Sunday, November 18th, 2018
ആലപ്പുഴ: അടുക്കള വാതില്‍ കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 11,000 രൂപയും അപഹരിച്ചു. തുമ്പോളി കൈമാപറമ്പ് രാജമ്മയുടെ വീട്ടിലാണു മോഷണം നടന്നത്. വീടിന്റെ അടുക്കള വാതില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാജമ്മയുടെ മക്കളായ രജിത, രേഷ്മ, ചെറുമകള്‍ അമല എന്നിവരുമാണു വീട്ടിലുണ്ടായിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രജിതയുടെയും അമലയുടെയും കഴുത്തിലുണ്ടായിരുന്ന മാലയുമാണു മോഷണം പോയത്. പല മുറികളിലായുണ്ടായിരുന്ന 11,000 രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയില്‍നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ … Continue reading "തുമ്പോളിയില്‍ വീട് കുത്തിത്തുറന്ന് വന്‍മോഷണം"
ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. എടത്വ വെട്ടത്തുപറമ്പില്‍ വിമല്‍കുമാറിനെ(32) യാണ് ജില്ലാ ജഡ്ജി സോഫി തോമസ് ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ 11ന് എടത്വയിലാണ് സംഭവമുണ്ടായത്. രാത്രി എടത്വ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ശ്മശാനത്തിന് സമീപം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരം ആറുമാസം കഠിനതടവും 5,000 രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. … Continue reading "യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും"
ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു
ആലപ്പുഴ: ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് ആയിരം രൂപ കവര്‍ന്നു. വലിയകുളം ജംഗ്ഷന് കിഴക്ക് കച്ചവടം നടത്തുന്ന ആലിശേരി സ്വദേശി മജീദാണ്(60) തട്ടിപ്പിനിരയായത്. ഇന്നലെ ഉച്ചയോടെ മജീദിനെ സമീപിച്ച യുവാവ് കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയുടെ 1,000 രൂപ അടിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു. ഫലവുമായി ഒത്തുനോക്കി ബോദ്ധ്യപ്പെട്ട മജീദ് 30 രൂപയുടെ അഞ്ചു ടിക്കറ്റും ബാക്കി 850 രൂപയും നല്‍കി. ഇതുംവാങ്ങി യുവാവ് സ്ഥലംവിട്ടു. വൈകിട്ട് ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ആര്‍.എം 215535 … Continue reading "ലോട്ടറിക്കാരനെ കബളിപ്പിച്ച് ആയിരം രൂപ കവര്‍ന്നു"
ആലപ്പുഴ: പൂച്ചാക്കലില്‍ മദ്യപിച്ച് റോഡില്‍ ബഹളംവെച്ചവരെ പിടികൂടാനെത്തിയ പോലീസിനുനേരെയും ആക്രമിച്ച മദ്യപസംഘത്തെ റിമാന്‍ഡ് ചെയ്തു. പൂച്ചാക്കലില്‍ മദ്യപിച്ച് ബഹളം വെച്ചവരെ പോലീസെത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന് നേരെ ഇവര്‍ തിരിഞ്ഞത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കുപുരയ്ക്കല്‍ സിനോജ് മാത്യു(31), ഇയാളുടെ സഹോദരന്‍ സിറോജ് മാത്യു(33), പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാട്ടേല്‍പുതുവല്‍ സജീവ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നു
ആലപ്പുഴ: നൂറനാട് പള്ളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. വെളുപ്പിന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പ്രധാന ശ്രീകോവിലിന് മുന്നിലെ വഞ്ചി കാണാതായ വിവരം അറിഞ്ഞത്. ഇവര്‍ വിവരം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീകുമാറിനേയും സെക്രട്ടറി അരുണ്‍ രാജിനെയും അറിയിക്കുകയും പിന്നീട് ആറാട്ടുകടവിലെ കുളപ്പുരക്ക് … Continue reading "ക്ഷേത്രത്തില്‍ കവര്‍ച്ച"

LIVE NEWS - ONLINE

 • 1
  2 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 2
  4 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 3
  4 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 4
  5 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 5
  18 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  19 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 7
  22 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 8
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 9
  1 day ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം