Friday, April 19th, 2019

ആലപ്പുഴ: വള്ളികുന്നം വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ വള്ളികുന്നത്ത് അറസ്റ്റിലായ 5 യുവാക്കള്‍ റിമാന്‍ഡിലായി. പായ്ക്കറ്റിലാക്കിയ 2 കിലോ കഞ്ചാവും 50 ഗ്രാം തൂക്കമുള്ള 7 പൊതികളും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. സ്‌കൂള്‍ പരിസരത്തു കഞ്ചാവ് വില്‍പ്പനയ്ക്കിടെ 4 യുവാക്കളെ പിടികൂടിയതിനു പിന്നാലെ സംഘത്തലവനെ 2 കിലോ കഞ്ചാവുമായി കറ്റാനം മങ്ങാരം ജംക്ഷനില്‍ നിന്ന് പൊലീസ് വലയിലാക്കുന്നത്. മൂന്നാംകുറ്റി മഞ്ഞാടിത്തറ ബിസ്മിന മന്‍സിലില്‍ ബുനാഷ് ഖാന്‍(29), കൊച്ചുവിള പടീറ്റതില്‍ നസീര്‍(32), നടുവിലെ … Continue reading "കഞ്ചാവ് വില്‍പ്പന സംഘത്തലവന്‍ ഉള്‍പ്പെടെ അറസ്റ്റിലായ 5 യുവാക്കള്‍ റിമാന്‍ഡില്‍"

READ MORE
നാലു ദിവസമാവും മത്സരങ്ങള്‍ നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം
ആലപ്പുഴ: അമ്പലപ്പുഴയില്‍ ആരാധനാലയങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നു. പുറക്കാട് മുസ്ലിംജമാ അത്ത്, തോട്ടപ്പള്ളി ഒറ്റപ്പന ഉരിയരി ഉണ്ണിത്തേവര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം. പള്ളിയോടു ചേര്‍ന്നുള്ള മദ്രസ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പള്ളിയുടെ പല ഭാഗത്തായി വെക്കുന്ന കാണിക്കവഞ്ചികള്‍ രാത്രിയില്‍ ഈ കെട്ടിടത്തിലാണ് സൂക്ഷിക്കുന്നത്. ഒറ്റപ്പന ഉരിയരി ഉണ്ണിത്തേവര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചി തകര്‍ത്തും പണം കവര്‍ന്നു. പോലീസ് അന്വേഷണമാരംഭിച്ചു. ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
ആലപ്പുഴ: കായംകുളത്ത് മനോവൈകല്യമുള്ളയാള്‍ കടന്നുപിടിച്ച ബാലികയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷിച്ചു. സുപ്രഭാതം പത്രത്തിന്റെ കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയായ ബാലികയെ മനോവൈകല്യമുള്ളയാളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ചത്. മദ്രസ അധ്യാപകന്‍ കൂടിയായ താജുദ്ദീന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കുട്ടികളുമായി മദ്രസയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഒരാള്‍ ബാലികയെ പിടിച്ചു വലിക്കുന്നതാണ് കണ്ടത്. താജുദ്ദീനെ കണ്ടയുടനെ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ഇയാളെ … Continue reading "മാധ്യമ പ്രവര്‍ത്തകന്‍ ബാലികയെ രക്ഷിച്ചു"
ആലപ്പുഴ: ചേര്‍ത്തല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം യുവാവിനെ അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി കാപ്പചുമത്തി ജയിലിലടച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 10ാം വാര്‍ഡില്‍ മുളാപറമ്പ് കൊന്തന്‍ എന്നറിയപ്പെടുന്ന രതീഷാണ്(34) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായത്. കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് കച്ചവടം, കൊലപാതകശ്രമം ഉള്‍പ്പെടെ 13 കേസുകളില്‍ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ചേര്‍ത്തല ഡിവൈഎസ്പി എജി ലാലിന്റെ നേതൃത്വത്തില്‍ അര്‍ത്തുങ്കല്‍ എസ്‌ഐ ജിജിന്‍ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സേവ്യര്‍, ഗിരീഷ്, ശ്യാം, സുഭാഷ് … Continue reading "യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു"
ആലപ്പുഴ: ഹരിപ്പാടില്‍ മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. കുമാരപുരം ഗ്രാമ പഞ്ചായത്ത് ചെന്നാട്ട് കോളനിയില്‍ മോഹനന്‍(42) ആണ് പോലീസിന്റെ പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഇയാളെ തടഞ്ഞ്‌വെച്ച് പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു അതിക്രമം. സമീപത്ത് തൊഴിലുറപ്പ് ജോലിക്ക് പോയ മാതാവ് വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് മകളെ ഉപദ്രവിക്കുന്ന കാഴ്ച കാണുന്നത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പ്രതിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ചേര്‍ന്ന് തൊഴിലുറപ്പ് സ്ഥലത്ത് … Continue reading "മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍"
ആലപ്പുഴ: വള്ളികുന്നില്‍ വീടിനുള്ളില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളളികുന്നം പുത്തന്‍ചന്ത ആര്യാട്ടുകാവ്, സുബിജാലയത്തില്‍ ശ്രീജയുടെ മകനും വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനന്തുവിനെയാണ് (14) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങളുമായി കളിക്കുന്നതിനിടെ കാണാതായ അനന്തുവിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. അനുജന്‍മാരായ അഭിജിത്ത്, ആനന്ദ് എന്നിവരോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിച്ചു കൊണ്ടിരിക്കെ അനന്തുവിനെ കാണാതാവുകയായിരുന്നു. അഭിജിത്തും ആനന്ദും ചേര്‍ന്ന് … Continue reading "വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍"

LIVE NEWS - ONLINE

 • 1
  28 mins ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 2
  48 mins ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 3
  49 mins ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  58 mins ago

  ബാലപീഡനത്തിനെതിരെ നടപടി

 • 5
  2 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 6
  3 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 7
  4 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം

 • 8
  4 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 9
  4 hours ago

  ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച