Sunday, September 23rd, 2018

ആലപ്പുഴ: പൂച്ചാക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി പെരുമ്പളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പട്ടേകാട് രണ്ടുതുണ്ടില്‍ വീട്ടില്‍ സന്ദീപ്(27), എറണാകുളം വൈറ്റില പൊന്നുരുന്തി കൊല്ലടിതുണ്ട് വീട്ടില്‍ സുധീഷ്(23) എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പാണാവള്ളി, പെരുമ്പളം സ്വദേശിനികളായ 15 വയസ്സുകാരികളാണ് പീഡനത്തിന് ഇരയായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

READ MORE
ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. എടത്വ വെട്ടത്തുപറമ്പില്‍ വിമല്‍കുമാറിനെ(32) യാണ് ജില്ലാ ജഡ്ജി സോഫി തോമസ് ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ 11ന് എടത്വയിലാണ് സംഭവമുണ്ടായത്. രാത്രി എടത്വ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ശ്മശാനത്തിന് സമീപം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരം ആറുമാസം കഠിനതടവും 5,000 രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. … Continue reading "യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും"
ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു
ആലപ്പുഴ: ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് ആയിരം രൂപ കവര്‍ന്നു. വലിയകുളം ജംഗ്ഷന് കിഴക്ക് കച്ചവടം നടത്തുന്ന ആലിശേരി സ്വദേശി മജീദാണ്(60) തട്ടിപ്പിനിരയായത്. ഇന്നലെ ഉച്ചയോടെ മജീദിനെ സമീപിച്ച യുവാവ് കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയുടെ 1,000 രൂപ അടിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു. ഫലവുമായി ഒത്തുനോക്കി ബോദ്ധ്യപ്പെട്ട മജീദ് 30 രൂപയുടെ അഞ്ചു ടിക്കറ്റും ബാക്കി 850 രൂപയും നല്‍കി. ഇതുംവാങ്ങി യുവാവ് സ്ഥലംവിട്ടു. വൈകിട്ട് ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ആര്‍.എം 215535 … Continue reading "ലോട്ടറിക്കാരനെ കബളിപ്പിച്ച് ആയിരം രൂപ കവര്‍ന്നു"
ആലപ്പുഴ: പൂച്ചാക്കലില്‍ മദ്യപിച്ച് റോഡില്‍ ബഹളംവെച്ചവരെ പിടികൂടാനെത്തിയ പോലീസിനുനേരെയും ആക്രമിച്ച മദ്യപസംഘത്തെ റിമാന്‍ഡ് ചെയ്തു. പൂച്ചാക്കലില്‍ മദ്യപിച്ച് ബഹളം വെച്ചവരെ പോലീസെത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന് നേരെ ഇവര്‍ തിരിഞ്ഞത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കുപുരയ്ക്കല്‍ സിനോജ് മാത്യു(31), ഇയാളുടെ സഹോദരന്‍ സിറോജ് മാത്യു(33), പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാട്ടേല്‍പുതുവല്‍ സജീവ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നു
ആലപ്പുഴ: നൂറനാട് പള്ളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. വെളുപ്പിന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പ്രധാന ശ്രീകോവിലിന് മുന്നിലെ വഞ്ചി കാണാതായ വിവരം അറിഞ്ഞത്. ഇവര്‍ വിവരം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീകുമാറിനേയും സെക്രട്ടറി അരുണ്‍ രാജിനെയും അറിയിക്കുകയും പിന്നീട് ആറാട്ടുകടവിലെ കുളപ്പുരക്ക് … Continue reading "ക്ഷേത്രത്തില്‍ കവര്‍ച്ച"

LIVE NEWS - ONLINE

 • 1
  1 hour ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 2
  3 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 3
  3 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 4
  15 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 5
  16 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 6
  19 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 7
  21 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 8
  21 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 9
  21 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു