Tuesday, April 23rd, 2019

ആലപ്പുഴ: ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍. കാവാലം മണിമുറ്റം ചെറുകര വീട്ടില്‍ ശ്യാം കുമാറാ(39)ണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു. 100 ലിറ്ററിന്റെ അലൂമിനിയകലം, മണ്‍ ഇല്ലിച്ചട്ടി, ഗ്യാസ് സ്റ്റൗ, കോട സൂക്ഷിച്ച 50 ലിറ്ററിന്റെ രണ്ട് കന്നാസുകള്‍, എന്നിവയാണ് പിടിച്ചെടുത്തത്. വീടിന്റെ മുന്‍വശത്തുകൂടെ ഒഴുകുന്ന വേമ്പനാട്ട് കായലില്‍ പ്രത്യേക രീതിയില്‍ തടിക്കുറ്റി താഴ്ത്തി കന്നാസിലാണ് കോട സൂക്ഷിച്ചിരുന്നത്. രാത്രിയില്‍ ചാരായം വാറ്റി വില്‍പന … Continue reading "ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് പിടിയില്‍"

READ MORE
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ജ്യോതിയുടെ ബന്ധുക്കള്‍ ആരോപിച്ചു
പുലര്‍ച്ചെ 5.10 ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
മാവേലിക്കര: കറ്റാനത്ത് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ് സ്റ്റാഫ് അംഗത്തെയും സിപിഐ എം ജില്ലാ കമ്മറ്റി അംഗം കോശി അലക്‌സിനെയും ആര്‍എസുഎസ് പ്രവര്‍ത്തകാര്‍ അക്രമിച്ചു എന്നാണ് പരാതി. ഭരണിക്കാവ് വടക്ക് കൃഷ്ണഭവനത്തില്‍ കൃഷ്ണകുമാറിനെ(31) ആണ് കോണ്‍ഗ്രസുകാര്‍ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കറ്റാനം തഴവാ ജങ്ഷന് സമീപമായിരുന്നു സംഭവം. ബുധനാഴ്ച അവധിയായതിനാല്‍ നാട്ടിലെത്തിയ കൃഷ്ണകുമാര്‍ വ്യാഴാഴ്ച ഹര്‍ത്താലാണെന്നറിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകാനായി കായംകുളം റെയില്‍വേ സ്‌റ്റേഷനിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് ആക്രമണം. കോണ്‍ഗ്രസ് പ്രകടനം വരുന്നത് കണ്ട് ബൈക്ക് … Continue reading "സിപിഐ എം ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ അക്രമണം നടത്തിയതായി പരാതി"
ആലപ്പുഴ: ചേര്‍ത്തല കളവംകോടം കൊല്ലപള്ളിയില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വയലാര്‍ പഞ്ചായത്ത് 13–ാം വാര്‍ഡ് മുക്കുടിത്തറ വാസുവിന്റെ മകന്‍ ജയനാണ്(42) മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പള്ളിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ചേര്‍ത്തല തെക്ക് ഒളവക്കത്ത് വെളി സുമേഷിനെ(36) പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ സുമേഷ് ഭാര്യ ശശികലയുമായി പതിവായി വഴക്കിട്ടിരുന്നു. സമീപവാസിയായ ജയന്‍ ഇതിലിടപെടുകയും ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു. വ്യാഴം പുലര്‍ച്ചെ സുമേഷ് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതിനിടെ … Continue reading "തലക്കടിയേറ്റ് യുവാവ് മരിച്ചു; അയല്‍വാസി അറസ്റ്റില്‍"
ആലപ്പുഴ: വനിതാമതിലിന്റെ പ്രചാരണാര്‍ഥം ഹെല്‍മറ്റില്ലാതെ ഇരുചക്ര റാലി നടത്തിയതിന് പ്രതിഭ എംഎല്‍എ പിഴയടച്ചു. ഇന്നലെ രാവിലെ ട്രാഫിക് സ്റ്റേഷനില്‍ എത്തിയാണ് എംഎല്‍എ 100 രൂപ പിഴ അടച്ചത്. വനിതാമതിലിന്റെ ഭാഗമായി പ്രതിഭ ഉള്‍പ്പെടെയുള്ളവര്‍ ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹന റാലി നടത്തിയതിന്റെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. കായംകുളത്തു ട്രാഫിക് ബോധവല്‍ക്കരണത്തിനായി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്ന പ്രതിഭ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം വിമര്‍ശനങ്ങള്‍ക്കു വഴിവച്ചു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ പുതുവത്സര പുലര്‍ച്ചെ ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. ദേശീയ പാതയില്‍ കളവൂര്‍ കെ.എസ്.ഡി.പിക്ക് മുന്‍വശം ഇന്ന് പുലര്‍ച്ചേ നാല് മണിക്കായിരുന്നു അപകടം. കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.  

LIVE NEWS - ONLINE

 • 1
  3 mins ago

  കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

 • 2
  13 mins ago

  സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

 • 3
  52 mins ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 4
  2 hours ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 5
  2 hours ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 6
  3 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 7
  3 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 8
  3 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 9
  3 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു