Friday, September 21st, 2018

ആലപ്പുഴ: റയില്‍വേ വാഗണ്‍ ഫാക്ടറിക്കു സ്ഥലം കൈമാറാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ചേര്‍ത്തല താലൂക്കില്‍ തിരുവിഴ റയില്‍വേ സ്‌റ്റേഷനു സമീപം ഇലഞ്ഞിയില്‍ 58.288 ഏക്കറും അധികമായി റയില്‍വെ ആവശ്യപ്പെട്ടതും ഉള്‍പ്പെടെ 77.87 ഏക്കര്‍ റയില്‍വെക്ക് കൈമാറാനാണ് ഉത്തരവ്.

READ MORE
ആലപ്പുഴ: യുവജനങ്ങള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമായി നാളെ കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സലിംഗ് നടത്തുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി. കളക്ടറേറ്റില്‍ നടന്ന വനിത കമ്മിഷന്‍ അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. നാളെ രാവിലെ 10ന് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളിലാണ് പരിപാടി നടക്കുക. കോളജ് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കാം. കമ്മീഷന്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ വിവാഹപൂര്‍വ കൗണ്‍സലിംഗാണിത്. സംസ്ഥാനതലത്തില്‍ മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹിതരാകുന്നവര്‍ക്ക് കുടുംബബന്ധത്തെക്കുറിച്ചു ബോധവത്കരണം നല്‍കുകയാണ് കമ്മീഷന്റെ ലക്ഷ്യം.
മാവേലിക്കര: വീട്ടില്‍ തനിച്ച് കഴിഞ്ഞിരുന്ന വൃദ്ധമാതാവിന്റെ ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കൈതതെക്ക് കണ്ണമംഗലം അളകാപുരിയില്‍ പരേതനായ ജനാര്‍ദനന്‍നായരുടെ ഭാര്യ സുമതി നായരാണ് (75) മരിച്ചത്. രണ്ട് മക്കളാണിവര്‍ക്ക്. മകന്‍ ഡോ. സഞ്ജയ് ഭാര്യ അനുപമക്കൊപ്പം പട്ടാമ്പിയിലാണ്. മകള്‍ സുധാപണിക്കരെ ചങ്ങനാശേരിയിലാണ് വിവാഹം ചെയ്തയച്ചത്. ഇവര്‍ വിളിച്ചിട്ട് ഒരുമാസത്തോളമായി അമ്മ ഫോണ്‍ എടുത്തിരുന്നില്ലെന്നാണ് പറയുന്നത്. ഇതേതുടര്‍ന്ന് ചങ്ങനാശേരിയില്‍നിന്ന് മരുമകന്‍ ഡോ. നാരായണ പണിക്കര്‍ തിങ്കളാഴ്ച വൈകുന്നേരം അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംശയം … Continue reading "വീട്ടിനുള്ളില്‍ വൃദ്ധയുടെ ജഡം"
ആലപ്പുഴ: ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ പുഴുവിനെകണ്ടതിനെത്തുടര്‍ന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ രാമങ്കരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലും ഗോഡൗണിലും മിന്നല്‍ പരിശോധന നടത്തി. ഗോഡൗണില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പഴകിയ അരി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. സരസ്വതിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള അരി മാറ്റി നല്‍കാനും നിര്‍ദേശിച്ചു. വെളിയനാട് ഉപജില്ലയുടെ കീഴിലുള്ള മണലാടി സെന്റ് മേരീസ് എല്‍.പി.സ്‌കൂളിലേക്കു രാമങ്കരി ഗോഡൗണില്‍നിന്നും വിതരണം ചെയ്ത അരിയിലാണ് പുഴുവിനെ കണ്ടത്.
കായംകുളം: ഡാറ്റാ എന്‍ട്രി തട്ടിപ്പില്‍ ഒളിവില്‍ കഴിയുന്ന പ്രസുടമയും ഭാര്യയും അറസ്റ്റില്‍. തൃക്കുന്നപ്പുഴ കരുണ പ്രിന്റിംഗ് പ്രസ് ഉടമ കാര്‍ത്തികപ്പള്ളി മഹാദേവികാട് കരുണയില്‍ സുശീലന്‍(54), ഭാര്യ ബീന(47) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലിരുന്നു പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നു പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്‍കി തൊഴില്‍ രഹിതരായവരില്‍ നിന്നു കോടികളാണ് ഇവര്‍ തട്ടിയെടുത്തതെന്നു പോലീസ് അറിയിച്ചു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ പോലീസ് എത്തുന്ന വിവരമറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ … Continue reading "ഡാറ്റാ എന്‍ട്രി തട്ടിപ്പ്: മുങ്ങിയ പ്രസ് ഉടമയും ഭാര്യയും അറസ്റ്റില്‍"
  ആലപ്പുഴ: സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ജന പിന്തുണ നഷ്ടപ്പെടാതിരിക്കാനെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. അതിനാലാണ് ജുഢീഷ്യല്‍ അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ ഓഫര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്ണപ്പിള്ള ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് സമരത്തിന് ലഭിച്ച ജനപിന്തുണ കുറയ്ക്കുമായിരുന്നു. ഇനി മുതല്‍ പ്രക്ഷോഭം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കും. ബഹിഷ്‌കരണവും കരിങ്കൊടി കാണിക്കലും തുടരും. ഉപരോധ സമരം പിന്‍വലിച്ചപ്പോള്‍ ചിലര്‍ക്ക് നിരാശ … Continue reading "ബഹിഷ്‌കരണവും കരിങ്കൊടി കാണിക്കലും തുടരും: പിണറായി"
അമ്പലപ്പുഴ: ഹോട്ടലില്‍ നിന്നു വാങ്ങിയ പുഴുങ്ങിയ മുട്ടക്കുള്ളില്‍ കോഴിക്കുഞ്ഞ്! ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തെ ഹോട്ടലില്‍ നിന്ന് കായംകുളം സ്വദേശി ഷാനവാസ് വാങ്ങിയ മുട്ടക്കുള്ളിലാണ് കോഴിക്കുഞ്ഞിനെ കണ്ടത്. ഇവിടെ നിന്നും പാര്‍സല്‍ വാങ്ങിയ മുട്ടറിയിലാണ് കോഴിക്കുഞ്ഞിനെ കണ്ടത്.
മാവേലിക്കര: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മില്ലാ മന്‍സിലില്‍ ബുനാഷ്ഖാനാണ്(23) അറസ്റ്റിലായത്. വാഹനം വാടകയ്‌ക്കെടുത്ത് പണയം വയ്ക്കുക, പെണ്‍കുട്ടികളെ പ്രണയം നടിച്ച്തട്ടിക്കൊണ്ടുപോവുക,മോചനദ്രവ്യം ആവശ്യപ്പെട്ട് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോവുക, ക്വട്ടേഷന്‍ പ്രവര്‍ത്തനം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാള്‍. കായംകുളം, മാവേലിക്കര, വള്ളികുന്നം, നൂറനാട്, കുറത്തികാട് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കായംകുളം കരിമുട്ടത്തുനിന്നുമാണ് ബുനാഷ്ഖാനെ പിടികൂടിയത്.

LIVE NEWS - ONLINE

 • 1
  5 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  6 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  8 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  8 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  11 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  12 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  15 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  16 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി