Tuesday, November 20th, 2018

ആലപ്പുഴ: കരിമണല്‍ ഖനനമേഖലയിലെ മുഴുവന്‍ ഇടപാടുകളെയുംകുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കരിമണല്‍ ഖനനവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണല്‍ കടത്തുന്നതിനെ കുറിച്ചും മന്ത്രിമാരടക്കം ബിനാമി പേരില്‍ സ്ഥലം വാങ്ങിയതിനെപ്പറ്റിയും സി.ബി.ഐ അന്വേഷിക്കണം. ഖനനവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ദല്ലാള്‍പണി ചെയ്യുകയാണ് സര്‍ക്കാര്‍.  തീരദേശത്തെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. കേന്ദ്ര ആണവശക്തി വകുപ്പിന് … Continue reading "സര്‍ക്കാര്‍ ദല്ലാള്‍ പണി ചെയ്യുന്നു : ബിനോയ് വിശ്വം"

READ MORE
ആലപ്പുഴ: ഒരേസ്വഭാവമുള്ള ജോലി ചെയ്യുന്നവര്‍ക്ക് ഒരേകൂലി നല്‍കുന്ന യൂണിഫോം വേജസ് സമ്പ്രദായം നടപ്പാക്കുമെന്ന് കേന്ദ്രതൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. തൊഴിലാളികളുടെ മിനിമം വേജസ് ആക്ട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി. കുട്ടനാട് റീജ്യണല്‍ പ്രവര്‍ത്തക സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍, മുഖ്യപ്രഭാഷണം നടത്തി.  
ആലപ്പുഴ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ കുട്ടികളുടെ റാലിനടത്തി. ആലപ്പുഴ എസ്.ഡി.വി. ഗ്രൗണ്ടില്‍നിന്ന് പുറപ്പെട്ട റാലി കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. കെ.പി. തമ്പി ഫഌഗ് ഓഫ് ചെയ്തു. സീനിയര്‍ വിഭാഗം പ്രസംഗമത്സരത്തില്‍ വിജയിയായ കുട്ടികളുടെ പ്രധാനമന്ത്രി ആലപ്പുഴ സെന്റ് മൈക്കിള്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ചിഞ്ചു ജോര്‍ജ് റാലി നയിച്ചു. തുടര്‍ന്ന് എ.ഡി.എമ്മും ഡിവൈ.എസ്.പി. ജോര്‍ജ് ചെറിയാനും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. നഗരത്തിലെ സ്‌കൂള്‍ കുട്ടികള്‍ വിവിധ കലാരൂപങ്ങള്‍ അണി നിരത്തി. പാറിപറക്കുന്ന … Continue reading "ശിശുദിനാഘോഷം ; കുട്ടികളുടെ റാലിനടത്തി"
ആലപ്പുഴ: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കരുവാറ്റ പടിഞ്ഞാറെ പറമ്പില്‍ സുരേഷ് കുമാറാണ് (44) മരിച്ചത്. ദേശീയ പാതയില്‍ തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപം രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കാറിടിച്ച് വീണ സുരേഷ് കുമാറിന്റെ മുകളിലേക്ക് തൊട്ടു പിറകെ വന്ന ബസ് കയറിയാണ് അപകടം സംഭവിച്ചത്.
ആലപ്പുഴ: അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി.ആര്‍. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. രാവിലെ സി.എസ്.ഐ. ഹാളില്‍ നടന്ന ഫോട്ടോപ്രദര്‍ശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിതാ സജീവും ട്രേഡ്‌ഫെയര്‍ നഗരസഭാ ചെയര്‍മാന്‍ മുരളീധരനും ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. രാജു … Continue reading "ഫോട്ടോഗ്രാഫര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി കൊടിക്കുന്നില്‍"
ആലപ്പുഴ: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന 1200 ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടിച്ചെടുത്തു. ആലപ്പുഴ കാട്ടൂര്‍ മാവേലിതൈയ്യില്‍ ആന്റണിയുടെ വീട്ടില്‍ ആറു ബാരലുകളിലായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് പിടികൂടിയത്. ജില്ലാ സിവില്‍ സപ്ലെസ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് പരിശോധനാ സംഘത്തെ രക്ഷപ്പെടുത്തിയത്.പിടിച്ചെടുത്ത മണ്ണെണ്ണ ജില്ലാ വിതരണ കേന്ദ്രത്തിനു കൈമാറി. മത്സ്യതൊഴിലാളികളുടെ പെര്‍മിറ്റ് ശേഖരിച്ച് കുറഞ്ഞ നിരക്കില്‍ വാങ്ങുന്നയെണ്ണ വന്‍വിലക്ക് മത്സ്യതൊഴിലാളികള്‍ക്കുതന്നെ വില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ജില്ലാ … Continue reading "കരിഞ്ചന്ത;1200 ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടിച്ചെടുത്തു"
ആലപ്പുഴ: എല്ലാവര്‍ക്കും ഭൂമിയെന്ന പേരില്‍ മൂന്നു സെന്റ് നല്‍കി സര്‍ക്കാര്‍ തട്ടിപ്പ് നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. പാട്ടക്കാലാവധി കഴിഞ്ഞതും കയ്യേറ്റ ഭൂമി ഒഴിപ്പിച്ചതുമായി ഏക്കറുകണക്കിനു ഭൂമി സര്‍ക്കാര്‍ കൈവശമുള്ളപ്പോഴാണ് ഈ തട്ടിപ്പ്. ഇത് ഒരാള്‍ക്കു കൃഷി ചെയ്യാന്‍ ഒന്നരയേക്കര്‍ എന്ന കേന്ദ്രസര്‍ക്കാരിന്റെ ഭൂസംരക്ഷണ നിയമത്തിന് എതിരാണെന്നും അവര്‍ പറഞ്ഞു. കേരള പുലയന്‍ മഹാസഭ മഹിളായുവജന സംസ്ഥാന കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന … Continue reading "എല്ലാവര്‍ക്കും ഭൂമിയെന്ന പേരില്‍ സര്‍ക്കാര്‍ തട്ടിപ്പ് നടത്തുന്നു: കെ.പി. ശശികല"
    ആലപ്പുഴ: വിവാദപ്പെരുമഴ സൃഷ്ടിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ മുഖം വികൃതമാക്കാനുള്ള പാഴ്് വേലയാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അധികാരത്തില്‍ വരാന്‍ സിപിഎം കുത്സിത മാര്‍ഗങ്ങള്‍ തേടുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദേഹം.സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ പദ്ധതികളെ കണ്ടില്ലെന്നുനടിക്കുകയാണ് അവര്‍. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.  

LIVE NEWS - ONLINE

 • 1
  33 mins ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 2
  39 mins ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 3
  52 mins ago

  ഫഹദിന്റെ നായികയായി സായി പല്ലവി

 • 4
  2 hours ago

  സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

 • 5
  2 hours ago

  ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

 • 6
  2 hours ago

  എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

 • 7
  2 hours ago

  ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

 • 8
  3 hours ago

  ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 9
  3 hours ago

  ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി