Monday, September 24th, 2018

ആലപ്പുഴ : മാവേലിക്കര പ്രവീണ്‍ വധക്കേസില്‍ പ്രതികളായ വാത്തിക്കുളം വലിയവിളയില്‍ ബാലചന്ദ്രന്‍ (65) മകന്‍ കെന്നി എന്ന കെവിന്‍ (28) എന്നിവര്‍ക്ക് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി കഠിനതടവും 2,15,000 പിഴയും വിധിച്ചു. പിഴതുക രൂപ മരിച്ച പ്രവീണതിന്റെ ഭാര്യക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2010 ജൂണ്‍ 15നാണ് വാത്തിക്കുളം സ്വദേശി പ്രവീണിനെ (31) ഭാര്യ പ്രിയയുടെയും സുഹൃത്ത് അനീഷിന്റെയും മുന്നില്‍ വച്ച് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ അനീഷുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കെവിനും ബാലചന്ദ്രനും പ്രവീണിന്റെ വീട്ടിലെത്തി. … Continue reading "പ്രവീണ്‍ വധം : അച്ഛനും മകനും കഠിനതടവ്"

READ MORE
ആലപ്പുഴ: എ ഐ വൈ എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജി. കൃഷ്‌ണപ്രസാദിനെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ ഡി എഫ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാല്‍ കുട്ടനാട്‌ താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കി. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6വരെയാണു ഹര്‍ത്താല്‍.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയെ വെള്ളിത്തിരയിലൂടെ വീണ്ടും മലയാളികള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ മജീദായി എത്തുന്നത്‌ മമ്മൂക്കയാണ്‌. മലയാളികളുടെ മനസ്സിലെ മായാത്ത പ്രണയ ജോഡികളാണ്‌ സുഹറയും മജീദും. 1944 ലാണ്‌ ബാല്യകാലസഖി പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ എം പി പോള്‍ എഴുതിയ അവതാരികയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌.വിഖ്യാത എഴുത്തുകാരന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു. നവാഗതനായ പ്രമോദ്‌ പയ്യന്നൂരാണ്‌ ബാല്യകാലസഖി സംവിധാനം ചെയ്യുന്നത്‌. മൂന്ന്‌ ഗള്‍ഫ്‌ മലയാളികള്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ … Continue reading "ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്‌ മമ്മൂക്ക"
ആലപ്പുഴ: മാനേജ്‌മെന്റിന്റെ സഹായത്തോടെ കൂട്ട കോപ്പിയടി നടത്തിയ ആലപ്പുഴ മുതുകുളം ബുദ്ധ കോളേജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷനിലെ 24 എം.എഡ്‌. കുട്ടികളുടെ പരീക്ഷ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ റദ്ദാക്കി. കോളേജില്‍നിന്ന്‌ രണ്ടുലക്ഷം രൂപ പിഴ ഈടാക്കുകയും, മൂന്നു വര്‍ഷം കോളേജിലെ പരീക്ഷാസെന്‍റര്‍ റദ്ദാക്കുകയും ചെയ്യും.
കായംകുളം: റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ‘ഊപ്പന്‍’ പ്രകാശ്‌ പൊലീസിന്റെ പിടിയിലായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ്‌ റിപ്പര്‍ ജയാനന്ദനും ഊപ്പന്‍ പ്രകാശും രക്ഷപ്പെട്ടത്‌. കായംകുളത്തുനിന്ന്‌ െ്രെകം ഡിറ്റാച്ച്‌മെന്റ്‌ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. ജയാനന്ദന്‌ വേണ്ടിയുള്ള പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്‌. 
ആലപ്പുഴ : പുന്നമടക്കായലില്‍ ചെറുവള്ളം മറിഞ്ഞ് ഹൈദരാബാദ് സ്വദേശിനി മരണപ്പെട്ടു. ഇവരുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടരുകയാണ്. നാഗമണിയെ്‌ന യുവതിയാണ് മരിച്ചത്. പുന്നമട ഫിനീഷിംഗ് പോയിന്റിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഴമുള്ള ഭാഗത്തായിരുന്നു അപകടം. കനത്ത കാറ്റില്‍ വള്ളം മറിഞ്ഞാണ് ഇവര്‍ കായലില്‍ വീണത്. അപകടത്തില്‍ പെട്ട ബോട്ട് ഓടിച്ചിരുന്ന സാജന്‍ നീന്തി രക്ഷപെട്ടു. അപകടം ശ്രദ്ധയില്‍പെട്ട മറ്റ് ബോട്ട് ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തി നടത്തിയ തെരച്ചിലില്‍ … Continue reading "പുന്നമടക്കായലില്‍ വള്ളം മറിഞ്ഞ് വിനോദസഞ്ചാരി മരണപ്പെട്ടു"
അരൂര്‍ : അസുഖ ബാധിതയായി കിടപ്പിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. എഴുപുന്ന പുതുശേരി കോളനിയി രേഖ(38)യാണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് ഭര്‍ത്താവ് എഴുപുന്ന ശ്രീനാരായണപുരം സ്വദേശി സുനിലിനെ(40) പോലീസ് കസ്റ്റഡിയിലെടുത്തു. അസുഖബാധിതയായ രേഖയേയും കൂട്ടി സുനില്‍ തിങ്കളാഴ്ച രാവിലെ രേഖയുടെ വീട്ടിലെത്തി. പിന്നീട് വൈകുന്നേരത്തോടെ മരുന്നു വാങ്ങാനെന്നും പറഞ്ഞ് പുറത്തു പോയ സുനില്‍ രാത്രി വൈകി മദ്യപിച്ചെത്തി രേഖയെ ക്രൂരമായി മര്‍ദിക്കുകയും കത്രികയെടുത്ത് കുത്തുകയുമായിരുന്നു. രേഖ സംഭവസ്ഥലത്തു തന്നെ മരിച്ചു.
തിരു : സമുദായ നേതാക്കള്‍ക്കെതിരേ ആലപ്പുഴ ഡി സി സി അവതരിപ്പിച്ച പ്രമേയം കെ പി സി സി അറിവോടെയാണെന്ന്് ഇന്റലിജന്റ്‌സ് കണ്ടെത്തിയതായി ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തു. നേതൃമാറ്റം ലക്ഷ്യമിട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമുദായ നേതാക്കളെ പ്രകോപിപ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി നേതൃമാറ്റം സാധ്യമാക്കുകയെന്ന് അജണ്ടയാണ് പ്രമേയത്തിന് പിന്നിലെന്നാണ് സൂചന. സമുദായ നേതാക്കളെ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതിന് പിന്നില്‍ ഈ ലക്ഷ്യമാത്രെ. പ്രമേയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ … Continue reading "ആലപ്പുഴ ഡി സി സി പ്രമേയം : ലക്ഷ്യം നേതൃമാറ്റമെന്ന് സൂചന"

LIVE NEWS - ONLINE

 • 1
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  5 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  6 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  10 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  11 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  12 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  12 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു