Saturday, April 20th, 2019

      ആലപ്പുഴ: ലോക്‌സഭാ തെ രഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. വടകരയില്‍ മല്‍സരിക്കുമെന്ന പ്രചരണത്തില്‍ കാര്യമില്ലെന്നും ഇപ്പോള്‍ താന്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് ആര്‍എംപിയുടെ നിലപാടെന്നും രമ പറഞ്ഞു. ആലപ്പുഴയില്‍ ആര്‍എംപി, എസ്‌യുസിഐ, എംസിപിഐ എന്നീ കക്ഷികള്‍ യോജിച്ചുള്ള ഇടതുപക്ഷ ഐക്യ മുന്നണിയുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കെ.കെ. രമ. ആര്‍എംപി സ്ഥാനാര്‍ഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. യുഡിഎഫുമായി ഒരു അഡ്ജസ്റ്റ്‌മെന്റും ഇല്ല. തെരഞ്ഞെടുപ്പിനെ തികച്ചും രാഷ്ട്രീയമായാണു … Continue reading "മല്‍സരിക്കാനില്ല: കെകെ രമ"

READ MORE
      മാവേലിക്കര: പോലീസ് വാഹനത്തിനു മുകളില്‍ കയറി യാത്ര ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ കേസ് മാവേലിക്കര കോടതി തള്ളി. രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പോലീസ് വാഹനത്തിനു മുകളില്‍ കയറി യാത്ര ചെയ്തത് നിയമപരമായി കുറ്റമാണെന്ന് ആരോപിച്ചായിരുന്നു കേസ്. അണികളുടെ തിരക്കേറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറുകയായിരുന്നു. ഇത് പിന്നീട് പലയിടങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കു വഴിവെക്കുകയായിരുന്നു.
      ആലപ്പുഴ: ഭര്‍ത്താവിന് പിന്നാലെ യുവതിയും രണ്ടുമക്കളും ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യചെയ്തു. തകഴി പഞ്ചായത്ത് 11-ാം വാര്‍ഡ് മാരേഴത്ത് അമ്പിളി (32) മക്കളായ നന്ദന ധനരാജ് (എട്ട്), ഹരിനന്ദന (ആറ്)എന്നിവരെയാണ് തകഴി ആശുപത്രി റെയില്‍വേ ക്രോസിന് സമീപം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. അമ്പിളിയുടെ ഭര്‍ത്താവ് ധന്‍രാജ് കഴിഞ്ഞ 19-ന് പുലര്‍ച്ചെ ട്രെയിനുമുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. ഇയാള്‍ ജീവനൊടുക്കിയ റെയില്‍വേ പാളത്തിന് സമീപം തന്നെയാണ് യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ധന്‍രാജിന്റെ … Continue reading "ഭര്‍ത്താവിന് പിന്നാലെ യുവതിയും മക്കളും ആത്മഹത്യചെയ്തു"
ആലപ്പുഴ: വീടു കയറി ആക്രമിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍. മംഗലം പുത്തന്‍ ഉഴത്തില്‍ അനു (27), സഹോദരന്‍ ശ്രീനു പി. സോമന്‍ (ശ്രീക്കുട്ടന്‍-24) എന്നിവരാണു അറസ്റ്റിലായത്. മംഗലം കിടങ്ങുംപുറത്ത് വിപിനെയും (23) മാതൃസഹോദരന്‍ മുരളിയെയും (52) വീടുകയറി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ ജിത്തു, ജിതിന്‍, അഖില്‍, യദു എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ പറഞ്ഞു.  
      ആലപ്പുഴ: ജെഎസ്എസ് ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നുറല്‍ ജന. സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. ഉപാധിയില്ലാതെയാണ് ഈ തീരുമാനം. എല്‍ഡിഎഫിന്റെ ഘടകകക്ഷിയാവാന്‍ ജെഎസ്എസിനു താല്‍പര്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പിനുശേഷമേ ഇക്കാര്യം ചര്‍ച്ച ചെയ്യൂ. ഭാവി പ്രവര്‍ത്തനങ്ങള്‍ ജെഎസ്എസ് സംസ്ഥാന നിര്‍വാഹക സമിതിയും എല്‍ഡിഎഫും പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് എംഎല്‍എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമായി ചാത്തനാട്ടെ വസതിയില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണു … Continue reading "ഇടതുമുന്നണിയുമായി സഹകരിക്കും: ഗൗരിയമ്മ"
      ആലപ്പുഴ: വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊടുവില്‍ കെ.ആര്‍. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസ് ഇടതു മുന്നണിയിലേക്ക്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി അറിയുന്നു. സംസ്ഥാന സെന്റര്‍ യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഗൗരിയമ്മ ഫോണില്‍ ചര്‍ച്ച നടത്തി. നേരിട്ടു ചര്‍ച്ച നടത്തുന്നതിന് എല്‍ഡിഎഫ് നേതാക്കള്‍ മൂന്നു ദിവസത്തിനുള്ളില്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുമെന്നു വിശ്വന്‍ അറിയിച്ചു. ജെഎസ്എസിനെ എല്‍ഡിഎഫില്‍ ചേര്‍ക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഗൗരിയമ്മ ഉന്നയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്നു ഗൗരിയമ്മ … Continue reading "ജെഎസ്എസ് ഇടതുമുന്നണിയിലേക്ക്"
    ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും യുഡിഎഫിനെ പിന്തുണക്കില്ലെന്നു ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ. എല്‍ഡിഎഫിനെ പിന്തുണ്ക്കുന്നതു സംബന്ധിച്ച് ഇന്നു വൈകിട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഫോണില്‍ ചര്‍ച്ച നടത്തുമെന്നും എല്‍ഡിഎഫില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. മലബാര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയ്ക്കു ശ്രമിച്ചിരുന്നു. യുഡിഎഫ് വിട്ടതിനാല്‍ അവരെ പിന്തുണക്കില്ല. എല്ലാ നിയോജകമണ്ഡലങ്ങളിലും കണ്‍വന്‍ഷനുകളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.    
ആലപ്പുഴ: ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന നാലര ലക്ഷം രൂപ വിലവരുന്ന 1488 കുപ്പി വിദേശ മദ്യവുമായി രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവര്‍ മംഗലാപുരം ബെല്‍സ്തംടി തല്‍മങ്ക സുരേഷ് (40), കാസര്‍കോട് നക്രാച്ച് അടുക്കം മുഹമ്മദ് അലി (28) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മിഷണര്‍ അനില്‍ സേവ്യര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു കരുവാറ്റ കന്നുകാലി പാലത്തിനു കിഴക്കു പെട്രോള്‍ പമ്പില്‍ ലോറി പാര്‍ക്ക് ചെയ്യുമ്പോള്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണു പിടിയിലായത്. ലോറിയുടെ ക്യാബിനു പിറകില്‍ ഒരുക്കിയ … Continue reading "വിദേശ മദ്യം; രണ്ടുപേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  3 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  3 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  4 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  5 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും