Friday, September 21st, 2018

ആലപ്പുഴ: ബോട്ടുകള്‍ക്കു സുരക്ഷിത പാതയൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ എന്‍. പത്മകുമാര്‍. കഴിഞ്ഞദിവസം മുഹമ്മ്ക്കു സമീപം കായലില്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രിയിലടക്കം ബോട്ടുകള്‍ക്കു സഞ്ചരിക്കുന്നതിനു ചാലുകള്‍ അടയാളപ്പെടുത്തി നല്‍കാനും ദിശാസൂചകങ്ങളും മറ്റും സ്ഥാപിക്കാനും തുറമുഖ വകുപ്പിന്റെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. ചാലുകളില്‍ മണ്ണ് അടിഞ്ഞിട്ടുണ്ടെങ്കില്‍ അവ നീക്കാന്‍ നടപടിയെടുക്കും. യാത്രാബോട്ട് മണല്‍ത്തിട്ടയിലിടിച്ച സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ ജലഗതാഗത വകുപ്പിനു … Continue reading "ബോട്ടുകള്‍ക്ക് സുരക്ഷിത പാതയൊരുക്കും: കലക്ടര്‍"

READ MORE
മാന്നാര്‍ : ബുധനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി. 21 ടാപ്പുകളും അധ്യാപകരുടെ മുറിയിലേക്കുള്ള പൈപ്പ് കണക്ഷനും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പൂര്‍ണമായും ചുറ്റുമതിലില്ലാത്ത സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാണ്. ഈ അധ്യയന വര്‍ഷഷാരംഭത്തില്‍ കാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവിടെ 35 പുതിയ ടാപ്പുകള്‍ സ്ഥാപിച്ചത്. എച്ച്എസ്എസ് ക്ലാസ് റൂമിനോടു ചേര്‍ന്നു സ്ഥാപിച്ച 21 ടാപ്പുകളാണു തല്ലി തകര്‍ത്തത്. ജലസംഭരണിയില്‍ ഉണ്ടായിരുന്ന ജലം മുഴുവനും പാഴായി. മുമ്പ് പല … Continue reading "ബുധനൂര്‍ ഗവ. എച്ച്എസ്എസില്‍ ആക്രമണം"
ചെങ്ങന്നൂര്‍: പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് എക്‌സ്‌സൈസ് സംഘം ചാരായവും കോടയും പിടിച്ചെടുത്തു. മാന്നാര്‍ സ്‌റ്റേഷനിലെ എസ്.ഐ, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി ബുധനൂര്‍ നിലപറശേരി രാജമന്ദിരത്തില്‍ രാജന്റെ വീട്ടിലും പറമ്പിലും ആയി സൂക്ഷിച്ചിരുന്ന 140 ലിറ്റര്‍ സ്പിരിറ്റും 280 ലിറ്റര്‍ കോടയുമാണ് എക്‌സ്‌സൈസ് അധികൃതര്‍ കണ്ടെടുത്തത്. രാജനും ഭാര്യയും ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ ചാരായ റെയ്ഡിനെത്തിയപ്പോഴാണ് എസ്.ഐയ്ക്കും സിവില്‍ പോലീസ് ഓഫീസര്‍ക്കും വെട്ടേറ്റത്. പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. രാജന്റെ … Continue reading "പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നു ചാരായം പിടിച്ചു"
ആലപ്പുഴ: കായംകുളത്ത് ഫര്‍ണിച്ചര്‍ കട്ക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കായംകുളം പുനലൂര്‍ റോഡിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ഷോറൂമിലാണ് ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ തീപിടുത്തമുണ്ടായത്. ഓണവിപണി ലക്ഷ്യമാക്കി സ്‌റ്റോക്ക് ചെയ്തിരുന്ന അലമാരകള്‍, കട്ടിലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഷോറുമിന്റെ താഴത്തെ നിലയിലായിരുന്നു ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്നത്. പത്തു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആലപ്പുഴ: പൊതുമേഖല ഔഷധ നിര്‍മാണശാലയായ കെഎസ്ഡിപിയെ കേന്ദ്രപൊതുമേഖല ഔഷധനിര്‍മാണശാലയായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ലയിപ്പിക്കാന്‍ ധാരണ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും. മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തും. ഇവര്‍ക്ക് നല്‍കാനുളള ആനുകൂല്യങ്ങളും കുടിശിഖയും ഉടന്‍ വിതരണം ചെയ്യും.
ആലപ്പുഴ: ആലപ്പുഴില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിംകുഞ്ഞ്. ലജനത്തുല്‍ മുഹമ്മദിയ്യ മെറിറ്റ് അവാര്‍ഡ്ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ ഈ ആവശ്യമുന്നയിച്ചു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഈ മാതൃകയില്‍ റോഡ് നിര്‍മാണം നടത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ വളരെ താല്‍പര്യപൂര്‍വം ഇടപെടുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്നു മന്ത്രി പറഞ്ഞു. ലജനത്ത് പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. … Continue reading "ആലപ്പുഴില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കും : മന്ത്രി ഇബ്രാഹിംകുഞ്ഞ്"
ചെങ്ങന്നൂര്‍: പോലീസ് ഉദ്യോസ്ഥന്‍മാരെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാന്നാറിന് സമീപം ബുധനൂരിലാണ് ആക്രമണം. എസ് ഐ ശ്രീകുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ നാലംഗ പോലീസ് സംഘത്തെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഇവരുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. അക്രമികള്‍ക്കുവേണ്ടി ചെങ്ങന്നൂര്‍ ഡി വൈ … Continue reading "ചെങ്ങന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു"
മാവേലിക്കര: കുടുംബ വഴക്കിനെത്തുടര്‍ന്ന് ബൈക്കും കാറും കത്തിച്ചു. മുളളിക്കുളങ്ങര പല്ലാരിമംഗലം മന്ത്യത്ത് ദേവമംഗലത്തില്‍ ഉദയകുമാറിന്റെ വീടിന്റെ കാര്‍പ്പോര്‍ച്ചിലിരുന്ന വാഹനങ്ങളാണ് കത്തിച്ചത്. ബൈക്കിന്റെ മുന്‍ഭാഗവും മാരുതി കാറിന്റെ ഇടത് ഭാഗത്തെ ഡോറും അഗ്‌നിക്കിരയായി. പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി വിരോധത്തില്‍ കഴിയുകയാണ് ഇരുവരുമത്രെ.

LIVE NEWS - ONLINE

 • 1
  40 mins ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  1 hour ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  2 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  2 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  2 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  3 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  4 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  4 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  5 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച