‍
ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചു

    കൊച്ചി: ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയാണ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കനായി മാറ്റിവെച്ചത്. ജനുവരി ഒമ്പതിന് ഹര്‍ജി സിംഗിള്‍ ബെഞ്ചില്‍ വന്നപ്പോള്‍ പിണറായിയുടെ അഭിഭാഷകനായ അഡ്വ. എം.കെ. ദാമോദരന്‍ ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാനാവില്ലെന്ന് ജൂനിയര്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്. സി.ബി.ഐ യ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജാണ് കേസില്‍ ഹാജരായത്

ജയലളിതക്ക് കേരളത്തില്‍ കോടികളുടെ ബിനാമി സ്വത്ത്
ഭക്ഷ്യവിഷബാധ ; അടച്ച ഹോട്ടലിന് 50,000 രൂപ പിഴ
പ്രണയം നിരസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസി പിടിയില്‍
കൃഷ് നാലാം സിനിമയുടെ ചിത്രീകണം കൊച്ചിയിലും

      സൂപ്പര്‍ ഹിറ്റ് കൃഷ് സീരിയസിലെ നാലാമത്തെ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഉണ്ടാവുമെന്ന് ബോളിവുഡ് താരം ഋത്വിക്ക് റോഷന്‍ . റാഡോയുടെ ഫെതര്‍ വെയ്റ്റ് വാച്ചുകളുടെ ലോഞ്ചിനായി കേരളത്തില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തെ ഒരുപാട് സ്‌നേഹിക്കുന്നു. നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദിയുണ്ടെന്നും ഋത്വിക് പറഞ്ഞു. രാകേഷ് റോഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. തന്റെ പുതിയ ചിത്രമായ കാബിലിന് ലഭിച്ച വിജയത്തിന്റെ സന്തോഷവും ഋത്വിക്ക് പങ്കുവച്ചു

സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

കൊച്ചി: വൈപ്പിനില്‍ സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച ബന്ധു പിടിയിലായി. അയ്യമ്പിള്ളി വലിയതറ അപ്പുക്കുട്ടന്‍(60) ആണ് അറസ്റ്റിലായത്. ഒന്‍പതും പതിനൊന്നും വയസുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയിരുന്ന പ്രതി രണ്ടു വര്‍ഷത്തോളമായി ഇവരെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ കുട്ടികളില്‍ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനം നടന്നതായി വ്യക്തമായത്. തുടര്‍ന്നു ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പീഡന വിവരം സ്ഥിരീകരിച്ചതോടെ ഞാറയ്ക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയും ബാലികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

കൃഷി നശിച്ചു

കൊച്ചി: കോണത്തുപുഴയിലും അനുബന്ധ തോടുകളിലും താല്‍ക്കാലിക ബണ്ട് നിര്‍മിക്കാത്തതിനാല്‍ ഉപ്പുവെള്ളം കയറി ഉദയംപേരൂര്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി പഞ്ചായത്തുകളില്‍ വ്യാപക കൃഷിനാശം. ഉദയംപേരൂര്‍ പഞ്ചായത്തും കോണത്തുപുഴ ശുചിയാക്കാനിറങ്ങിയ രാഷ്ട്രീയ പാര്‍ടിയും എതിര്‍ത്തതിനാലാണ് ഇക്കുറി ബണ്ട്‌നിര്‍മാണം മുടങ്ങിയത്. സാധാരണ ആഗസ്ത്-സെപ്തംബറില്‍ കോണത്ത്പുഴയില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിക്കാറുണ്ട്. പാടശേഖരങ്ങളിലേക്ക് എത്തുന്ന ചെറുതോടുകളിലെ താല്‍ക്കാലിക ബണ്ട് നിര്‍മാണം കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. കൈതോടുകളിലെ ബണ്ട് നിര്‍മാണം വൈകിയതിനാലാണ് വേമ്പനാട്ട് കായലില്‍നിന്ന് ഉപ്പുവെള്ളം കോണത്ത്പുഴയില്‍ കയറി കൃഷിയിടങ്ങളിലേക്ക് എത്തിയത്. നെല്‍കൃഷിയും വാഴ ചീര, കപ്പ, വഴുതന, പയര്‍ തുടങ്ങി ഇടവിള കൃഷികളും കരിഞ്ഞുതുടങ്ങി. രണ്ടുമാസംമുമ്പ് കുലച്ച വാഴകള്‍ ഉപ്പുവെള്ളം കയറി വളര്‍ച്ച മുരടിച്ച സ്ഥിതിയിലാണ്. ആമ്പല്ലൂര്‍ പടിഞ്ഞാറെ മങ്കുഴി ദുദാച്ചന്റെ മാമ്പുഴക്കരിയിലുള്ള മൂന്ന്ഏക്കര്‍, കൊല്ലംപറമ്പില്‍ നാരായണന്റെ ഒരേക്കര്‍, കണ്ണാമ്പിള്ളി ഗോപിയുടെ 34 സെന്റ് എന്നീ കൃഷിയിടത്തിലെ വിളകള്‍ നശിച്ചു. അയ്യംവേലി പാടശേഖരത്തില്‍ ഡോ. ഗോപിനാഥന്റെ രണ്ടര ഏക്കറിലേറെ നെല്‍കൃഷിയും കരിഞ്ഞു. പലരും പാട്ടത്തിന് എടുത്ത ഭൂമിയില്‍ ചെയ്ത കൃഷിയാണ് നശിച്ചിട്ടുള്ളത്. തോടുകളില്‍ നിറഞ്ഞ ഉപ്പുവെള്ളം വീടുകളിലെ കിണറുകളിലും ഉറവയായി എത്തിയതോടെ പ്രദേശത്തെ കുടിവെള്ളവും ഇല്ലാതായ സ്ഥിതിയാണ്. ഉപ്പുവെള്ളം കയറിയ കിണറുകളില്‍ ദീര്‍ഘകാലത്തേക്ക് പഴയപോലെ ശുദ്ധജലം കിട്ടില്ല

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് സമരം

    കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്. അനധികൃതമായി പമ്പുകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കുക. പമ്പുകള്‍ നല്‍കുന്നതില്‍ എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.