Wednesday, July 17th, 2019
ആലപ്പുഴ: പ്രളയകാലത്ത് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിയ വീട് തകര്‍ന്നുവീണു. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വാളത്താറ്റില്‍ സാബുവിന്റെ വീടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചേ തകര്‍ന്നത്. മുറിക്കുള്ളില്‍ കിടന്നുറങ്ങിയ വയോധികന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചേ ഒരുമണിയോടെയായിരുന്നു സംഭവം. ഓടുമേഞ്ഞ മേല്‍ക്കൂരയുള്ള വീടിന്റെ ചായ്പിന്റെ ഭാഗമാണ് നിലംപൊത്തിയത്. സാബുവിന്റെ അച്ഛന്‍ പ്രഭാകരന്‍(82) ചായ്പിലാണ് കിടന്നുറങ്ങിയത്. ഓടും തടിയും വീണെങ്കിലും ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പറവൂര്‍ വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 15 പവനും 15,000 രൂപയും എടിഎം കാര്‍ഡുമാണ് കവര്‍ന്നത്. കൃഷ്ണപുരം മേനാത്തേരി കാപ്പില്‍ മേക്ക് പുത്തേഴത്ത് പടീറ്റതില്‍ തങ്കമ്മാളിന്റെ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം മകളുടെ വീട്ടില്‍നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ കതക് കുത്തിത്തുറന്നായിരുന്നു കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് അപഹരിക്കപ്പെട്ടത്. മൂന്ന് മുറിയിലേയും അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. കായംകുളം പോലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പശോധിച്ചുവരികയാണെന്ന് പോലീസ് … Continue reading "കായംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച"
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് പെട്രോള്‍ ബോംബെറിഞ്ഞ് വീട് ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍. പള്ളിപ്പുറം കരിയനാട്ടുവീട്ടില്‍ മഹേഷ്(29), ഇയാളുടെ സഹായി നാലാം വാര്‍ഡില്‍ വടക്കേവെളി അരുണ്‍(27) എന്നിവരെയാണ് സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മഹേഷ് വധശ്രമമടക്കം പത്തോളം കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്നും പോലീസ് പറഞ്ഞു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ കഴിഞ്ഞ പത്തിന് രാത്രിയാണ് മാരക … Continue reading "പെട്രോള്‍ ബോംബേറ്; ഒന്നാം പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍"
സോളമന്റെ മകളെ കുര്യാക്കോസ് നിരന്തരം ശല്യം ചെയ്തിരുന്നു
പള്ളിയിലേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചു കടക്കവെ വാഹനമിടിക്കുകയായിരുന്നു.
ആലപ്പുഴ: വീട്ടില്‍ വച്ച് മദ്യ വില്‍പന നടത്തിവന്ന യുവാവ് 40 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റില്‍. എരമല്ലൂര്‍ പാലപ്പറമ്പില്‍ റോയിമോന്‍ ജോസഫി(46)നെയാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം അറസ്റ്റു ചെയ്തത്. ചേര്‍ത്തല, ഏഴുപുന്ന ഭാഗങ്ങളില്‍ 12ന് രാത്രിയില്‍ നടത്തിയ റെയ്ഡില്‍ 40 ലിറ്റര്‍ വിദേശമദ്യവുമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ വീട്ടില്‍ നിന്ന് 52 കുപ്പി വിദേശമദ്യം കണ്ടെടുത്തു. പട്ടാളക്കാര്‍ക്കുള്ള ക്വാട്ട മദ്യം, മദ്യ ഷോപ്പുകള്‍ അവധിയുള്ള ദിവസവും മറ്റും ആവശ്യക്കാര്‍ക്ക് സുലഭമായി ലഭിക്കുന്നതായി വിവരം ലഭിച്ചിരുന്നു. … Continue reading "40 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍"
മാറ്റിവെക്കാന്‍ അവയവം ലഭിക്കാത്തതിനാല്‍ ലോകത്ത് ഒരു മിനിറ്റില്‍ 18 പേര്‍ വീതമാണ് ദാരുണമായി മരണമടയുന്നു.

LIVE NEWS - ONLINE

 • 1
  11 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  12 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  15 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  16 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  18 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  19 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  20 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  20 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  20 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍