Tuesday, June 18th, 2019

ആലപ്പുഴ: പോലീസുകാരനുള്‍പ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലുതൈക്കല്‍ റൈനോള്‍ഡ്, സഹോദരന്‍ ജോണ്‍സണ്‍, മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരായ മാത്യു, ശ്യാംലാല്‍ എന്നിവരെവെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ കാട്ടൂര്‍ കോടിപ്പറമ്പില്‍ ജിബിനെയാ (18)ണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജിബിനെ പിന്നീടു റിമാന്‍ഡ് ചെയ്തു. ഏഴംഗസംഘമാണ് ആക്രമണം നടത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.  

READ MORE
വളളികുന്നം : മുഖംമൂടി ധരിച്ചു ബൈക്കിലെത്തിയ സംഘം വീടിന്റെ ജനലുകള്‍ തകര്‍ക്കുകയും അമ്മയെയും മക്കളെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇലിപ്പക്കുളം വാഴപ്പളളില്‍ പുഷ്പന്റെ വീടിനു നേരെയാണു കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്. പുഷ്പന്റെ ഭാര്യയും മക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളു. വളളികുന്നം പൊലീസ് കേസെടുത്തു.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ പേരില്‍ ഭരണക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്നതായി സി.പി.എം. ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു. മന്ത്രിസഭായോഗ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളില്‍ ആലപ്പുഴ ബൈപ്പാസിന് 255 കോടിയില്‍പ്പരം രൂപ അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍മ്മാണം ആരംഭിക്കുമെന്നും അവകാശപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചതായും ചില കരാറുകാര്‍ കൂടിയ തുക ക്വാട്ട് ചെയ്തതിനാല്‍ കേന്ദ്രം അനുമതി നല്‍കിയില്ലായെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിന് ഭരണകാലയളവില്‍ ഒന്നും ചെയ്യാത്തവര്‍ വെറും വാചക കസര്‍ത്താണ് നടത്തുന്നതെന്ന് … Continue reading "സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: സിപിഎം"
  ആലപ്പുഴ: മന്നത്ത് പത്മനാഭന്‍ ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധിയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സിക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞു. സുകുമാരന്‍ നായരെക്കുറിച്ചുപറയുമ്പോള്‍ ഓര്‍മ്മവരുന്നത് കനകസിംഹാസനത്തിനിരിക്കുന്നവന്‍ ശുഭനോ അതോ ശുനകനോയെന്ന സിനിമാ ഗാനമാണ്. മാന്യന്മാരെ ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. പാര്‍ലമെന്‍ന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍എസ്എസിന്റെ തന്ത്രമാണ് സുധീരനെതിരായുള്ള ആക്രമണം. സുധീരന്‍ പെരുന്നയില്‍ പോകുരുതായിരുന്നു. സുധീരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം സംവരണം കൊണ്ട് ലഭിച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.  
          ആലപ്പുഴ:  അള്‍ട്രാസൗണ്ട് സ്‌കാനിംഗ് പരിശോധനകള്‍ ഇനി ഡോക്ടര്‍മാര്‍ മാത്രം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. മറിച്ച് അനുവാദമില്ലാത്തവര്‍ സ്‌കാനിംഗ് നടത്തുന്നതു നിയമ വിരുദ്ധവും മൂന്നു വര്‍ഷംവരെ തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞ 19നു പുതിയ നിയമം നടപ്പിലാക്കിയത്. പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ സേവനം നടത്തുന്ന ലബോറട്ടറികള്‍ക്കു മാത്രമേ ഇനി ലൈസന്‍സ് ലഭിക്കു. നിലവിലുള്ള സ്ഥാപനങ്ങള്‍ യോഗ്യതാ … Continue reading "അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഡോക്ടര്‍മാര്‍ മാത്രം നടത്തണം"
        ചെങ്ങന്നൂര്‍: അറസ്റ്റ് വാറന്റുമായി ചെങ്ങന്നൂരിലെത്തിയ ഹോസ്ദുര്‍ഗ് പോലീസിന് സരിതയെ കണ്ടെത്താനായില്ല. ഹോസ്ദുര്‍ഗ് എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിതയെ അന്വേഷിച്ച ചെങ്ങന്നൂരിലെത്തിയത്. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ചെങ്ങന്നൂരിലെ സരിതയുടെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ ഹോസ്ദുര്‍ഗ് പൊലീസെത്തിയത്. സരിതയെ വീട്ടില്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സംഘം മടങ്ങി. സരിതയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. എന്നാല്‍ വീട് പരിശോധിച്ച പോലീസ് സംഘം സരിതയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് മടങ്ങി. ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ … Continue reading "അറസ്റ്റിനെത്തിയ പോലീസ് സരിതയെ കണ്ടെത്താനായില്ല"
മാന്നാര്‍ : ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ ബജറ്റ് അവതരണയോഗത്തിലെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കേരള ദളിത് പാന്തേഴ്‌സ് (കെഡിപി) പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏരിയാ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്നു കെഡിപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സിപിഎം ഏരിയാ കമ്മിറ്റിയംഗം ജി രാമകൃഷ്ണന്‍ (55), ബ്രാഞ്ച് അംഗം കലവറയില്‍ മധു (57) എന്നിവരെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്നു കെഡിപി പ്രവര്‍ത്തകരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
        ആലപ്പുഴ: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിട്ടതു ജി സുധാകരന്‍ എം എല്‍ എ അറിഞ്ഞില്ലെങ്കില്‍ സി പി എം നേതൃത്വം ഓര്‍മിപ്പിക്കണമെന്നു ഡിസിസി നേതൃയോഗം. യുഡിഎഫ് ഭരണത്തില്‍ കയര്‍മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ട് അന്ധാളിച്ചതിന്റെ തെളിവാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സുധാകരന്‍ ആക്ഷേപം ഉന്നയിക്കുന്നതെന്നു യോഗം ആരോപിച്ചു. പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകിയ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മുതല്‍ സര്‍ക്കാരിന്റെ എല്ലാ ചടങ്ങുകളും ബഹിഷ്‌കരിക്കുന്ന സുധാകരന്റെ നയം നാടിന് അപമാനമാണ്. തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് ഭരണകാലത്തു … Continue reading "ജി സുധാകരനെതിരെ ഡിസിസി"

LIVE NEWS - ONLINE

 • 1
  21 mins ago

  ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

 • 2
  4 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 3
  4 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 4
  4 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 5
  4 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 6
  5 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  5 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 8
  5 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 9
  7 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം