Monday, September 24th, 2018

അമ്പലപ്പുഴ: ഹോട്ടലില്‍ നിന്നു വാങ്ങിയ പുഴുങ്ങിയ മുട്ടക്കുള്ളില്‍ കോഴിക്കുഞ്ഞ്! ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തെ ഹോട്ടലില്‍ നിന്ന് കായംകുളം സ്വദേശി ഷാനവാസ് വാങ്ങിയ മുട്ടക്കുള്ളിലാണ് കോഴിക്കുഞ്ഞിനെ കണ്ടത്. ഇവിടെ നിന്നും പാര്‍സല്‍ വാങ്ങിയ മുട്ടറിയിലാണ് കോഴിക്കുഞ്ഞിനെ കണ്ടത്.

READ MORE
അമ്പലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തനെ പാര്‍ട്ടിയില്‍ നിന്നു തരംതാഴ്ത്തിയത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ നീക്കം. സി.പി.എം. പുന്നപ്ര തെക്ക് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.പി. സത്യകീര്‍ത്തിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടിക്കെതിരെയാണ് വി എസ് പക്ഷം നേതൃത്വത്തെ സമീപിക്കുന്നത്. നിലംനികത്തി റിസോര്‍ട്ട് നിര്‍മിക്കാന്‍ കൂട്ടുനിന്നുവെന്ന കാരണത്താലാണ് സത്യമൂര്‍ത്തിയെ തരം താഴ്ത്തിയത്്. സത്യകീര്‍ത്തി ഉള്‍പ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കപ്പക്കട പൂന്തുരം പാടം നികത്തി മുംബൈ ആസ്ഥാനമായ ഗോയങ്കെ ഗ്രൂപ്പ് റിസോര്‍ട്ട് നിര്‍മിച്ചത്. … Continue reading "തരം താഴ്ത്തല്‍; പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കാന്‍ നീക്കം"
  മാന്നാര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഭാസ്‌കരന്‍ നായര്‍. കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തമാണ് നടക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ വിളിച്ചുകൊണ്ടുപോയി ആക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സ്വാധീനിക്കാന്‍ കഴിയാതെ പോയത് ഉമ്മന്‍ചാണ്ടിയുടെ പോരായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. എല്‍.ഡി.എഫ്. നടത്തുന്ന സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തെ നേരിടുവാനായി സര്‍ക്കാര്‍ നടത്തിവരുന്ന യുദ്ധസമാനമായ പടയൊരുക്കം ഗുണത്തേക്കാള്‍ ഏറെ ദോഷം … Continue reading "ഉമ്മന്‍ചാണ്ടിരാജിവെക്കണം: മാന്നാര്‍ ബ്ലോക്ക് പ്രസിഡന്റ്"
ചെങ്ങന്നൂര്‍: കേടുവരാതിരിക്കാന്‍ മത്സ്യം രാസവസ്തുക്കളില്‍ സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും തടയണമെന്ന് ചെങ്ങൂര്‍ വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉറപ്പ് വരുത്താനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍, ജയിംസ് പടിപ്പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    ആലപ്പുഴ: ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെ നെഹ്‌റുട്രോഫി വള്ളംകളി മല്‍സരത്തിന് തുടക്കമാവും. ചരിത്രത്തിലാദ്യമായി 22 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മാറ്റുരക്കുന്നത്. ആകെ 63 കളിവള്ളങ്ങള്‍ പങ്കെടുക്കും. വള്ളംകളി ദൂരദര്‍ശനിലും നെഹ്‌റുട്രോഫി ബോട്ട്്‌റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും. ആകാശവാണിയില്‍ ദൃക്‌സാക്ഷി വിവരണവുമുണ്ടായിരിക്കും. സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാറാണ് മുഖ്യാതിഥി. ജലമേള കാണാനെത്തുവര്‍ക്കും തുഴച്ചില്‍ക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി 2000 പോലീസ് സേനാംഗങ്ങളെ 17 മേഖലകളിലായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി … Continue reading "ആശങ്കക്കിടയില്‍ ഇന്ന്‌ നെഹ്‌റുട്രോഫി വള്ളം കളി"
  കായംകുളം: സ്‌കൂള്‍ വാനിന്‌ തീ പിടിച്ച്‌ കുട്ടികള്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കായംകുളം എന്‍ടിപിസി സെന്‍ട്രല്‍ സ്‌കൂള്‍ വാനാണ്‌ കത്തിനശിച്ചത്‌്‌. വിദ്യാര്‍ഥികള്‍ ഇറങ്ങിയതിനു ശേഷം സ്‌കൂളിന്‌ പുറത്ത്‌ നിര്‍ത്തിട്ടപ്പോഴാണ്‌ തീപിടുത്തമുണ്ടായത്‌.അതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാവാം തീപിടുത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നു. സംഭവത്തെകുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.  
ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ കുടുതല്‍ വെളിപെടുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതാണെന്ന വാദമാണ് വെള്ളാപ്പള്ളിയുടെ വെളിപെടുത്തല്‍. കെ സി വേണുഗോപാലിന് സരിതയുമായി അടുത്ത ബന്ധമുണ്ടെന്നൂം സരിതയെ പലതവണ ദല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജോസ് കെ മാണി, ഹൈബി ഈഡന്‍, ആര്യാടന്‍ എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. സരിത മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും പലതവണ പോയി കണ്ടിട്ടുണ്ടെന്നും അവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും വെള്ളാപ്പള്ളി … Continue reading "സോളാര്‍ തട്ടിപ്പില്‍ മിക്ക മന്ത്രിമാര്‍ക്കും പങ്കെന്ന് വെള്ളാപ്പള്ളി"
ആലപ്പുഴ: നഗരസഭാ കൗണ്‍സിലില്‍ ഏറ്റുമുട്ടല്‍. സര്‍വോദയപുരം മാലിന്യ പ്ലാന്റ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കീറിക്കളഞ്ഞു. അജണ്ട കീറിയ കൗണ്‍സിലര്‍ ഒ.കെ. ഷഫീഖിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ യോഗം പിരിച്ചുവിടുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് തോമസ് … Continue reading "ആലപ്പുഴ നഗരസഭയില്‍ ഏറ്റുമുട്ടല്‍"

LIVE NEWS - ONLINE

 • 1
  54 mins ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  2 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  6 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  6 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  7 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  8 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  8 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  8 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  9 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍