Saturday, July 20th, 2019

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഒരു സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുറക്കാട് പഴയങ്ങാടി മേലേവീട്ടില്‍ നെബുവിന്റെ മകന്‍ നിധി(25) നാണ് അക്രമത്തിനിരയായത്. പുറക്കാട് സ്വദേശികളായ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന അരുണ്‍, നളിനാക്ഷന്‍(34), ജീവന്‍(38), ജീമോന്‍(33), അനില്‍(34) എന്നിവരാണ് ആക്രമിച്ചതെന്ന് നിധിന്‍ പരാതിയില്‍ പറഞ്ഞു. പുറക്കാട് കാവില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ രാത്രിയായിരുന്നു ആക്രമണം. വടിവാള്‍ കൊണ്ട് മുതുകിലാണ് വെട്ടേറ്റിരിക്കുന്നത്. ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് കൈയെല്ലും പൊട്ടിയിട്ടുണ്ട്. പുറക്കാട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരാണ് പ്രതികളെന്ന് പരാതിയില്‍ പറയുന്നുണ്ട്. നിധിനെ വണ്ടാനം … Continue reading "യുവാവിന് വെട്ടേറ്റു"

READ MORE
ആലപ്പുഴ: നീരേറ്റുപുറം പമ്പ ബേക്കറിയുടെ ഗോഡൗണില്‍ തീപ്പിടിത്തം. നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസുകാരുടെ സമയോജിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവായി. കടയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളിയെയും പോലീസ് രക്ഷപ്പെടുത്തി. എടത്വാ എസ്എച്ച്ഒ സെസില്‍ ക്രിസ്റ്റ്യന്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടെ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി ഗോഡൗണില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടക്കുള്ളില്‍ തീ പടരുന്നതായി കണ്ടു. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെയും കടയുടമയെയും വിവരം ധരിപ്പിച്ചു. കട തുറന്ന് തീ … Continue reading "ബേക്കറി ഗോഡൗണില്‍ തീപ്പിടിത്തം"
ആലപ്പുഴ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപയുടെ മുതല്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ചിത്രകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് പെരുമ്പടവ് കരിപ്പാല്‍ വടക്കേടത്തിട്ടുംകുന്നേല്‍ സൈനോജ് ശിവനെയാണ്(34) നോര്‍ത്ത് പോലീസ് പിടികൂടിയത്. സൈനോജിന്റെ വീട്ടിലെത്തിയ പോലീസ് സംഘത്തെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചതിനാല്‍ പെരിങ്ങോം പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സൈനോജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ: ഹരിപ്പാടില്‍ വാട്ടര്‍ അതോറിറ്റിയുടെ അനന്തപുരം പമ്പ് ഹൗസിലെ ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തി ജലവിതരണ മോട്ടോറിന്റെ പ്രവര്‍ത്തനം ഭീഷണിപ്പെടുത്തി ബലമായി നിര്‍ത്തിച്ച കേസില്‍ 4 പ്രതികള്‍ അറസ്റ്റിലായി. ചെട്ടിശേരി വടക്കതില്‍ നന്ദു പ്രകാശ്(33), പൊത്തപ്പള്ളി പീടികയില്‍ വീട്ടില്‍ ടോം പി തോമസ്(24), എരിയ്ക്കാവ് തുണ്ടുപറമ്പില്‍ വീട്ടില്‍ ഷിജിന്‍ ഫിലിപ്പോസ്(23), കൊല്ലം വട്ടത്തമാറ മനുജവിലാസത്തില്‍ ഹരികൃഷ്ണന്‍(21) എന്നിവരൊണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ബൈക്കിലെത്തിയ നാലംഗ സംഘം 22ന് രാത്രി 11 മണിയോടെ പമ്പ് ഹൗസിലെത്തി ജലവിതരണ വിഭാഗം സ്ഥിരം ജീവനക്കാരന്‍ … Continue reading "പമ്പ് ഹൗസിലെ ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തി ജലവിതരണ മുടക്കിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍"
ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയിലരഹിതമായി പ്രഖ്യാപിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ഐ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. അടുത്ത അധ്യയനവര്‍ഷത്തിനുമുമ്പ് വിവിധ വകുപ്പുകളുടെയും ജനകീയ പങ്കാളിത്തത്തോടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവ് അളന്നുതിട്ടപ്പെടുത്തി ലഹരിരഹിതമാക്കുന്ന ബൃഹത്പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ ഉത്തരവ് തയാറാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും അയക്കാന്‍ എഡിഎം നിര്‍ദേശം നല്‍കി.
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് വീടിന്‌നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ കേസില്‍ ഒളിവിലായിരുന്ന വൈക്കം ഉദയാനാപുരം പടിഞ്ഞാറേ സരസ്വതി മഠത്തില്‍ സുനിലാല്‍(32) അറസ്റ്റില്‍. പൂച്ചാക്കല്‍, ചേര്‍ത്തല, വൈക്കം പോലീസ് സ്‌റ്റേഷനുകളിലായി എട്ടോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ബോംബെറിഞ്ഞ കേസില്‍ 16ാം പ്രതിയാണെന്നും നാലാം പ്രതി വിമല്‍ ദേവിന്റെ ബന്ധുവാണെന്നും ചേര്‍ത്തല സിഐ പി ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ 10ന് രാത്രിയാണ് പള്ളിപ്പുറം പടിഞ്ഞാറേമംഗലത്ത് മുകുന്ദകുമാറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇനിയും കേസില്‍ പ്രതികളെ പിടികൂടാനുണ്ട്.
ആലപ്പുഴ: ചേര്‍ത്തലയില്‍ രണ്ടര കിലോ കഞ്ചാവുമായി കോട്ടയം മാന്നാനം പാറപ്പള്ളില്‍ മിഥുനെ(22) ചേര്‍ത്തല എക്‌സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി. ബീച്ച് ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെ ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് പിടികൂടിയത്. ആലപ്പുഴ, മാരാരിക്കുളം, അര്‍ത്തുങ്കല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ചെറുകിട വില്‍പ്പനക്കാരുണ്ടെന്നും അവര്‍ വിദ്യാര്‍ഥികള്‍ക്കാണ് വിതരണം ചെയ്യുന്നതെന്നും മിഥുന്‍ മൊഴി നല്‍കി. ഇടനിലക്കാരിലൂടെ ഇടുക്കിയിലെ കമ്പം, രാമക്കല്‍മേട് ഭാഗങ്ങളില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിക്കുന്നതെന്നും പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഉള്‍പ്പടെ സര്‍ക്കാരിന് പരസ്യമായ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു എസ്.എന്‍.ഡി.പി യോഗം സ്വീകരിച്ചിരുന്നത്.

LIVE NEWS - ONLINE

 • 1
  4 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 2
  6 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 3
  8 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 4
  8 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 5
  9 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 6
  9 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 7
  11 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 8
  11 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 9
  12 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി